കണ്ണൂർ : സിപിഎം പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചയാളുടെ ബൈക്ക് കത്തിച്ചു. ബെള്ളൂർ സ്വദേശിയായ പ്രസന്നന്റെ കണ്ണൂർ : സിപിഎം പുറത്താക്കിയ വി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചയാളുടെ ബൈക്ക് കത്തിച്ചു. ബെള്ളൂർ സ്വദേശിയായ പ്രസന്നന്റെ വീട്ടിൽ സൂക്ഷിച്ച ബൈക്കാണ് അഗ്നിക്കിരയാക്കിയത്. ഇന്ന് പുലർച്ചെയാണ് ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുറ്റത്തുനിന്നും കുറച്ചു ദൂരത്തേക്ക് മാറ്റി നിർത്തിയാണ് അക്രമികൾ ബൈക്ക് കത്തിച്ചത്.
പാർട്ടിയിൽനിന്നു പുറത്താക്കിയതിനു പിന്നാലെ വി. കുഞ്ഞിക്കൃഷ്ണന് ഇന്നലെ പയ്യന്നൂരിൽ സ്വീകരണം നൽകിയിരുന്നു. പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചത് പ്രസന്നനായിരുന്നു. കുഞ്ഞിക്കൃഷ്ണന് നല്കുന്ന പിന്തുണയിൽ രോഷം പൂണ്ടാണ് പ്രസന്നന്റെ ബൈക്ക് കത്തിച്ചതെന്നാണ് നിഗമനം.
വീട്ടിൽ സൂക്ഷിച്ച ബൈക്കാണ് അഗ്നിക്കിരയാക്കിയത്. ഇന്ന് പുലർച്ചെയാണ് ബൈക്ക് കത്തിയ നിലയിൽ കണ്ടെത്തിയത്. വീടിന്റെ മുറ്റത്തുനിന്നും കുറച്ചു ദൂരത്തേക്ക് മാറ്റി നിർത്തിയാണ് അക്രമികൾ ബൈക്ക് കത്തിച്ചത്.
പാർട്ടിയിൽനിന്നു പുറത്താക്കിയതിനു പിന്നാലെ വി. കുഞ്ഞിക്കൃഷ്ണന് ഇന്നലെ പയ്യന്നൂരിൽ സ്വീകരണം നൽകിയിരുന്നു. പ്രകടനത്തിൽ മുദ്രാവാക്യം വിളിച്ചത് പ്രസന്നനായിരുന്നു. കുഞ്ഞിക്കൃഷ്ണന് നല്കുന്ന പിന്തുണയിലുള്ള അമർഷത്തെതുടർന്നാണ് പ്രസന്നന്റെ ബൈക്ക് കത്തിച്ചതെന്നാണ് നിഗമനം.














































