BREAKING NEWS

മദ്യപിച്ചെത്തിയ യുവാവ് ഭാര്യാമാതാവിനെ കടന്നുപിടിച്ചു, പിന്നീട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു, പീഡനത്തിനിടെ ക്രൂര മര്‍ദനവും, 40 കാരന്‍ അറസ്റ്റില്‍

· · 1 min read
Share: Copied!

ഹൈദരാബാദ്: ഭാര്യാമാതാവിനെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തി യുവാവ്. തെലങ്കാന നാ​ഗർകുർണൂൽ ജില്ലയിലെ കൽവാകുർതി മണ്ഡലിൽ ഞായറാഴ്ചയായിരുന്നു സംഭവം. 40കാരനായ യുവാവാണ് ക്രൂരത ചെയ്തത്.60കാരിയായ വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്നു. മദ്യപാനിയായ പ്രതി ഈ സമയം വീട്ടിലെത്തുകയും വയോധികയെ കടന്നുപിടിക്കുകയും ബലാത്സം​ഗം ചെയ്യുകയുമായിരുന്നു.

തുടർന്ന് ഇവിടെവച്ച് തന്നെ കൊലപ്പെടുത്തുകയും ചെയ്തു. വൈകീട്ട് വീട്ടിലെത്തിയ മകളാണ് മാതാവ് മരിച്ചുകിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. ബലാത്സം​ഗത്തിനിടെ വയോധികയെ പ്രതി ​ക്രൂരമായി മർദിച്ചതായും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് അറിയിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണത്തിന്റെ കൃതമായ കാരണമറിയാനാകൂ എന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞു. പ്രതി മദ്യലഹരിയിലായിരുന്നപ്പോഴാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രതിയുടെ ഭാര്യയുടെ പരാതിയിൽ കേസെടുക്കുകയും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് കൂട്ടിച്ചേർത്തു.

BREAKING NEWS
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ കണ്ടെത്തിയ മാർ​ഗം... ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമം, ഭാര്യയും ഭർത്താവും ഇടനിലക്കാരനും അറസ്റ്റിൽ, കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത് രണ്ടര ലക്ഷം രൂപയ്ക്ക്
04 Nov 2026
BREAKING NEWS
അവർ മുടിമുറിക്കുന്നതുകണ്ടപ്പോൾ സങ്കടമായി, ഒരു പെൺകുട്ടിയല്ലേ? സമരം ചെയ്യുന്നവർ മുഖ്യമന്ത്രിയെക്കുറിച്ചോ, പൊതുവിദ്യാഭ്യാസ മന്ത്രിയെക്കുറിച്ചോ എന്തു പറഞ്ഞാലും വിരോധമില്ല, അഞ്ചിൽ നാലും സമ്മതിച്ചു, റേഷ്യോ കുറയ്ക്കാനാവില്ല, തസ്തികകൾ സൃഷ്ടിക്കേണ്ടി വരും, അങ്ങനെയൊരു ധനസ്ഥിതിയിലല്ല കേരളം, അവരെ നിഷേധിച്ചി...
04 Nov 2026
BREAKING NEWS
ആ ജീവൻ തിരികെപ്പിടിക്കാൻ 10 ദിവസങ്ങളായി നടത്തിയ ശ്രമങ്ങൾ വിഫലം, വനിതാ കണ്ടക്ടർ മരണത്തിനു കീഴടങ്ങി!! ടിക്കറ്റ് ബാക്കി 90 രൂപ ചോദിച്ചുള്ള തർക്കം, ഓടുന്ന ബസിൽ നിന്ന് വനിതാ കണ്ടക്ടറെ യാത്രക്കാരി തള്ളിത്താഴെയിട്ടു, ബസിന്റെ ചക്രങ്ങൾ ഇരുകാലുകളിലൂടെയും കയറിയിറങ്ങി, 24കാരിക്ക് ദാരുണാന്ത്യം
04 Nov 2026
BREAKING NEWS
വെറും 15 രൂപയ്ക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ; പുതിയ പായ്ക്കുമായി ജിയോ
04 Nov 2026