ആലപ്പുഴ: തുമ്പോളിയിൽ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്ത് യുവാവ്. കൈ കാണിച്ച് നിർത്താത്തതിനെ തുടർന്നാണ് യുവാവിന്റെ പരാക്രമം.സംഭവത്തിൽ ചേർത്തല സ്വദേശി സമീറിനെ അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് സംഭവം.തിരുവനന്തപുരത്ത് നിന്ന് നിലമ്പൂരിലേക്ക് പോകുന്ന ബസിന് നേരെയാണ് ആക്രമണം നടന്നത്. തുമ്പോളിയില്‍ വെച്ചാണ് യുവാവ് കൈ കാണിച്ചത്. എന്നാല്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് ബസിന്‍റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ക്കുകയായിരുന്നു.
പിന്നാലെ ബസിലെ യാത്രക്കാരെ മറ്റൊരു ബസിലേക്ക് മാറ്റിയാണ് യാത്ര തുടര്‍ന്നത്. ചില്ല് തകര്‍ന്ന ബസ് ആലപ്പുഴ ഡിപ്പോയിലേക്ക് മാറ്റിയിട്ടുണ്ട്.


















































