BREAKING NEWS

മാറാത്തത് ഇനി മാറും… തിരുവനന്തപുരത്തെ ജനങ്ങൾ ഇന്ന് ബിജെപിക്ക് സേവിക്കാനുള്ള അവസരം നൽകി, ഈ വിജയത്തിന്റെ അലയൊലികൾ രാജ്യം മുഴുവൻ കേൾക്കുന്നുണ്ട്, കേരളവും ബിജെപിയുടെ കൈകളിൽ വരും, ഗുജറാത്തിൽ എങ്ങനെയാണ് ബിജെപി വളർന്നത്? അഹമ്മദാബാദ് നഗരസഭയിൽ നിന്നുമാണ് ബിജെപി തുടങ്ങിയത്…

· · 1 min read
Share: Copied!

തിരുവനന്തപുരം: കഴിഞ്ഞ 7 പതിറ്റാണ്ടായി ഇടത് വലത് മുന്നണികൾ തിരുവനന്തപുരത്തെ വികസനത്തിൽനിന്നും പിന്നോട്ടടിച്ചു. എന്നാൽ ഇനി അതിനൊക്കെ മാറ്റമുണ്ടാവുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്ത് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. ‘മാറാത്തത് ഇനി മാറും’ എന്ന് മലയാളത്തിൽ പറഞ്ഞ നരേന്ദ്രമോദി തിരുവനന്തപുരത്തെ വികസനത്തിലേക്ക് ബിജെപി നയിക്കുമെന്നും പറഞ്ഞു. ഉദാഹരണമായി ​ഗുജറാത്തിനെ മോദി ഉയർത്തിക്കാട്ടി.

ഗുജറാത്തിൽ എങ്ങനെയാണ് ബിജെപി വളർന്നതെന്ന് നരേന്ദ്ര മോദി പ്രവർത്തകരോടു ചോദിച്ചു. 1987നു മുൻപ് ഗുജറാത്തിൽ തോൽവികൾ മാത്രം ഏറ്റുവാങ്ങിയിരുന്ന പാർട്ടിയായിരുന്നു ബിജെപി. അഹമ്മദാബാദ് നഗരസഭയിൽ നിന്നുമാണ് ബിജെപിയുടെ യാത്ര തുടങ്ങിയത്. അവിടെ ബിജെപി നടത്തിയ ഭരണം ജനം കണ്ടു, അവർ പിന്തുണ നൽകി. ഗുജറാത്തിലെ ഒരു പട്ടണത്തിൽ നിന്നും തുടങ്ങിയ ബിജെപിയുടെ ജൈത്രയാത്രയാണ് ഇന്ന് രാജ്യം കണ്ടുകൊണ്ടിരിക്കുന്നത്. ഇതിനു സമാനമായാണ് തിരുവനന്തപുരം പിടിച്ച് കേരളത്തിൽ ബിജെപി നടത്താനിരിക്കുന്ന മുന്നേറ്റമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തിരുവനന്തപുരത്തെ ജനങ്ങൾ ഇന്ന് ബിജെപിക്ക് സേവിക്കാനുള്ള അവസരം നൽകി. ഈ വിജയത്തിന്റെ അലയൊലികൾ രാജ്യം മുഴുവൻ കേൾക്കുന്നുണ്ട്. ബിജെപിയിൽ വിശ്വാസം അർപ്പിച്ച ഓരോ വോട്ടർമാരെയും ഞാൻ അഭിനന്ദിക്കുന്നു. തിരുവനന്തപുരത്തിനു നന്ദി പറയുന്നെന്നും നരേന്ദ്രമോദി പറഞ്ഞു.

എന്റെ സുഹൃത്തുക്കളേ… മലയാളം പറഞ്ഞ് കയ്യിലെടുത്ത് പ്രധാനമന്ത്രി, ശ്രീ ചിത്രയിൽ റേഡിയോ ചികിത്സാ സെന്ററിന് തറക്കല്ലിട്ടു!! വിവി രാജേഷ് എന്റെ പഴയ സുഹൃത്ത്, നേരത്തെ ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്, ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി… പിഎം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉൾപ്പെടുത്തും- മോദി

BREAKING NEWS
സബർമതി തീവെപ്പ് മനഃപൂർവം; സോണിയയുടെ പുസ്തകത്തിലെ പരാമർശത്തോട് വിയോജിച്ച് അന്വേഷണത്തലവൻ; 'ബിലോങ്ങിങ്: എ ജേണി ഓഫ് ലൗ' വീണ്ടും വിവാദത്തിൽ; നരസിംഹറാവുവിനെക്കുറിച്ച് രേഖപ്പെടുത്താതിൽ കോൺ​ഗ്രസിനുള്ളിൽ അതൃപ്തി
14 Nov 2026
BREAKING NEWS
വി​നോ​ദ യാ​ത്ര​ക്കി​ടെ 16കാരനെ പീഡിപ്പിച്ചു, മ​ദ്രസ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
14 Nov 2026
BREAKING NEWS
ചൂരൽമലയിൽ 34 കോടിയുടെ ഹൈടെക് പാലം വരുന്നു; ബെയ്‌ലി പാലത്തിന് സമാന്തരമായി നിർമാണം തുടങ്ങി
14 Nov 2026
BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026