കാസർകോട്: ജനസംഖ്യാവർദ്ധനയും ഭരണനിർവഹണത്തിലെ വെല്ലുവിളികളും പരിഗണിച്ചുള്ള ശാസ്ത്രീയപഠനം നടത്തി കേരളത്തിലെ ജില്ലകളുടെ പുനർനിർണ്ണയം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക സമ്മേളനത്തിൽ പ്രമേയം അവതരിപ്പിച്ചു. സമസ്ത സെക്രട്ടറിയും വഖഫ് ബോർഡ് അംഗവുമായ കെ. ഉമർ ഫൈസി മുക്കമാണ് ഈ ആവശ്യമുന്നയിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചത്.
നാല്പത്തഞ്ച് ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ജില്ല പോലുള്ള വലിയ ജില്ലകളിൽ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും വിഭവങ്ങൾ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ല രൂപവത്കരണം അനിവാര്യമാണ്. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും സമാന നിലപാടെടുക്കണമെന്നും പ്രമേയം പറയുന്നു. ഇക്കാര്യത്തിൽ കേരളം 39 ലോക്‌സഭാ മണ്ഡലങ്ങളുടെ പരിധിയിൽ 38 ജില്ലകളുള്ള തമിഴ്നാടിനെ മാതൃകയാക്കാവുന്നതാണ്. രാഷ്ട്രീയ താത്പര്യങ്ങൾക്കപ്പുറം ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളുടെ പുനർനിർണ്ണയം യാഥാർത്ഥ്യമാക്കാൻ ഭരണ, പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് രംഗത്തിറങ്ങണം -പ്രമേയം ആവശ്യപ്പെടുന്നു.‘പിണറായി ഭരണത്തിൽ പൂർണ സംതൃപ്തി; ഇടതുപക്ഷം മൂന്നാമതും അധികാരത്തിലേറുമെന്ന് ഉറപ്പ്’വെള്ളാപ്പള്ളി നടേശൻ; ശബരിമല സ്വർണക്കൊള്ളയുടെ പേരിലുള്ള ചോദ്യംചെയ്യലൊക്കെ തിരഞ്ഞെടുപ്പുവരെയേ കാണൂ, അതു കഴിഞ്ഞ് സ്വർണവും പാളിയും അയ്യപ്പനും ചർച്ചയുമൊന്നും കാണില്ലയെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി














































