BREAKING NEWS

‘ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണം അവരാണ്; ജീവിക്കാൻ സമ്മതിക്കുന്നില്ല’ ; നിറകണ്ണുകളോടെ മുഖ്യമന്ത്രിയോട് നടി രേഖ രതീഷ്

· · 1 min read
Share: Copied!

മുഖ്യമന്ത്രിയോട് താൻ അനുഭവിച്ച ഒരു വലിയ പ്രശ്നത്തിൽ ഇടപെടണമെന്ന അപേക്ഷയുമായി നടി രേഖ രതീഷ്. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് തൻ്റെ മാനസിക വികാരത്തെ കുറിച്ച് രേഖ മനസ്സു തുറന്നത്. ഏറെ നാളുകളായി തന്നെ മാനസികമായി തളർത്തുന്ന ഒരു കൂട്ടം യൂട്യൂബേഴ്സിനെക്കുറിച്ചാണ് നടി വളരെ അധികം വേദനയോടെ വീഡിയോയിൽ സംസാരിക്കുന്നത്.

“പ്രിയപ്പെട്ട സർക്കാർ, പിണറായി വിജയൻ സാർ….

ഞാൻ രേഖ രതീഷ്. സീരിയൽ ഇൻഡസ്ട്രിയിൽ ആണ് ജോലി ചെയ്യുന്നത്. എനിക്കൊരു മകനുണ്ട്. 9 -ാം ക്ലാസ്സിൽ പഠിക്കുന്നു. കഴിഞ്ഞ 8-9 മാസങ്ങളായി ജോലിയില്ലാതെ ഫ്ലാറ്റിൽ കഴിയുകയാണ്. കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി ഒരു കൂട്ടം യൂട്യൂബേഴ്സ് എൻ്റെ പിന്നാലെയുണ്ട്. എന്നെ മോശമായി ക്യാപ്ഷൻ കൊടുത്ത് ചിത്രീകരിക്കുകയും എന്നെ ജീവിക്കാൻ അനുവദിക്കാതെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്നു. എനിക്ക് ഈ മാനസിക സമ്മർദ്ദം സഹിക്കാൻ പറ്റുന്നില്ല.

നമ്മുടെ കേരളത്തിൽ ഉള്ള കാര്യങ്ങൾ കൊണ്ട് ഒരുപാട് ജീവൻ പൊലിയുന്നുണ്ട്. ജീവിക്കാൻ വേണ്ടി ഒരുപാട് കഷ്ടപ്പെട്ട് മുന്നോട്ടു പോവാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ, എൻ്റെ മകനുവേണ്ടി. പക്ഷേ ഈ യൂട്യൂബേഴ്സ് കാരണം എനിക്ക് ജീവിക്കാനുള്ള ശേഷി ഇല്ലാതാവുകയാണ്. ഈ വീഡിയോ ചെയ്യാൻ കാരണം, എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, എന്തുകൊണ്ട് എന്നൊരു ചോദ്യം വന്നാൽ ഈ യൂട്യൂബേഴ്സ് തന്നെയാണ് ഇതിനു പിന്നിലെ കാരണം എന്ന് എനിക്ക് അറിയിക്കണം. ഇതുകൊണ്ടെങ്കിലും ഇത് അവസാനിക്കണം. എന്നെ മാത്രമല്ല, എൻ്റെ ഫീൽഡിലുള്ള ഒരുകൂട്ടം ആൾക്കാരെ ഇതുപോലെയുള്ള കാര്യങ്ങൾ കൊണ്ട് ചൂഷണം ചെയ്യുന്ന ഒരുപാട് യൂട്യൂബേഴ്സ് ഉണ്ട്. ദയവായി ഇതിനെതിരെ ശക്തമായ നടപടി എടുക്കണം,” നിറകണ്ണുകളോടെ രേഖ പറയുന്നു.

അപരിചിതരായ രണ്ടുപേർക്ക് എങ്ങനെയാണ് വിവാഹത്തിന് മുമ്പ് ശാരീരികബന്ധത്തിലേർപ്പെടാനാകുന്നത്?? ഇത്തരം കാര്യങ്ങളിൽ ആരെയും വിശ്വസിക്കരുത്, ബന്ധങ്ങളിൽ ജാഗരൂകരായിരിക്കണം

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026