BREAKING NEWS

അതിഥിയായി വിവാഹവീട്ടില്‍ കയറിപ്പറ്റി, പിന്നാലെ ചാവേറാക്രമണം, പാകിസ്ഥാനില്‍ വിവാഹചടങ്ങിനിടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു, 25 പേരുടെ നില അതീവ ഗുരുതരം

· · 1 min read
Share: Copied!

പെഷവാർ: പാകിസ്താനിൽ വിവാഹവീട്ടിൽ  ചവേർ ആക്രമണം. 7 പേർ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വയിലെ ദേര ഇസ്മായീൽ ഖാൻ ജില്ലയിലാണ് ആക്രമണം നടന്നത്. സർക്കാർ അനുകൂല സംഘടനയിലെ നേതാവായി അറിയപ്പെടുന്ന നൂർ ആലം മെഹ്സൂദിന്റെ വസതിയിലാണ് സ്‌ഫോടനം നടന്നത്. തീവ്രവാദികളെക്കുറിച്ച് സുരക്ഷ സേനയ്ക്ക് രഹസ്യവിവരങ്ങൾ കൈമാറുന്ന ഒരു വിഭാഗം അവിടെ താമസിക്കുന്നുണ്ട്.

അവരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിഥി എന്ന വ്യാജേനയാണ് ഭീകരൻ വിവാഹചടങ്ങ് നടക്കുന്ന വീട്ടിൽ കയറിപ്പറ്റിയത്. നൃത്ത-സംഗീത പരിപാടി നടക്കുമ്പോൾ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടാവശിഷ്ടങ്ങളും രക്തക്കറകളും സംഭവസ്ഥലത്ത് ചിതറിക്കിടക്കുകയാണ്.

ആക്രമണം നടക്കുമ്പോൾ അതിഥികൾ നൃത്തം ചെയ്യുകയായിരുന്നു. സ്‌ഫോടനത്തിന്റെ ശക്തി കാരണം കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. ഇത് രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്തുന്നത് ദുഷ്‌കരമാക്കുകയും ചെയ്തു. പരിക്കേറ്റ 25 പേരിൽ പലരുടെയും പരിക്ക് ഗുരുതരമാണ്. സുരക്ഷാ സേന സ്ഥലം വളയുകയും ചാവേർ ആക്രമണമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

BREAKING NEWS
ക്ലാസിൽ കയറി വിദ്യാർഥിനികളെ ചെയിൻസോ ഉപ​യോ​ഗിച്ച് ആക്രമിച്ച കേസിലെ പ്രതിയു‌ടെ കാൽ മുറിച്ചുമാറ്റണം?, പോലീസ് വെടിവെപ്പിൽ‍ ശരീരത്തിന്റെ താഴ്ഭാഗത്ത് ​ഗുരുതര പരിക്ക്!! ആക്രമണത്തിന് ഇരയായ 15കാരിക്ക് വലതുകൈ നഷ്ടമായി, മുഖത്തും കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും ആഴത്തിലുള്ള മുറിവ്, അസ്ഥികൾക്ക് ഒന്നിലധി...
03 Nov 2026
BREAKING NEWS
വീട്ടിൽ ജോലിയൊന്നും ചെയ്യാതെ സ്ഥിരമായി മൊബൈലിൽ നോക്കിയിരിക്കുന്നു, പിതാവ് ഫോൺ വാങ്ങി തറയിലെറിഞ്ഞ് പൊട്ടിച്ചു!! കലികയറിയ മകൾ പിതാവിന്റെ തലയ്ക്കിട്ട് കുക്കറിന്റെ അടപ്പുകൊണ്ട് പലതവണ അടിച്ചു, കത്തിയെടുത്ത് വയറ്റിൽ കുത്തിയിറക്കി, രക്തമൊലിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പിതാവ് പാതിവഴിയിൽ തളർന്നുവീണ...
03 Nov 2026
BREAKING NEWS
വൈസ് ചാൻസലറുടെ ശവമഞ്ചം പ്രതീകാത്മകമായി ചുമന്നു, വി.സിയെ ശാരീരികമായി ആക്രമിച്ചു- അന്വേഷണ സമിതിയുടെ കണ്ടെത്തൽ, വിദ്യാർഥികൾ മാതാപിതാക്കൾക്കൊപ്പമെത്തി മാപ്പെഴുതി നൽകിയാൽ സസ്പെൻഷൻ പിൻവലിക്കും- സിൻഡിക്കേറ്റ്!! ഞങ്ങൾ തെറ്റു ചെയ്തിട്ടില്ലാത്തതിനാൽ മാപ്പു പറയില്ല- എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി, നിരാഹാര സമരം ...
03 Nov 2026
BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026