കണ്ണൂര്‍: പൊതുശൗചാലയത്തില്‍ യുവാവ് മരിച്ച നിലയില്‍. കണ്ണൂർ നഗരത്തിന് സമീപം ബർണ്ണശ്ശേരിയിലെ പൊതുശൗചാലയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. അഴീക്കോട് മീൻകുന്ന് ആനിവയൽ സ്വദേശി അജ്നാസ് (27) ആണ് മരിച്ചത്.
ചുമരിൽ ചാരി ഇരുന്ന നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതിനാൽ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. ശൗചാലയത്തില്‍ എത്തിയവരാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടർന്ന് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂ.
















































