BREAKING NEWS

ഇതിലും ഭേ​ദം ആ ഇറാനുമായി യുദ്ധം ചെയ്ത് തട്ടിപ്പോകുന്നതായിരുന്നു!! ലോകത്തിലെ ഏറ്റവും വലിയ, അത്യാധുനിക വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഗെറാൾഡ് ആർ ഫോർഡിൽ ഒന്നു കക്കൂസിൽ പോകാൻ പോലും പറ്റുന്നില്ല, അറ്റകുറ്റപ്പണികൾ നടത്താത്തിനാൽ 650 ശുചിമുറികൾ പ്രവർത്തന ര​ഹിതം, സൈനികർക്ക് ‘മുട്ടൽ’ പിടിച്ചുനിർത്തേണ്ടി വരുന്നത് 45 മിനിറ്റോളം… ഓരോ തവണയും ആസിഡ് ഫ്ലഷിന് ചിലവാക്കേണ്ടി വരുന്നത് 400,000 ഡോളർ

· · 1 min read
Share: Copied!

വാഷിങ്ടൺ: ഇതിലും വലിയൊരു ദുരന്തം യുദ്ധം ചെയ്യാനിറങ്ങി പുറപ്പെട്ട അമേരിക്കൻ സൈനികർക്ക് വരാനില്ല, ഒന്നു കക്കൂസിൽ പോകാൻ പോലും മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥ, അതും ന‌ടുക്കടലിൽ. ലോകത്തിലെ ഏറ്റവും വലുതും ചെലവേറിയതുമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ഗെറാൾഡ് ആർ ഫോർഡിലാണ് ഇപ്പോൾ സങ്കീർണ്ണമായ ഒരു ആഭ്യന്തര പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഇറാനുമായുള്ള യുദ്ധഭീഷണിക്കിടയിൽ മിഡിൽ ഈസ്റ്റിൽ വിന്യസിച്ചിരിക്കുന്ന ഈ കപ്പലിലെ 4,500-ലധികം നാവികർ തകരാറിലായ ശുചിമുറികളും മലിനജല സംവിധാനവും കാരണം ദുരിതമനുഭവിക്കുകയാണ്.

13.3 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച അത്യാധുനിക ആണവക്കപ്പൽ അമേരിക്കയുടെ ആക്രമണങ്ങളുടെ കരുത്താണെങ്കിലും, അതിലെ 650 ശുചിമുറികളിൽ ഭൂരിഭാഗവും കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പ്രവർത്തനരഹിതമാണ്. കപ്പൽ തുടർച്ചയായി യാത്രയിലായതാണ് ഈ പ്രതിസന്ധിക്ക് കാരണമായത്. വാക്വം അധിഷ്ഠിത മലിനജല സംവിധാനത്തിലെ എൻജിനീയറിംഗ് തകരാർ കാരണം ഒരു വാൽവ് പരാജയപ്പെട്ടാൽ പോലും ഒരു ഡിപ്പാർട്ട്‌മെന്റിലെ മുഴുവൻ ശുചിമുറികളും തടസ്സപ്പെടുന്നു. പൈപ്പുകളിൽ കാൽസ്യം അടിഞ്ഞുകൂടുന്നത് ഒഴിവാക്കാൻ ഓരോ തവണയും 400,000 ഡോളർ ചെലവഴിച്ച് ആസിഡ് ഫ്ലഷ് നടത്തേണ്ടി വരുന്നത് അമേരിക്കൻ നാവികസേനയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്നും റിപ്പോർട്ട്. ഇതോടെ ശുചിമുറികൾക്കായി സൈനികർക്ക് ദിവസവും 45 മിനിറ്റ് വരെ ക്യൂ നിൽക്കേണ്ടി വരുന്നത് അവിടെ വലിയ അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്.

അതേസമയം കഴിഞ്ഞ എട്ടു മാസമായി കടലിൽ തുടരുന്ന കപ്പലിന്റെ സേവന കാലാവധി നീട്ടിയതാണ് അറ്റകുറ്റപ്പണികൾ തടസപ്പെടാൻ ഇടയാക്കിയത്. വെനിസ്വേലൻ ആക്രമണത്തിൽ നിർണ്ണായക പങ്ക് വഹിച്ച ശേഷം ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് കപ്പലിന്റെ വിന്യാസം എട്ടു മാസത്തേക്ക് കൂടി നീട്ടിയത്. സാധാരണ ആറുമാസത്തെ ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി തുടർച്ചയായി നീങ്ങിക്കൊണ്ടിരിക്കുന്നത് പ്ലംബിംഗ് ജോലികൾ ഏറ്റെടുക്കുന്ന ഹൾ ടെക്നീഷ്യൻമാരെയും കടുത്ത സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. അവർ ദിവസം 19 മണിക്കൂർ വരെയാണ് നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പണിയെടുക്കുന്നത്.

അതുപോലെ കുടുംബങ്ങളിൽ നിന്ന് മാസങ്ങളോളം വിട്ടുനിൽക്കുന്നത് സൈനികരുടെ മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. പ്രധാനമായും ഇരുപതുകളിൽ പ്രായമുള്ള യുവ സൈനികർക്ക് ദീർഘകാലത്തെ സൈനിക വിന്യാസം മൂലം കടുത്ത ക്ഷീണം അനുഭവപ്പെടുന്നു. കുട്ടികളുടെ ജനനം, വിവാഹം, സംസ്‌കാരം തുടങ്ങിയ കുടുംബത്തിലെ പ്രധാന ചടങ്ങുകൾ നഷ്ടപ്പെടുന്നത് അവരെ മാനസികമായി തളർത്തുന്നുണ്ട്. നിലവിലെ ദൗത്യത്തിന് ശേഷം സൈനിക സേവനം തന്നെ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് പലരും ആലോചിക്കുന്നതായാണ് റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരായ നിലപാട് കടുപ്പിക്കുന്നതോടെ, കപ്പലിനുള്ളിലെ ഈ പ്രതിസന്ധി പരിഹരിക്കുക എന്നത് അമേരിക്കയെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയാവും.

BREAKING NEWS
കണ്ണൂരിൽ നിന്ന് ചോറ്റാനിക്കരയിൽ ഭജനയിരിക്കാനെത്തിയ യുവതിയുലൊരാൾ മരിച്ച സംഭവം കൊലപാതകം!! മാനസികാസ്വസ്ഥത ചികിത്സയുടെ ഭാഗമായി ഭജനയിരിക്കാനെത്തിയത്, ഇടയ്ക്ക് കുഴഞ്ഞുവീണുവെന്ന് ആദ്യ മൊഴി... ചോദ്യം ചെയ്യലിൽ കഴുത്തുഞെരിച്ച് കൊന്നതെന്ന് വെളിപ്പെടുത്തൽ- ഇരട്ട സഹോദരിയും സഹോദരനും അറസ്റ്റിൽ
06 Nov 2026
BREAKING NEWS
നെതന്യാഹുവിന്റെ പ്രധാനമന്ത്രി സ്ഥാനം ഇളകി, അവസാന നിമിഷം കൈവിട്ടുകളഞ്ഞ് സഖ്യകക്ഷി!! പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗാദി ഐസൻകോട്ട്... 61 വേണ്ടിടത്ത് 67 എംപിമാരുടെ പിന്തുണ, നിർണായകമായി അറബ് പാർട്ടികളുടെ നീക്കം
06 Nov 2026
BREAKING NEWS
മിനി കൂപ്പർ 500 മീറ്റർ ദൂരം പിന്നിട്ടത് വെറും 11 സെക്കൻഡുകൊണ്ട്!! അപകടത്തിന് ഏകദേശം അഞ്ച് സെക്കൻഡ് മുമ്പ് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 162 കി.മീ. കൂട്ടിയിടിയുടെ സമയത്ത് വാഹനത്തിന്റെ വേഗത മണിക്കൂറിൽ 144 കി.മീ... ബ്രേക്ക് പെഡൽ അമർത്തിയത് അപകടത്തിന് ഏകദേശം ഒരു സെക്കൻഡ് മുമ്പ്... നെടുമ്പാശ്ശേരി വാഹനാ...
05 Nov 2026
BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026