BREAKING NEWS

ജസീലയെ കള്ളിയാക്കിയതിനു പിന്നിൽ ബിസിനസ് ആവശ്യത്തിനായി കടംവാങ്ങിയ രണ്ടുപവൻ തിരികെ ചോദിക്കുമോയെന്ന സംശയം? ഭർത്താവിനേയും വീട്ടുകാരെയും അയൽവാസിയായ യുവാവിനേയും ചോദ്യം ചെയ്യും

· · 1 min read
Share: Copied!

വിദ്യാനഗർ (കാസർകോട്): അയൽവീട്ടിൽനിന്ന് സ്വർണം മോഷ്ടിച്ചെന്ന ആരോപണത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ മാതാപിതാക്കളെയും ബന്ധുക്കളെയും അയൽവാസികളെയും കണ്ട് പോലീസ് മൊഴിയെടുത്തു. കൂടാതെ വിദേശത്തുനിന്നെത്തിയ ഭർത്താവിനേയും വീട്ടുകാരെയും അയൽവാസിയായ യുവാവിനേയും ചോദ്യം ചെയ്യും.

കഴിഞ്ഞദിവസമാണ് ആലംപാടി നാലത്തടുക്കയിലെ ജസീല(24)യാണ് വിഷം കഴിച്ച് ജീവനൊടുക്കിയത്. അയൽവീട്ടിലെ സ്വർണം മോഷ്ടിച്ചെന്ന പരാതിയിൽ ജസീലയെ ആദൂർ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ അയൽവാസിയായ സുഹൃത്തിന്റെ വീട്ടുകാർക്കും ഭർതൃവീട്ടുകാർക്കും പോലീസിനുമെതിരേ മൊബൈലിൽ വീഡിയോ റെക്കോഡ് ചെയ്ത ശേഷം വിഷം കഴിക്കുകയായിരുന്നു.

ഇതിനിടെ ഫാൻസി കടയുടെ ആവശ്യത്തിന് രണ്ടുപവൻ സ്വർണം ജസീലയുടെ പക്കൽനിന്ന് ഒരാൾ വാങ്ങിയിരുന്നതായും അത് തിരികെ ചോദിക്കുമെന്ന് ഭയന്നാണ് സ്വർണമോഷണക്കഥ മെനഞ്ഞതെന്നും പോലീസിന് സൂചന ലഭിച്ചതായി അറിയുന്നു. ജസീലയെ മോഷ്ടാവായി ചിത്രീകരിക്കാൻ ശ്രമം നടന്നതായും വ്യക്തമായിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി ചിലർ ജസീലയുടെ നാലത്തടുക്കയിലെ വീട്ടിലെത്തി ഇതുസംബന്ധിച്ച് പ്രശ്‌നമുണ്ടാക്കിയതും മാനസികസംഘർഷത്തിനിടയാക്കിയതായാണ് വിവരം.

അതേസമയം വിദ്യാനഗർ പോലീസ് ഇൻസ്‌പെക്ടർ കെ.പി.ഷൈൻ തിങ്കളാഴ്ച ജസീലയുടെ നാലത്തടുക്കയിലെ വീട്ടിലെത്തി മാതാവ് മുംതാസ്, പിതാവ് ജസീൽ എന്നിവരുടെയും അടുത്ത ബന്ധുക്കളുടെയും അയൽവാസികളുടെയും ഉൾപ്പെടെ 17 പേരുടെ മൊഴിയെടുത്തു. മജിസ്‌ട്രേറ്റിന് ജസീല നൽകിയ മരണ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്.

ഇതിനിടെ വിദേശത്തായിരുന്ന ഭർത്താവ് അമീർ മരണവിവരമറിഞ്ഞ് നാട്ടിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച അമീറിനെയും വീട്ടുകാരെയും അയൽവാസിയായ യുവാവിനെയും പോലീസ് ചോദ്യംചെയ്യും. ഭർതൃവീടിന് സമീപത്തെ വീട്ടിൽനിന്ന് ഒൻപതര പവൻ സ്വർണം കാണാതായതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിലാണ് ജസീലയെ പോലീസ് ചോദ്യംചെയ്തത്. ‘എന്റെ വാക്കുകൾ ആരും വിശ്വസിക്കുന്നില്ല. പോലീസ് പോലും എന്റെ പരാതി സ്വീകരിക്കുന്നില്ല. ഒരു മോഷ്ടാവായി എനിക്കിനി ജീവിക്കാൻ കഴിയില്ല’ -മരണത്തിന് മുമ്പ് ജസീല കരഞ്ഞുകൊണ്ട് റെക്കോഡ് ചെയ്ത സന്ദേശത്തിൽ പറയുന്നു.

നാൽപത് ദിവസത്തോളം തന്ത്രിയെ ജയിലിലിട്ടതിന്റെ ഉത്തരവാദിത്തം ആർക്ക്? ദേവസ്വം മന്ത്രി രാജിവച്ചാൽ പ്രശ്‌നം തീരും, സഭ സു​ഗമമായി മുന്നോട്ടു പോകും, അല്ലെങ്കിൽ പ്രതിപക്ഷം നിസഹകരണം തുടരും- കെ ബാബു!! പ്രതിപക്ഷം തന്ത്രിയുടെ വക്കാലത്ത് ഏറ്റുപിടിച്ച് സംസാരിക്കുന്നു- ഭരണപക്ഷം, ചോദ്യോത്തരവേള റദ്ദേക്കി

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026