BREAKING NEWS

പാക്കിസ്ഥാന് കൊച്ചി കപ്പൽ ശാലയിലെ രഹസ്യങ്ങൾ ചോർത്തി നല്കി; ഒരാൾകൂടി പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി; ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ രഹസ്യപട്ടിക, തിരിച്ചറിയൽ നമ്പറുകൾ എന്നീ പ്രധാന വിവരങ്ങൾ കൈമാറി, പ്രതികൾ നേടിയത് വൻതുക

· · 1 min read
Share: Copied!

കൊച്ചി: പാകിസ്താന് കൊച്ചി കപ്പൽ ശാലയിലെ രഹസ്യങ്ങൾ ചോർത്തി നല്കിയ കുറ്റകൃത്യത്തിൽ ഒരാൾകൂടി അറസ്റ്റിൽ. പശ്ചിമബംഗാൾ സ്വദേശി ആലിഫ് ഇസ്ലാമാണ് ചൊവ്വാഴ്ച പിടിയിലായത്, ഉഡുപ്പി പോലീസ്, മറയൂരിൽനിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

പണത്തിനുവേണ്ടി കൊച്ചി കപ്പൽ ശാലയുടെ ഭാഗമായുള്ള മാൽപെയിലെ യൂണിറ്റിൽനിന്നും രഹസ്യവിവരങ്ങൾ വാട്‌സ്ആപ്പും ഫേസ്ബുക്കും വഴി പാകിസ്താനുവേണ്ടി ചോർത്തി നൽകി എന്നതാണ് കേസ്. കൊച്ചിൻ ഷിപ്പ്‌യാർഡ് സിഇഒ മാൽപെ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഇന്ത്യൻ നാവികസേനയുടെ കപ്പലുകളുടെ രഹസ്യപട്ടിക, അവയുടെ തിരിച്ചറിയൽ നമ്പറുകൾ, മറ്റ് രഹസ്യവിവരങ്ങൾ എന്നിവയാണ് പ്രതികൾ ചോർത്തി നൽകിയത് എന്നാണ് വിവരം. ഉത്തർപ്രദേശിലെ സുൽത്താൻപുർ സ്വദേശിയായ രോഹിത് എന്ന 20-കാരനാണ് കേസിൽ ആദ്യം അറസ്റ്റിലായത്. പിന്നാലെ ഇയാളുടെ സുഹൃത്ത് സാൻഡ്രിയും അറസ്റ്റിലായി. പിന്നീട് ഇവർക്ക് സഹായങ്ങൾ ചെയ്തുകൊടുത്ത രണ്ടുപേർ കൂടി അറസ്റ്റിലായി.

യൂണിറ്റിൽ കരാർ ജോലിക്കായും മറ്റും എത്തിയവരാണ് ഇവർ. കേസിൽ പ്രധാനപ്രതിയായ രോഹിത്തും സാൻഡ്രിയും ചേർന്നാണ് പ്രധാനമായും വിവരങ്ങൾ ചോർത്തിയിരുന്നത്. നേടിയെടുത്ത വിവരങ്ങൾ പാകിസ്താനുവേണ്ടി കൈമാറുകയും പ്രതിഫലമായി വലിയ തുകകൾ കൈപ്പറ്റിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും അന്വേഷണ ഏജൻസികൾ അറിയിച്ചു.

വീണ്ടും തോണ്ടാൻ വന്നു, ; ഇന്ത്യൻ കൃത്രിമ ബുദ്ധി സമർത്ഥമായി തിരിച്ചറിഞ്ഞു; ചൈന ചമ്മി;സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് ചീഫ് ലഫ്റ്റനൻ്റ് ജനറൽ ദിനേഷ് സിങ് റാണയുടെ വെളിപ്പെടുത്തൽ

BREAKING NEWS
’ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത്; മാപ്പു ചോദിക്കുന്നു'; തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് മരണപ്പെട്ട 13കാരൻ ജുനൈദിന്റെ മരണത്തിൽ കെ.എസ്.ഇ.ബി., ’ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകും’
16 Nov 2026
BREAKING NEWS
എൽപിഎസ്‍ടി സമരം 134-ാം ദിവസത്തിലേക്ക്; ഇടപെട്ട് മുഖ്യമന്ത്രി, ഇന്ന് വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച; വളർമതിയുടെ 23 ദിവസമായി നിരാഹാര സമരത്തിൽ; ആരോ​ഗ്യ നില ​ഗുരുതരം; ’തീരുമാനമാകാതെ പിന്മാറില്ല’
16 Nov 2026
BREAKING NEWS
20 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി കപ്പൽ ഹോർമുസിൽ മുങ്ങി; മൈനുകളിൽ തട്ടി തകർന്നത് രണ്ട് കപ്പലുകളെന്ന് റിപ്പോർട്ട്; അമേരിക്കയുടെ സഹായത്തോടെ ഹോർമുസ് കടക്കാൻ ശ്രമിച്ച കപ്പലുകളാണ് ആക്രമിക്കപ്പെട്ടതെന്ന് ഇറാൻ
16 Nov 2026
BREAKING NEWS
" പാഴ് വാഗ്ദാനങ്ങൾ നൽകാൻ ബിബിക്ക് യാതൊരു മടിയുമുണ്ടായിരുന്നില്ല!! മധ്യപൂർവേഷ്യയിൽ സ്ഥിരമായ സമാധാനം സ്ഥാപിക്കാമെന്ന എന്റെ പ്രതീക്ഷകൾ 2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തോടെ തകർന്നു... ഗാസയിൽ ഓരോ തവണയും കൂടുതൽ സാധാരണക്കാർ കൊല്ലപ്പെട്ടു, സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന്റെ ഭാവിയ...
16 Nov 2026