BREAKING NEWS

വേണ്ട, ഇതായിരുന്നില്ല ശരിയായ മാര്‍ഗം, പൊതുവേദിയില്‍ വരാന്‍ ഇതാണോ ഉചിതമായ സമയം? ഭാര്യയുടെ വേദനയെ ഇങ്ങനെ അവഗണിക്കാനാകില്ല, ഇത് നിരാശാജനകമാണ്, വിജയിക്കും തൃഷയ്ക്കുമെതിരെ നടി സനം ഷെട്ടി

· · 1 min read
Share: Copied!

ചെന്നൈ: വിജയ്‌ക്കും തൃഷയ്ക്കുനെതിരെ നടി സനം ഷെട്ടി രംഗത്ത്.  വിവാഹ മോചന വിവാദങ്ങള്‍ക്കിടെ നടി തൃഷയ്‌ക്കൊപ്പം സുഹൃത്തിന്റെ കല്യാണത്തിനെത്തിയ വിജയ്‌യുടെ വിഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. മാച്ചിങ് വസ്ത്രങ്ങള്‍ അണിഞ്ഞ് ഒരേ വണ്ടിയിലാണ് വിജയ്‌യും തൃഷയും കല്യാണത്തിനെത്തിയത്.ഇതിനുപിന്നാലെയാണ് സനം ഷെട്ടിയുടെ പ്രതികരണം. വിജയ് ചെയ്തത് ശരിയല്ലെന്നാണ് സനം ഷെട്ടി പറയുന്നത്.

ഭാര്യയുടെ സങ്കടത്തെ ഇങ്ങനെ അവഗണിക്കരുതെന്നാണ് സനം ഷെട്ടി പറയുന്നത്. എക്‌സിലൂടെയായിരുന്നു സനം ഷെട്ടിയുടെ പ്രതികരണം. വിജയ്‌യുടേയും തൃഷയുടേയും വിഡിയോ പങ്കുവച്ചു കൊണ്ടാണ് സനം ഷെട്ടി തന്റെ അഭിപ്രായം പങ്കുവച്ചത്.’വേണ്ട. ഇതായിരുന്നില്ല ശരിയായ മാര്‍ഗം. ഭാര്യയുടെ വേദനയെ ഇങ്ങനെ അവഗണിക്കാനാകില്ല. ദീര്‍ഘകാലമായുള്ള ആരാധികയെന്ന നിലയില്‍ ഇങ്ങനെ കാണേണ്ടി വരുന്നത് നിരാശാജനകമാണ്” എന്നാണ് സനം ഷെട്ടി പറഞ്ഞത്.

പിന്നാലെ സനം ഷെട്ടിയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരെത്തി. ചില പ്രതികരണങ്ങള്‍ക്ക് സനം ഷെട്ടി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. അവര്‍ക്ക് സുഹൃത്തുക്കളായിക്കൂടേ? സംഗീത ഈഗോയെ ട്രിഗര്‍ ചെയ്തതാകാമെന്ന് തോന്നുന്നു എന്നായിരുന്നു ഒരു ആരാധകന്റെ പ്രതികരണം. ”അവര്‍ക്ക് അങ്ങനെയാകാം. പക്ഷെ കുറച്ച് ദിവസം മുമ്പാണ് ആരോപണം ഉയര്‍ന്നു വന്നതെന്നിരിക്കെ ഒരുമിച്ച് പൊതുവേദിയില്‍ വരാന്‍ ഇതാണോ ഉചിതമായ സമയം? പ്രത്യേകിച്ചും അവരുടെ ഭാഗത്തു നിന്നും യാതൊരു പ്രതികരണവും ഇല്ലാതെ” എന്നായിരുന്നു സനം നല്കിയ മറുപടി.

 

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026