ഹൃദ്യമായ ഒരു പ്രണയകഥ അതാണ് “നാല്പതുകളിലെ പ്രണയം”
നടനും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ രമേശ് എസ് മകയിരം തിരക്കഥ എഴുതി സംവിധാനം ചെയ്ത
നാല്പതുകളിലെ പ്രണയം (ലവ് ഇൻ ഫോർട്ടിസ് ) ഫെബ്രുവരി 13 മുതൽ കേരളത്തിലെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.
മൂന്ന് സ്ത്രീകളുടെ ജീവിതത്തിലൂടെ എഴുത്തുകാരനും പബ്ലിഷറുമായ ഒരാളുടെ സഞ്ചാരമാണ് മ്യൂസിക് ലവ് സ്റ്റോറിയായ ഈ സിനിമയുടെ പശ്ചാത്തലം . പ്രണയത്തോടൊപ്പം സംഗീതത്തിനും വളരെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ മനോഹര ഗാനങ്ങൾ
ഷഹബാസ് അമൻ ,നിത്യ മാമൻ , ഗിരീഷ് നാരായൺ ,അന്നപൂർണ പ്രദീപ് , അമൃത ജയകുമാർ ,കാഞ്ചന ശ്രീറാം ,ഐശ്വര്യ മോഹൻ ,ശ്രെയ അന്ന ജോസഫ് തുടങ്ങിയവരാണ് ആലപിച്ചിരിക്കുന്നത്.
ആശ വാസുദേവൻ നായർ , ജെറി ജോൺ , കുടശ്ശനാട് കനകം ,ശ്രീദേവി ഉണ്ണി , മഴ രമേശ് , ഗിരിധർ കൃഷ്ണ ,ക്ഷമ ,മെർലിൻ , പാർഥിപ്, ഷഹനാസ്, ധന്യ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു .
മഴ ഫിലിംസിൻ്റെ ബാനറിൽ രമേശ് എസ് മകയിരം നിർമ്മിച്ച ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം എസ് ജയൻദാസ് ആണ് നിർവ്വഹിച്ചിരിക്കുന്നത്. ഗാനങ്ങൾ -രമേശ് എസ് മകയിരം ,
ആശ വാസുദേവൻ നായർ. സംഗീതം -ഗിരീഷ് നാരായൺ , എഡിറ്റർ- ലിനോയ് വർഗീസ് ,
ആർട്ട് -ശ്രുതി , പ്രൊഡക്ഷൻ കൺഡ്രോളർ -എൽദോ സെൽവരാജ് , സൗണ്ട് ഡിസൈൻ -ഷാജി മാധവൻ , മേക്കപ്പ്-ബിനു സത്യൻ , നവാസ് ഷെജി.
അസ്സോസിയേറ്റ് ഡയറക്ടർ- ഷാജി എ ജോൺ, അവിനേഷ് ,ജോസ്. ഡിസൈൻ -ആർക്കെ , അജിൽ കല്ലുമ്പുറം.വിതരണം- എസ് എഫ് സി ആർട്സ്. പി .ആർ .ഓ –
എ.എസ് ദിനേശ്, മനു ശിവൻ.














































