ഏറെ ഭീഷണികൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിലാണ് ഇന്ത്യ- പാക്കിസ്ഥാൻ പോരാട്ടത്തിന് നാളെ തിരികൊളുത്തുന്നത്. ആദ്യം തന്നെ മഴ രസം കൊല്ലിയായെത്തുമെന്ന പ്രവചനം ആദ്യമേതന്നെ കാലാവസ്ഥ വകുപ്പുനടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ഇന്ത്യാ- പാക് മത്സരത്തിൽ ഇന്ത്യ തോൽക്കുമെന്ന പ്രവചനവുമായി ഒരാൾ രംഗത്ത്.
പാക്കിസ്ഥാനെതിരെ നിർണായക പോരാട്ടത്തിന് ഇന്ത്യ തയാറെടുക്കുമ്പോഴാണ് സോഷ്യൽ മീഡിയവഴി ഒരു വീഡിയോ വൈറലാകുന്നത്. ഈ ലോകകപ്പിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായ സിംബാബ്‌വെ- ഓസ്‌ട്രേലിയ മത്സരഫലം കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ഇപ്പോൾ ഇന്ത്യക്കെതിരെയും രംഗത്തെത്തിയിരിക്കുന്നത്. നാളെ കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് തോൽക്കുമെന്നാണ് ഇയാൾ അവകാശപ്പെടുന്നത്. ഇതുപോലെ ഫെബ്രുവരി 15-ന് തന്നെ മുംബൈയിൽ നടക്കുന്ന മത്സരത്തിൽ നേപ്പാൾ വെസ്റ്റ് ഇൻഡീസിനെ അട്ടിമറിക്കുമെന്നും ഇയാൾ പ്രവചിച്ചിട്ടുണ്ട്.
അതേസമയം ഓസ്‌ട്രേലിയയെ സിംബാബ്‌വെ തോൽപ്പിക്കുമെന്ന ഇയാളുടെ ആദ്യ പ്രവചനം ഫലിച്ചതോടെയാണ് ഈ വീഡിയോ സമൂഹമാധ്യമത്തിൽ ചർച്ചയായത്. എന്നാൽ സിംബാബ്‌വെയോട് തോറ്റെങ്കിലും ഇത്തവണ ലോകകപ്പിൽ ഓസ്ട്രേലിയ തന്നെയാണ് ചാമ്പ്യൻമാരാകുകയെന്നും ഇയാൾ പ്രവചിച്ചിട്ടുണ്ട്.
എന്നാൽ ഈ പ്രവചനങ്ങൾ ഏൽക്കില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചരിത്രം പരിശോധിച്ചാൽ സിംബാബ്‌വെ ഓസ്‌ട്രേലിയയെ തോൽപ്പിച്ചപ്പോഴെല്ലാം ഇന്ത്യ ലോകകിരീടം ചൂടിയിട്ടുണ്ട്. 1983ലെ ഏകദിന ലോകകപ്പിൽ സിംബാബ്‌വെ ഓസ്‌ട്രേലിയയെ അട്ടിമറിച്ചപ്പോൾ ഇന്ത്യ കപ്പുയർത്തി. 2007ലെ ആദ്യ ടി20 ലോകകപ്പിൽ സിംബാബ്‌വെ ഓസ്‌ട്രേലിയയെ തോൽപ്പിച്ചപ്പോഴും ഇന്ത്യ ചാമ്പ്യന്മാരായി. ഇത്തവണയും സിംബാബ്‌വെ ഓസ്ട്രേലിയയെ അട്ടിമറിച്ചതോടെ ഇന്ത്യ ചാമ്പ്യൻമാരാകുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
This reel is going viral on Instagram. This guy said there would be 3 upsets and Zimbabwe’s one has just happened.
Now I’m a little scared for Sunday 😭 pic.twitter.com/QfyHJSXidv
— 𝐉𝐨𝐝 𝐈𝐧𝐬𝐚𝐧𝐞 (@jod_insane) February 13, 2026
















































