കോഴിക്കോട്: സമസ്തയുടെ മദ്രസ പരീക്ഷയിൽ ഉന്നത വിജയം നേടിയ യൂത്ത് ലീഗ് നേതാവിന്റെ മകൾക്ക് നേരെ സൈബർ ആക്രമണം. മുസ്ലിംലീഗ് ജില്ലാ കമ്മിറ്റി അംഗവും മലപ്പുറം യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയുമായ മുസ്തഫ അബ്ദുൾ ലത്തീഫിന്റെ മകൾക്കാണ് സൈബർ ആക്രമണം നേരിടേണ്ടി വന്നത്.
മദ്രസ പരീക്ഷയിൽ ഉന്നത വിജയം നേടിയ മകൾക്ക് ആശംസകൾ നേർന്ന് മുസ്തഫ സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. മകളുടെ ചിത്രം പങ്കുവെച്ചായിരുന്നു മുസ്തഫ ആശംസകൾ നേർന്നത്. ഇതാണ് മതമൗലികവാദികളെ ചൊടിപ്പിച്ചത്.
മദ്രസയിൽ പോയിട്ടും കുട്ടികൾക്ക് തലമറക്കാൻ അറിയില്ലെങ്കിൽ കഷ്ടം തന്നെ മുടി കാണുന്നുണ്ട്, തട്ടമിട്ടത് ശരിയായില്ല, മതം പറഞ്ഞതുപോലെ ജീവിക്കാൻ പഠിക്ക്, നരകത്തിൽ പോകും, കഴുത്തു കാണുന്നല്ലോ? എന്തിനാ പഠിച്ചത് തുടങ്ങിയ രീതിയിൽ ആയിരുന്നു പോസ്റ്റിന് താഴെ എത്തിയ കമെന്റുകൾ.
















































