BREAKING NEWS

ആര്, എവിടെ വെച്ച്, എപ്പോൾ തെളിവ് അട്ടിമറിച്ചുവെന്നതിന് തെളിവില്ല; ആന്റണി രാജുവാണ് കൃത്രിമത്വം കാട്ടിയതെന്ന് പറയാനാകുമോ? – തൊണ്ടിമുതൽ കേസിൽ കോടതി

· · 1 min read
Share: Copied!

കൊച്ചി : തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കണമെന്ന അപ്പീലിന്റെ വാദത്തിനിടെ ആര്, എവിടെ വെച്ച്, എപ്പോൾ തെളിവ് അട്ടിമറിച്ചുവെന്നതിന് തെളിവില്ലെന്നും തൊണ്ടി മുതൽ കോടതിയിൽ നിന്നും വാങ്ങിയെന്നും തിരിച്ചുകൊടുത്തുവെന്നുമുള്ളത് കൊണ്ട് ആന്റണി രാജുവാണ് കൃത്രിമത്വം കാട്ടിയതെന്ന് പറയാനാകുമോ എന്നും കോടതി. ഇതിനെല്ലാം സാഹചര്യ തെളിവുകൾ മാത്രമല്ലേ ഉള്ളൂ എന്നും കോടതി ചോദിച്ചു. കേസിൽ ഗൂഢാലോചന ഉണ്ടായിരുന്നെങ്കിൽ സീനിയർ അഭിഭാഷകനെയും പ്രതിയാക്കണമായിരുന്നുവെന്നും കോടതി. അന്വേഷണ ഉദ്യോഗസ്ഥർ നിർണായകമായ പല കാര്യങ്ങളും അന്വേഷിച്ചില്ലെന്ന് ആന്റണി രാജുവും വാദത്തിനിടെ ചൂണ്ടിക്കാട്ടി.

അതേ സമയം, ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിക്കരുതെന്ന് സർക്കാർ കോടതിയിൽ ശക്തമായ നിലപാടെടുത്തു. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ബാധിക്കുന്ന കുറ്റകൃത്യമാണിതെന്ന് സർക്കാർ ബോധിപ്പിച്ചു.

1990 ൽ ആന്റണി രാജു ജൂനിയർ അഡ്വക്കേറ്റായി ജോലി ചെയ്യുന്ന കാലത്ത് ലഹരിമരുന്ന് കേസിലെ പ്രതിയായ ഓസ്‌ട്രേലിയൻ പൗരനെ രക്ഷിക്കാൻ വേണ്ടി തൊണ്ടിമുതലായ അടിവസ്ത്രം വെട്ടി ചെറുതാക്കി കോടതിയിൽ തിരികെ നൽകിയെന്നതാണ് കേസ്. 2026 ജനുവരിയിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു.ആന്റണി രാജുവിനെ കൂടാതെ മുൻ കോടതി ജീവനക്കാരനായ ജോസും ഈ കേസിൽ കുറ്റക്കാരനാണെന്നായിരുന്നു കോടതി കണ്ടെത്തൽ. വിചാരണ കോടതി വിധിക്കെതിരെ ആന്റണി രാജു നൽകിയ അപ്പീൽ ഹർജിയിൽ വാദം പൂർത്തിയാക്കിയ കേരള ഹൈക്കോടതി വിധി പറയാനായി മാറ്റി.

വേണ്ട, ഇതായിരുന്നില്ല ശരിയായ മാര്‍ഗം, പൊതുവേദിയില്‍ വരാന്‍ ഇതാണോ ഉചിതമായ സമയം? ഭാര്യയുടെ വേദനയെ ഇങ്ങനെ അവഗണിക്കാനാകില്ല, ഇത് നിരാശാജനകമാണ്, വിജയിക്കും തൃഷയ്ക്കുമെതിരെ നടി സനം ഷെട്ടി

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026