കൊച്ചി: പ്രതിപക്ഷ നേതാവിൻ്റെ മുട്ടുകാൽ തല്ലി ഒടിക്കുന്നവർക്ക് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചാൽ എന്ത് ചെയ്യുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് വി.വസീഫിൻ്റെ പരാമർശത്തിൽ മറുപടിയുമായി നേതാവ് ജിൻ്റോ ജോൺ.
മന്ത്രി വീണ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് കെ എസ് യു ഇനാം പ്രഖ്യാപിച്ച സംഭവത്തിൽ പ്രതികരിക്കവേയാണ് വസീഫ് പ്രതിപക്ഷ നേതാവിൻ്റെ മുട്ടുകുത്തി തല്ലിയൊടിക്കുന്ന പരാമർശം.
മുട്ടുകാൽ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങൾക്ക് ഒരു വിനോദമാണെങ്കിലും ആ മുൻകാല ഓർമകളുടെ ബലത്തിൽ പ്രതിപക്ഷ നേതാവിൻ്റെ കാലു തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വളർന്നു. വരുമെന്ന് ജിൻ്റോ ജോൺ പ്രതികരിച്ചു. മുദ്രാവാക്യം കേട്ട് കഴുത്തുളുക്കിയ കരിങ്കൊടി കണ്ട് കൈ വളഞ്ഞ മന്ത്രിക്ക് വേണ്ടി വെളിവില്ലാത്ത വെല്ലുവിളി നടത്താതെ ആ ഡാറ്റ കള്ളൻ പിണറായിക്ക് പാദസേവ ചെയ്യാൻ നോക്കണമെന്നും ജിൻ്റോ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
“അതിനുള്ള വളർച്ച തനിക്ക് ആയിട്ടുണ്ടോ വസീഫേ. കാര്യം മുട്ടുകാൽ തല്ലിയൊടിക്കുന്നതും വെട്ടുന്നതും കൊല്ലുന്നതും നിങ്ങൾക്ക് ഒരു വിനോദമാണെങ്കിലും ആ മുൻകാല ഓർമ്മകളുടെ ബലത്തിൽ പ്രതിപക്ഷ നേതാവിൻ്റെ കാലാണ്. തല്ലിയൊടിക്കാൻ വസീഫ് ഒന്നുകൂടി ജനിച്ചു വളരേണ്ടി വരും. വള വള അടിക്കാതെ നാടക മന്ത്രി വീണക്ക് പരിക്കേറ്റ ദൃശ്യങ്ങൾ പുറത്ത് വിട് സാറേ. ഇന്നലെ ജയരാജൻ തള്ളിയത് പോലുള്ളത് അല്ല. തെളിവുള്ളത്. അതിന് പാങ്ങില്ലാതെ പ്രതിപക്ഷ നേതാവിൻ്റെ കാൽ തപ്പി നടന്ന് ശരീരമനങ്ങുന്ന പണിയെടുക്കണ്ട നിങ്ങൾ. കുറേക്കാലമായി ഒരു പണിയും ചെയ്യാതെ തണുത്തിരിക്കുന്ന പേശികൾക്ക് ഉളുക്ക് വരുത്തേണ്ടല്ലോ.
ദൃശ്യങ്ങൾ ഇല്ലാതെ നിങ്ങൾ കൊന്ന ടി.പി ചന്ദ്രശേഖരൻ്റെ കൊലപാതകികൾ അഴിയെണ്ണുന്നത് തെളിവുള്ളത് കൊണ്ടാണ്. കൃപേഷ്, ശരത് ലാൽ, ഷുഹൈബ്, ഷുക്കൂർ തുടങ്ങി കുറേപ്പേരെ നിങ്ങളങ്ങനെ കൊന്നു തള്ളിയിട്ടുണ്ടെന്ന് അറിയാം. ആ കാലം കഴിഞ്ഞു. മുദ്രാവാക്യം കേട്ട് കഴുത്തുളുക്കിയ കരിങ്കൊടി കണ്ട് കൈ വളഞ്ഞ മന്ത്രിക്ക് വേണ്ടി വെളിവില്ലാത്ത വെല്ലുവിളി നടത്താതെ ഡാറ്റ കള്ളൻ പിണറായിക്ക് പാദസേവ ചെയ്യാൻ നോക്ക്… പിണറായി പാദസേവയുടെ തിരക്കിൽ പ്രതിപക്ഷ നേതാവിൻ്റെ മുട്ടുകാൽ തപ്പി പറ്റാത്ത പണിക്ക് ഇറങ്ങണം.” ജിൻ്റോ ജോൺ കുറിച്ചു.
















































