BREAKING NEWS

വീണ്ടും വെട്ടിലായി വിജയ്, ‘ജനനായകൻ’ റിലീസ് ഉടനില്ല, ചിത്രം കാണുന്നത് മാറ്റിവച്ച് റിവൈസിങ് കമ്മിറ്റി, കാരണം വെളിപ്പെടുത്തി അംഗങ്ങള്‍

· · 1 min read
Share: Copied!

ന്യൂഡൽഹി: വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് വീണ്ടും നീളുന്നു. തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിക്ക് മുമ്പാകെയുള്ള പ്രദർശനം നീട്ടിവെച്ചതായി റിപ്പോർട്ടുകൾ.

സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്ക് ആരോഗ്യപ്രശ്‌നമുണ്ടായതിനെത്തുടർന്നാണ് നടപടികൾ മാറ്റിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് ചിത്രം സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റിക്ക് മുമ്പാകെ പ്രദർശിപ്പിക്കേണ്ടിയിരുന്നത്.

ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിന് ഇതുസംബന്ധിച്ച് നിർദേശം ലഭിച്ചിരുന്നു. എന്നാൽ, അപ്രതീക്ഷിതമായി ഒരംഗത്തിനുണ്ടായ ആരോഗ്യപ്രശ്‌നത്തെത്തുടർന്ന് പ്രദർശനം മാറ്റുകയായിരുന്നു. റിവൈസിങ് കമ്മിറ്റിയുടെ അനുമതി ലഭിച്ചാൽ വൈകാതെ തന്നെ ചിത്രം തിയേറ്ററിലെത്തിക്കാനായിരുന്നു നിർമാതാക്കളുടെ നീക്കം. ജനുവരി ഒൻപതിന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററിലെത്തേണ്ടതായിരുന്നു. സെൻസർ ബോർഡുമായുള്ള നിയമതർക്കം കാരണമാണ് റിലീസ് നീണ്ടത്.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026