CINEMA

ജയറാം- കാളിദാസ് ജയറാം ചിത്രം “ആശകൾ ആയിരം” വിജയകരമായ രണ്ടാം വാരത്തിലേക്ക് : ലോകവ്യാപകമായി ചിത്രത്തിന്റെ ഗ്രോസ് കളക്ഷൻ പത്ത് കോടിയിലേക്ക്

· · 1 min read
Share: Copied!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ജയറാമും കാളിദാസ് ജയറാമും ചേർന്ന് വർഷങ്ങൾക്കു ശേഷം ഒരുമിച്ച ചിത്രം ആശകൾ ആയിരം വിജയകരമായ രണ്ടാം വാരത്തിലേക്കു കടക്കുന്നു. ആശകൾ ആയിരം രണ്ടാം വാരത്തിലേക്കു കടക്കുമ്പോൾ ലോകവ്യാപകമായി പത്തു കോടി ഗ്രോസ് കളക്ഷനിലേക്കു കുതിക്കുകയാണ് ചിത്രം. ജയറാം – കാളിദാസ് ജയറാം കോമ്പോക്ക് ഒപ്പം ഷറഫുദ്ദീന്റെയും ആശ ശരത്തിന്റെയും ഇഷാനി കൃഷ്ണയുടേയും മികച്ച പ്രകടനങ്ങൾ പ്രേക്ഷകരുടെ കയ്യടി നേടുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ആശകൾ ആയിരത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ജയറാം, കാളിദാസ് ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ആശകൾ ആയിരം ഒരു വടക്കൻ സെൽഫിയിലൂടെ മലയാള സിനിമാ പ്രേക്ഷകർക്കു സുപരിചിതനായ ജി. പ്രജിത് ആണ് ആശകൾ ആയിരം സംവിധാനം ചെയ്യുന്നത്. ജൂഡ് ആന്റണി ജോസഫ് ആണ് ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്‌ടർ.അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ആശകൾ ആയിരത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി, ദിലീപ് മേനോൻ, സിൻസ് ഷാൻ, രാജേഷ് അഴിക്കോട്, വൈശാഖ് വിജയൻ, അഭിനന്ദ് അക്കോട്, മുകുന്ദൻ, ആനന്ദ് പദ്മനാഭൻ, രഞ്ജിത് ബാലചന്ദ്രൻ, സുധീർ പരവൂർ, നിഹാരിക, ഭാഗ്യ, കുഞ്ചൻ, ഷാജു ശ്രീധർ, റാഫി, സുരേഷ് കുമാർ മറ്റു യുവപ്രതിഭകളും ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ്.

ആശകൾ ആയിരം ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനർ :ബാദുഷാ.എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ : സനൽ ദേവ്, എഡിറ്റർ : ഷഫീഖ് പി വി, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ : അരുൺ മനോഹർ, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൗണ്ട് മിക്സിങ് : ഫസൽ എ ബക്കർ, ട്രയ്ലർ കട്ട്സ് : ലിന്റോ കുര്യൻ, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : സക്കീർ ഹുസൈൻ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ,വി എഫ് എക്സ് : കോക്കനട്ട് ബഞ്ച്, ഡി ഐ : കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് : ശ്രീക് വാര്യർ, ,സ്റ്റിൽസ് : ലെബിസൺ ഗോപി,പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, ഡിസ്ട്രിബൂഷൻ പാർട്ട്നർ ഡ്രീം ബിഗ് ഫിലിംസ്. പി ആർ ഓ : പ്രതീഷ് ശേഖർ.

BREAKING NEWS
മുഖ്യമന്ത്രിയുടെ പ്രതികരണം കുറ്റസമ്മതത്തിന് തുല്യം, വൈദ്യുതി വാങ്ങലുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈദ്യുതി ബോർഡിന്റേതാണ്, കരാറിൽ ഒപ്പിടാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം ഏകപക്ഷീയം, വിമര്‍ശനവുമായി പിണറായി വിജയന്‍
06 Nov 2026
BREAKING NEWS
‘ബോധപൂർവമുള്ള അപകടമല്ല’ വാദം തള്ളി കോടതി; സുഹൈലിന് ഉടൻ ജാമ്യമില്ല; നവംബർ 16- വരെ ബോസ്റ്റൽ സ്കൂളിൽ; കൂട്ടാളികൾ മൂവരും പുറത്തേക്ക്
06 Nov 2026
BREAKING NEWS
"കൃഷ്ണദാസ് അങ്ങനെ പറയില്ല; പി.പി. ദിവ്യ ആരാണ്? അവർ വലിയ അഴിമതിക്കാരിയാണ്. ഇത്തരക്കാർക്ക് വരാനുള്ള വഴിയമ്പലമല്ല ബിജെപി. പി.പി. ദിവ്യയെ പാർട്ടിയിൽ എടുക്കില്ല": കെ. സുരേന്ദ്രൻ; "എനിക്ക് 56 വയസ്സേ ആയിട്ടുള്ളൂ. ജൂനിയറാണ്; ഗവർണർ പദവി ആഗ്രഹിച്ചിട്ടില്ല"
06 Nov 2026
BREAKING NEWS
ആദ്യം ഭാര്യയെ കൊന്നു; പാർട്ടിയുണ്ടെന്ന് പറഞ്ഞ് ബന്ധുക്കളെ വിളിച്ചുവരുത്തി കൂട്ടക്കൊല, അരക്കല്ലുകൊണ്ട് തലയ്ക്കടിച്ച് 7 പേരെ കൊന്നു;മൃതദേഹങ്ങൾ പലിടത്തായി ഉപേക്ഷിച്ചു; ടാക്സി ഡ്രൈവർ പിടിയിൽ
06 Nov 2026