BREAKING NEWS

‘വെറും ഒരു ഡോളർ ഡ്യൂട്ടി ചുമത്തുന്നതിൽ നിന്ന് പോലും എന്നെ തടയുന്നോ? സുപ്രിം കോടതി നിലകൊള്ളേണ്ടത് അമേരിക്കയ്ക്കുവേണ്ടിയാണ്, അല്ലാതെ വിദേശ രാജ്യങ്ങളെ സംരക്ഷിക്കാനാവരുത്’? താരിഫ് നടപടിയിൽ അതൃപ്തി പരസ്യമാക്കി അമേരിക്കൻ പ്രസിഡന്റ്!! 10 ശതമാനം ആഗോള താരിഫ് പ്രഖ്യാപിച്ച് ട്രംപ്

· · 1 min read
Share: Copied!

വാഷിങ്ടൺ: യുഎസ് സുപ്രീം കോടതി തന്റെ ഭരണകൂടത്തിന്റെ ഇറക്കുമതി താരിഫുകൾ റദ്ദാക്കിയതിനെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിദേശ രാജ്യങ്ങളിൽ നിന്ന് ഒരു ഡോളർ പോലും ഈടാക്കാൻ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്‌സ് ആക്ട് അനുവദിക്കുന്നില്ലെന്ന കോടതിയുടെ നിരീക്ഷണത്തെ ട്രംപ് ചോദ്യം ചെയ്ത് രം​ഗത്തെത്തി. കോടതി വിധി പുറത്തുവന്ന് മണിക്കൂറുകൾക്കകം തന്നെ എല്ലാ വ്യാപാര പങ്കാളികളെയും ഉൾപ്പെടുത്തി 10 ശതമാനം ‘ആഗോള നികുതി’ അദ്ദേഹം പ്രഖ്യാപിച്ചു. ഓവൽ ഓഫീസിൽ വെച്ച് താൻ ഈ പുതിയ ഉത്തരവിൽ ഒപ്പുവെച്ചതായും ട്രംപ് സ്ഥിരീകരിച്ചു.

ഒരു രാജ്യവുമായുള്ള വ്യാപാര ബന്ധം പൂർണ്ണമായും വിച്ഛേദിക്കാനോ ആ രാജ്യത്തെ നശിപ്പിക്കുന്ന തരത്തിലുള്ള ഉപരോധം ഏർപ്പെടുത്താനോ തനിക്ക് നിയമപരമായി അധികാരമുണ്ടെന്ന് ട്രംപ് വാദിച്ചു. എന്നിട്ടും വെറും ഒരു ഡോളർ ഡ്യൂട്ടി ചുമത്തുന്നതിൽ നിന്ന് പോലും തന്നെ തടയുന്നത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് വ്യക്തമാക്കി.

അതുപോലെ സുപ്രീം കോടതിയുടെ ഈ ഉത്തരവ് അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് പകരം വിദേശ രാജ്യങ്ങളെ സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്തതാണെന്ന് ട്രംപ് ആരോപിച്ചു. അമേരിക്കയെ സംരക്ഷിക്കുന്നതിലായിരിക്കണം കോടതിക്ക് താൽപ്പര്യമുണ്ടാകേണ്ടതെന്നും കോടതിയുടെ വിധി തന്റെ നയപരമായ അജണ്ടയുടെ അടിസ്ഥാന ശിലകളിലൊന്നിനെയാണ് ഇല്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വിധി നിയമപരമായ തിരിച്ചടി ഉണ്ടാക്കിയെങ്കിലും നികുതി സമ്മർദ്ദം തുടരാൻ മറ്റ് വഴികൾ തേടുമെന്ന് ട്രംപ് സൂചന നൽകി. മുൻപത്തെ നടപടികളിലൂടെ കോടിക്കണക്കിന് ഡോളർ വരുമാനം ലഭിച്ചിട്ടുണ്ടെന്നും പകരമുള്ള സംവിധാനങ്ങളിലൂടെ അതിലും വലിയ ലാഭം ഉണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കോടതി തള്ളിക്കളഞ്ഞവയ്ക്ക് പകരമായി മറ്റ് ബദൽ മാർഗങ്ങൾ ഉപയോഗിക്കുമെന്നും നൂറുകണക്കിന് ബില്യൺ ഡോളർ ഇനിയും ഖജനാവിലേക്ക് എത്തുമെന്നും ട്രംപ് വ്യക്തമാക്കി.

ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തെ കോടതി വിധി ബാധിക്കില്ലെന്ന് ട്രംപ് പ്രത്യേകം പരാമർശിച്ചു. നിലവിലെ ധാരണയനുസരിച്ച് ഇന്ത്യ നികുതി നൽകുന്നത് തുടരുമെന്നും അമേരിക്ക നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ഇന്ത്യ ഉൾപ്പെടെയുള്ള വ്യാപാര കരാറുകളുള്ള രാജ്യങ്ങൾക്ക് പരിഷ്കരിച്ച നിബന്ധനകൾ വരുന്നത് വരെ താൽക്കാലികമായി 10 ശതമാനം താരിഫ് നേരിടേണ്ടി വരുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പിന്നീട് സൂചിപ്പിച്ചു.

‘കാലന്റെ ആരോഗ്യവകുപ്പായി മാറിക്കഴിഞ്ഞു… കേമത്തം ചമഞ്ഞ് ആരോഗ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കേണ്ടതില്ല, അഹങ്കാരവും ധിക്കാരവുമാണ് അവർ കാണിക്കുന്നത്, ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കണം’- യൂത്ത് കോൺ​ഗ്രസ്!! ആരോ​ഗ്യമന്ത്രിയുടെ വീടിനു മുന്നിൽ റീത്ത് വച്ചു, വീടിനു നേരെ ചീമുട്ടയെറിഞ്ഞ് പ്രതിഷേധം, ഡോ. ലളിതാംബികയ്ക്കെതിരെ കേസ്, കൂടുതൽ പേർ പ്രതികൾ?

BREAKING NEWS
നീം കറോളി ബാബയുടെ ആത്മീയ യാത്രയുമായി ‘ഹനുമാൻ അംശ്’ നെറ്റ്ഫ്ലിക്സിൽ; അഞ്ച് ഇന്ത്യൻ ഭാഷകളിൽ സ്ട്രീമിംഗ് ആരംഭിച്ചു
29 Nov 2026
BREAKING NEWS
വ്യക്തമായ രേഖകളും വിലാസവും കൈയിലുണ്ടായിരുന്നിട്ടും എന്റെ ഭർത്താവിനെ ആരാണ് ആരുമില്ലാത്തവനാക്കി മോർച്ചറിയിലെത്തിച്ചത്? വാഹനാപകടത്തിൽ പരിക്കേറ്റയാൾ അനാഥനായി മെഡിക്കൽ കോളേജിൽ കിടന്നത് 12 ​ദിവസം, ഒടുവിൽ വീട്ടുകാരറിഞ്ഞത് മരണശേഷം, തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം
29 Nov 2026
BREAKING NEWS
'850 എംപിമാരുള്ള ലോക്‌സഭയിൽ പലരും വരുന്നത് കൈയടിക്കാൻ വേണ്ടി മാത്രമായിരിക്കും... 540 എംപിമാരുള്ളപ്പോൾതന്നെ മന്ത്രിമാരോട് ചോദ്യങ്ങൾ ചോദിക്കാനും ശൂന്യവേളയിൽ സംസാരിക്കാനും മതിയായ അവസരം ലഭിക്കുന്നില്ല, അപ്പോഴാ അംഗസംഖ്യ ഉയർന്നത്!! രാജ്യത്തിന്റെ ദീർഘകാല താൽപര്യങ്ങൾക്കാണോ, അതോ ബിജെപിയുടെ രാഷ്ട്രീയ നേട്ട...
29 Nov 2026
BREAKING NEWS
"പകല്‍ മാന്യന്‍", വിഴുപ്പലക്കി പ്രസ്ഥാനത്തെ അപമാനിക്കുന്നു, രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കോഴിക്കോട്ട് ഫ്ലക്സ്
29 Nov 2026