BREAKING NEWS

വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “തത് ത്വം അസി” ക്ക് തുടക്കമായി

· · 1 min read
Share: Copied!

മാളികപ്പുറം’ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ സംവിധായകനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യുന്ന ‘തത് ത്വം അസി’ (That Thou Art) സമകാലിക ആത്മീയ ആക്ഷൻ പാൻ-ഇന്ത്യൻ തലത്തിൽ ആസ്വദിക്കാവുന്ന ആക്ഷൻ ഫാമിലി എന്റർടൈനറായി ഒരുങ്ങുന്നു. ഇന്ത്യൻ സിനിമയിൽ ആത്മീയതയുടെയും ചരിത്രത്തിന്റെയും മഹത്തായ പാരമ്പര്യം പുതുഭാവത്തിൽ അവതരിപ്പിക്കാൻ തന്ത്ര ഫിലിംസാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് .

ജെ.കെ. ശരവണയുടെ നേതൃത്വത്തിലുള്ള തന്ത്ര ഫിലിംസ്, ശ്രീ സ്വാമി അയ്യപ്പന്റെ ദിവ്യ പാരമ്പര്യത്തെ ആസ്പദമാക്കി രണ്ട് പാൻ-ഇന്ത്യൻ ചിത്രങ്ങൾ നിർമ്മിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിൽ തത് ത്വം അസിയാണ് വിഷ്ണു ശശി ശങ്കർ സംവിധാനം നിർവ്വഹിക്കുന്നത്. ആര്യ കേരള വർമ്മൻ എന്ന ചിത്രമാണ് തന്ത്ര ഫിലിംസ് നിർമ്മിക്കുന്ന മറ്റൊരു ചിത്രം. രണ്ട് ചിത്രത്തിന്റെയും ശീർഷകങ്ങൾ പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭു ചെന്നൈയിലെ രാജ അണ്ണാമലൈപുരം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്തു. തമിഴ് സിനിമാ ചരിത്രത്തിൽ ആത്മീയതയെ കേന്ദ്രീകരിച്ച് ഒരേസമയം രണ്ട് വലിയ ചിത്രങ്ങൾ പ്രഖ്യാപിക്കുന്ന അപൂർവ സംരംഭമാണിത്.

‘ചെന്നൈ 600028’, ‘ചെന്നൈ 600028 II’ എന്നീ കൾട്ട് ബ്ലോക്ക്‌ബസ്റ്റർ ചിത്രങ്ങളുടെ സഹനിർമ്മാതാവായിരുന്ന ജെ.കെ. ശരവണ, ഈ ചിത്രങ്ങളിലൂടെ മുഖ്യധാര നിർമ്മാണ രംഗത്തേക്ക് ശക്തമായ പ്രവേശനം കുറിക്കുന്നു. ഭക്തി, ചരിത്രം, സംസ്കാര അഭിമാനം എന്നിവയെ രാജ്യവ്യാപക പ്രേക്ഷകരിലേക്ക് സാങ്കേതിക മികവോടെ എത്തിക്കുക എന്നതാണ് തന്ത്ര ഫിലിംസിന്റെ ലക്ഷ്യം.

ആത്മീയ മൂല്യങ്ങളും സിനിമാറ്റിക് ആംബിഷനും ഒരുമിക്കുന്ന രണ്ട് വൻ കാൻവാസ് ചിത്രങ്ങളാണ് ഒരേസമയം ഷൂട്ടിംഗ് ആരംഭിക്കുന്നത്. സ്വാമി അയ്യപ്പനുമായി ബന്ധപ്പെട്ട കുറച്ച് പരിചിതമായ ചരിത്ര-ജീവചരിത്രപരമായ തലങ്ങൾ സിനിമാറ്റിക് ഭംഗിയോടെ അവതരിപ്പിക്കുന്ന ആര്യ കേരള വർമൻ എന്ന ചിത്രം ജെ.കെ. സരവണയും ആദിത്യ തംഗിരാലയും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. വീര്യം, തത്വചിന്ത, ദിവ്യ ദൗത്യം, സാംസ്കാരിക പാരമ്പര്യം എന്നിവയുടെ സംഗമമായ ഈ ചിത്രം ദൃശ്യവിസ്മയവും കഥാസമൃദ്ധിയും ഒരുമിപ്പിക്കുന്ന പീരിയഡ് എപ്പിക്കായിരിക്കും അത്. രാജ അണ്ണാമലൈപുരം ക്ഷേത്രത്തിൽ നടന്ന ശീർഷക പ്രഖ്യാപനത്തോടെ സിനിമയുടെ അണിയറ പ്രവർത്തനങ്ങൾക്ക് ആത്മീയ പ്രതീകാത്മകതയാർന്ന തുടക്കമായി; അങ്ങനെ സിനിമ, ഭക്തി, പാരമ്പര്യം എന്നിവ സംഗമിക്കുന്ന പുതിയ അധ്യായത്തിന് തന്ത്ര ഫിലിംസ് തുടക്കം കുറിച്ചിരിക്കുകയാണ്.

ചിത്രത്തിന്റെ താരങ്ങളെക്കുറിച്ചും മറ്റു അണിയറപ്രവർത്തകരെയും വരും നാളുകളിൽ അറിയിക്കുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പി ആർ ഓ: പ്രതീഷ് ശേഖർ.

BREAKING NEWS
"അവർ ചെറിയൊരു വ്യോമവിരുദ്ധ പ്രതിരോധ സംവിധാനം നിർമിച്ചിരുന്നു, ഞങ്ങൾ അത് ഏകദേശം 15 മിനിറ്റിനുള്ളിൽ തകർത്തു"- ട്രംപ്!! ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് 20 ദശലക്ഷം ഡോളർ വരെ പ്രതിഫലം, കൂടെ സുരക്ഷയും വാ​ഗ്ദാനം ചെയ്ത് യുഎഎസ് സെൻട്രൽ കമാൻഡ്
07 Nov 2026
BREAKING NEWS
ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല... എനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞത്? ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല, ഞാൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ, ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്, ആരാണ് ഗൂഢാലോചന നടത്ത...
07 Nov 2026
BREAKING NEWS
എന്റെ ഫോൺ ഓൾറെഡി ഫോറൻസിക്കിന്റെ കയ്യിലുണ്ട്, ശാസ്ത്രീയമായി തന്നെ അന്വേഷിച്ചോട്ടെ, ഏത് അന്വേഷണവും നേരിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു, ഞാനാണോ വേറെ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നത് കണ്ടെത്തട്ടെ, കായികമേളയിലെ പുഴു വിവാദത്തിൽ പ്രതിയായ അധ്യാപകൻ
07 Nov 2026
BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026