BREAKING NEWS

ഭര്‍ത്താവ് വര്‍ഷങ്ങളായി രോഗബാധിതന്‍, മനോവിഷമത്തില്‍ ചിതയൊരുക്കി സ്വയം മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത് വീട്ടമ്മ, അസ്വഭാവിക മരണത്തിന് കേസെടുത്ത് വീട്ടമ്മ

· · 1 min read
Share: Copied!

തിരുവനന്തപുരം: സ്വയം ചിതയൊരുക്കി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വയോധിക മരിച്ചു. നെയ്യാറ്റിൻകര വ്ലാങ്ങാ മുറി സ്വദേശി നളിനകുമാരി (67) ആണ് മരിച്ചത്. ഭർത്താവ് ക്രിസ്തുദാസ് വർഷങ്ങളായി രോഗബാധിതനാണ്. ഇതിലെ മനോവിഷമമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം.

കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. ആശുപത്രിയിൽ കഴിയുന്ന ഭർത്താവിനോടൊപ്പം കൂട്ടിരുന്ന നളിനകുമാരി ഇന്നലെ ഉച്ചയോടു കൂടി വീട്ടിൽ പോയി വരാം എന്നു പറഞ്ഞ് ആശുപത്രിയിൽ നിന്നും ഇറങ്ങുകയായിരുന്നു. തുടർന്ന് വീടിന് പുറകിലെ പറമ്പിൽ വിറകുകൾ കൂട്ടിയശേഷം മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ നളികുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ദമ്പതികൾക്ക് രണ്ട് മക്കൾ ഉണ്ട്. നളിന കുമാരിയും ഭർത്താവും ജോലിക്കാരിയും മാത്രമായിരുന്നു വീട്ടിൽ താമസം. നെയ്യാറ്റിൻകര പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്

BREAKING NEWS
41-കാരനായ ഡോക്ടറാണ് പരാതിക്കാരൻ; നവംബർ 2ന് വൈകീട്ട് 6.30-നും രാത്രി 10.30-നും ഇടയിലായിരുന്നു സംഭവം; വിളിച്ചുവരുത്തിയത് ഹണിട്രാപ്പിനെന്ന് സംശയം; നടിയും കൂട്ടാളികളും പറയുന്നത് മറ്റൊരു കഥ, ദുരൂഹതയേറുന്നു
06 Nov 2026
BREAKING NEWS
അടിച്ചു പിരിഞ്ഞതോ? ജീസസിനെ അറിയിച്ചില്ല, ഫെഡറേഷൻ പ്രസിഡന്റിനോട് മാത്രം വെളിപ്പെടുത്തി; റൊണാൾഡോയുടെ വിരമിക്കൽ പ്രഖ്യാപനത്തിനു പിന്നിൽ പിണക്കം?
06 Nov 2026
BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026