BREAKING NEWS

പാക്കിസ്ഥാനെ ഞടുക്കി താലിബാന്റെ മിന്നൽ വ്യോമാക്രമണം; ലക്ഷ്യമിട്ടത് ഇസ്ലാമാബാദ്, റാവൽപിണ്ടി എന്നിവയടക്കമുള്ള തന്ത്രപ്രധാനയിടങ്ങളെ

· · 1 min read
Share: Copied!

ഇസ്ലാമാബാദ്/കാബൂൾ: പാകിസ്താന്റെ തന്ത്രപ്രധാന പ്രദേശങ്ങളിൽ ആക്രമണം നടത്തി അഫ്ഗാനിസ്ഥാൻ. സ്വന്തമായി ഒരു പ്രൊഫഷണൽ വ്യോമസേന ഇല്ലാതിരുന്നിട്ടും പഴയ ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്ലാമാബാദിന് സമീപത്തും സൈനിക ആസ്ഥാനമുള്ള റാവൽപിണ്ടിയിലും താലിബാൻ ആക്രമണം നടത്തി. ഫൈസലാബാദിലെ സൈനിക ക്യാമ്പ്, നൗഷേരയിലെ സൈനിക കേന്ദ്രം, ജംറൂദ്, ആബട്ടാബാദ് എന്നിവിടങ്ങളിലെ സൈനിക ടൗൺഷിപ്പുകൾ എന്നിവ താലിബാൻ ആക്രമിച്ചു. ഇസ്ലാമാബാദിന് തൊട്ടടുത്തുള്ള ഫൈസാബാദ് ഇന്റർചേഞ്ചിലും ആക്രമണം നടന്നതായി താലിബാൻ അവകാശപ്പെട്ടു.

കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധി സിവിലിയന്മാർ കൊല്ലപ്പെട്ടതിന് പകരമായാണ് ഈ നടപടിയെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തർക്ക പ്രദേശമായ ഡ്യൂറണ്ട് ലൈനിൽ ഇരുരാജ്യങ്ങളും തമ്മിൽ അതിരൂക്ഷമായ കരയുദ്ധം തുടരുകയാണ്. തങ്ങൾ 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 പാക് സൈനികരെ വധിച്ചതായും താലിബാൻ അവകാശപ്പെട്ടു. അതിർത്തിയിൽ ശക്തമായ വെടിവെപ്പ് നടക്കുന്നതായി പാകിസ്താൻ സമ്മതിച്ചെങ്കിലും, രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ വ്യോമാക്രമണം നടന്ന വാർത്ത അവർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പാകിസ്താനിലെ നൗഷേരയിൽ ആക്രമണം നടത്താൻ താലിബാൻ ചില ഡ്രോണുകൾ ഉപയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇവ ഉയർന്ന ഉയരത്തിൽ പറന്ന് ആക്രമണം നടത്താൻ ശേഷിയുള്ള വലിയ ഡ്രോണുകളല്ലെന്നും, മറിച്ച് ചെറിയ തരം ഡ്രോണുകളാകാനാണ് സാധ്യതയെന്നും പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. അതേസമയം, താലിബാന്റെ നിരവധി പോസ്റ്റുകൾ തകർത്തെന്ന് പാക് സൈന്യം അറിയിച്ചു.

അത്യാധുനിക യുദ്ധവിമാനങ്ങളോ സങ്കീർണ്ണമായ സാങ്കേതിക വിദ്യകളോ ഇല്ലാത്ത താലിബാൻ സൈന്യം, പാകിസ്താന്‍റെ‍ തന്ത്രപ്രധാനമായ നഗരങ്ങളിൽ ആക്രമണം നടത്തിയത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. യുഎസ് പിന്തുണയുണ്ടായിരുന്ന മുൻ അഫ്ഗാൻ ഭരണകൂടത്തിൽ നിന്ന് ലഭിച്ച യുദ്ധോപകരണങ്ങളാണ് ഇവരുടെ പക്കലുള്ളത്.

അഫ്ഗാൻ വ്യോമസേന വിമാനങ്ങളുടെ അറ്റകുറ്റപ്പണികൾക്കും സ്‌പെയർ പാർട്സുകൾക്കും പൈലറ്റ് പരിശീലനത്തിനുമായി പൂർണ്ണമായും യുഎസ് കരാറുകാരെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ യുഎസ് പിന്മാറ്റത്തിന് ശേഷം ഏർപ്പെടുത്തിയ ഉപരോധങ്ങളും, സാങ്കേതിക വൈദഗ്ധ്യത്തിന്റെ കുറവും, പ്രവർത്തനക്ഷമമായ വിമാനങ്ങളുടെ ദൗർലഭ്യവും താലിബാന്റെ വ്യോമനീക്കങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിലവിൽ താലിബാന്റെ പക്കൽ ചില ഹെലികോപ്റ്ററുകളും ലഘു വിമാനങ്ങളും മാത്രമാണുള്ളത്. പാകിസ്താന്‍റെ പക്കലുള്ള എഫ്-16, ജെഎഫ്-17 തുടങ്ങിയ യുദ്ധവിമാനങ്ങളോട് കിടപിടിക്കാൻ തക്കവണ്ണമുള്ള സജ്ജീകരണങ്ങൾ താലിബാനില്ല.

വീണ ജോർജ്ജിന് നാലുദിവസത്തെ പൂർണ്ണ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചു; മന്ത്രി നിലവിൽ പത്തനംതിട്ടയിലെ വീട്ടിൽ; മാര്‍ച്ച് രണ്ടുവരെയുള്ള പരിപാടികൾ മാറ്റിവച്ചു; മെഡിക്കൽ നെക്ക് കോളറും ട്രോഫിയും തപാലിൽ അയച്ച് കെഎസ്‍യു

BREAKING NEWS
വീണ്ടും യു​ദ്ധഭീതി; ഇറാനിൽ സ്ഫോടനങ്ങൾ, ഹോർമുസിൽ മിസൈൽ ആക്രമണം, ഖേഷം ദ്വീപിൽ നിന്നും പുകയുയരുന്നതായി റിപ്പോർട്ട്; മനാമയിലും ആശങ്ക; ഹോർമുസിൽ കപ്പലുകൾക്ക് തീപിടിച്ചു, ഇന്ത്യൻ നാവികനെ കാണാതായി; 24 പേർ രക്ഷപ്പെട്ടു
17 Nov 2026
BREAKING NEWS
ഹോർമുസ് കടലിടുക്കിന് മുകളിലൂടെ പറന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവെച്ചിട്ടു; മണിക്കൂറുകൾക്കിടെ രണ്ടാമത്തെ ആക്രമണം; പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു
17 Nov 2026
BREAKING NEWS
’സയൻസ് അറിയാത്ത പൊട്ടന്മാരുടെ സൃഷ്ടി; ചില മഹാന്മാർ കന്നാസിൽ പെട്രോൾ കൊണ്ടുപോയി സ്വയം മിക്സ് ചെയ്തതാണോ എന്നറിയില്ല; ഇ-20 പെട്രോളിൽ ആശങ്ക വേണ്ട,ഇതുവരെ ഒരു പരാതിയുമില്ല, ക്ലെയിമുമില്ല’ വിമർശനങ്ങൾക്ക് സുരേഷ് ഗോപിയുടെ മറുപടി
17 Nov 2026
BREAKING NEWS
'ചുണ്ടിൽ ഒരു ഉമ്മ തരൂ, പ്ലീസ്, ഒരു ഉമ്മ തരൂ'; പിന്നെ ഫോട്ടോയെടുക്കണമെന്ന ആവശ്യം, തീർന്നില്ല; ഷേക്ക് ഹാൻഡിനായി കൈ നീട്ടി; വിദേശ വനിതയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ; വീഡിയോ പങ്കുവച്ച് യുവതി
17 Nov 2026