BREAKING NEWS

രാഹുൽ ഗാന്ധി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു… സഭയെ തെറ്റിദ്ധരിപ്പിച്ചു, അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തി, ലോക്സഭാ അംഗത്വം റദ്ദാക്കണം, തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും വിലക്കണം- പ്രമേയമവതരിപ്പിച്ച് ബിജെപി, സഭയിൽ- ഭരണപ്രതിപക്ഷ ബ​ഹളം

· · 1 min read
Share: Copied!

ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി ബിജെപി രം​ഗത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് എംപി നിഷികാന്ത് ദുബെ സഭയിൽ പ്രമേയം അവതരിപ്പിച്ചു. രാഹുൽ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നും അടിസ്ഥാനരഹിതമായ പ്രസ്താവനകൾ നടത്തിയെന്നും ആരോപിച്ച് അവകാശലംഘന നോട്ടീസ് കൊണ്ടുവരുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞതിനുപിന്നാലെയാണ് നടപടി.

ഫെബ്രുവരി രണ്ടിന് മുൻ സൈനിക മേധാവി ജനറൽ എം.എം. നരവണെയുടെ അപ്രകാശിത ഓർമ്മക്കുറിപ്പുകളിലെ 2020-ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ചുള്ള പരാമർശങ്ങൾ രാഹുൽ സഭയിൽ ഉദ്ധരിക്കാൻ ശ്രമിച്ചതു മുതൽ പാർലമെന്റിൽ വലിയ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാഹുലിനെതിരായ നീക്കങ്ങൾ. രാഹുൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നും അതിനാൽ രാഹുലിൻ്റെ ലോക്സഭാ അംഗത്വം റദ്ദാക്കണമെന്നും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും വിലക്കണമെന്നുമാണ് പ്രമേയത്തിലെ പ്രധാന ആവശ്യം.

അതേസമയം ബജറ്റ് ചർച്ചയ്ക്കിടയിൽ കേന്ദ്ര ഗവൺമെന്റിനെതിരെ കടുത്ത വിമർശനങ്ങളാണ് രാഹുൽ ഗാന്ധി ഉന്നയിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര കരാർ രാജ്യത്തെ മൊത്തമായി അടിയറവ് വെക്കുന്നതാണെന്നും ഗവൺമെന്റ് രാജ്യത്തെ വിറ്റുതുലച്ചെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വ്യാപാര കരാറിലെ ജനവിരുദ്ധ വ്യവസ്ഥകൾക്കെതിരെയും കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പ്രതിപക്ഷ എംപിമാർ വ്യാഴാഴ്ച പാർലമെന്റിലെ മകർ ദ്വാറിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്.

ജനുവരി 28-ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിൽ ആകെ 30 ദിവസം സഭ സമ്മേളിക്കാനാണ് തീരുമാനിച്ചിരുന്നത്‌. ഫെബ്രുവരി 13-ന് സഭ താൽക്കാലികമായി പിരിയുകയും വിവിധ മന്ത്രാലയങ്ങളുടെ ഗ്രാന്റുകൾ പരിശോധിക്കുന്നതിനായി സ്റ്റാൻഡിങ് കമ്മിറ്റികൾക്ക് സമയം നൽകിയ ശേഷം മാർച്ച് 9-ന് വീണ്ടും ചേരുകയും ചെയ്യും. ഏപ്രിൽ രണ്ടിന് സമ്മേളനം അവസാനിക്കും.

വാട്സ് ആപ്പിനെ നിരോധിക്കാനുള്ള ശ്രമം റഷ്യ നടത്തുന്നുവെന്ന് കമ്പനി; ‘ആപ്പ് ഉപയോക്താക്കളെ സർക്കാർ ഉടമസ്ഥതയിലുള്ള നിരീക്ഷണ ആപ്പിലേക്ക് മാറ്റുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം ‘

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026