BREAKING NEWS

മകളെ മതം മാറ്റാന്‍ തട്ടിയെടുത്തു, അവളെ കുടുക്കിയതാണ്, മൊണാലിസയെ കേരളത്തില്‍ നിന്ന് തിരിച്ചെത്തിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിനെ സമീപിച്ച് പിതാവ്

· · 1 min read
Share: Copied!

ഭോപാൽ: കേരളത്തിലെത്തി വിവാഹിതയായ കുംഭമേളയിലെ ‘വൈറൽ സുന്ദരി’ മോണലിസയെ തിരിച്ചെത്തിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പിതാവ് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനെ സമീപിച്ചു.

മകളെ മതംമാറ്റാനായി തട്ടിയെടുത്തതാണെന്ന് പിതാവ് ജയസിങ് ഭോസ്‌ലെ ആരോപിച്ചു. മധ്യപ്രദേശിലെ ഖർഗാവ് സ്വദേശിനിയായ മോണലിസ ഭോസ്‌ലെയും (18) യുപി ബാഗ്പത് സ്വദേശിയായ മുഹമ്മദ് ഫർമാനുമായുള്ള (25) വിവാഹം കഴിഞ്ഞദിവസമാണ് തിരുവനന്തപുരം പൂവാർ അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിൽ നടന്നത്. ‌

വിവാഹത്തിനു വീട്ടുകാർ തടസ്സം നിൽക്കുവെന്ന പരാതിയുമായി മോണലിസ തമ്പാനൂർ പൊലീസിനെ സമീപിച്ചിരുന്നു. മോണലിസയുടെ പിതാവിനെ പൊലീസ് വിളിച്ചുവരുത്തിയെങ്കിലും അദ്ദേഹം വിവാഹത്തിനു സമ്മതിച്ചില്ല. മകളെ കുടുക്കിയതാണെന്ന് കേരളത്തിൽ നിന്ന് മടങ്ങിയെത്തിയ പിതാവ് പറഞ്ഞു. മോണലിസയെ മടക്കിക്കൊണ്ടുവരാൻ സഹായിക്കുമെന്ന് ഹിന്ദു ജാഗരൺ മഞ്ച് നേതാക്കൾ പറഞ്ഞു.

 

BREAKING NEWS
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം; പാലരുവി എക്സ്പ്രസ് തട്ടി കടുവ ചത്തു
06 Nov 2026
BREAKING NEWS
"മുന്നിൽ കൊണ്ടുവന്ന് വയ്ക്കുന്ന ഏത് പേപ്പറിന് താഴെയും കണ്ണടച്ച് ഒപ്പിടുന്നത് തങ്ങളുടെ ശൈലിയല്ലെ", കെഎസ്ഇബിക്ക് പോലും ലഭിക്കാത്ത പ്രപ്പോസൽ പ്രതിപക്ഷ നേതാവിന് എവിടെ നിന്നാണ് ലഭിച്ചത്?? പിണറായി വിജയന് മറുപടിയുമായി വി ഡി സതീശന്‍
06 Nov 2026
BREAKING NEWS
എന്റെ സൗകര്യത്തിന് നിന്ന് തരുമോ?? കോളജ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞു നിര്‍ത്തി അസഭ്യം പറഞ്ഞു, ബൈക്കില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തി, പരാതി നല്‍കിയാല്‍ ജീവിക്കാന്‍ വിടെല്ലെന്ന് ഭീഷണി, യുവാക്കള്‍ക്കെതിരെ കേസ്
06 Nov 2026
BREAKING NEWS
'മതം, മതം, മതം' മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലെ മന്ത്രിമാരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷി'; കോൺഗ്രസ് രാജീവ് ചന്ദ്രശേഖർ
06 Nov 2026