ഇടുക്കി: നിയമസഭാതിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിൽ മാറ്റമുണ്ടാകുമെന്നും മത്സരിക്കാൻ ഇത്തവണ താനില്ലെന്നും തുറന്നടിച്ച് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. തന്നേയും തന്റെ കൂടെനിൽക്കുന്നവരേയും വേട്ടയാടി പുറത്താക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞമാസമാണ് രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചത്. അടിമയായി അധികകാലം നിൽക്കാൻ പറ്റില്ലല്ലോ. എന്റെ വളർച്ചയിൽ അസൂയപൂണ്ടവരാണ് എന്നെ പുറത്താക്കാൻ കൂട്ടുനിന്നത്.
അമ്മയും ഭാര്യയുമായി തമിഴ്‌നാട്ടിലേക്ക് പൊയ്ക്കൂടെ എന്ന് ചോദിച്ചവരുണ്ട്. എം.എം മണിയും മറ്റൊരു നേതാവും ജാതീയമായ വിഭാഗീയതയ്ക്കാണ് ശ്രമിക്കുന്നത്’- എസ്.രാജേന്ദ്രൻ പറയുന്നു


















































