BREAKING NEWS

എന്റെ സുഹൃത്തുക്കളേ… മലയാളം പറഞ്ഞ് കയ്യിലെടുത്ത് പ്രധാനമന്ത്രി, ശ്രീ ചിത്രയിൽ റേഡിയോ ചികിത്സാ സെന്ററിന് തറക്കല്ലിട്ടു!! വിവി രാജേഷ് എന്റെ പഴയ സുഹൃത്ത്, നേരത്തെ ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്, ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി… പിഎം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉൾപ്പെടുത്തും- മോദി

· · 1 min read
Share: Copied!

തിരുവനന്തപുരം: എന്റെ സുഹൃത്തുക്കളെ… മലയാളത്തിൽ കേരളത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രിയുട പ്രസം​ഗം.
കേരളത്തിന്റെ വികസനത്തിന് ഇന്ന് മുതൽ പുതിയ ദിശാബോധം നൽകും, വികസിത ഭാരതത്തിനായി രാജ്യം മുഴുവൻ ശ്രമിക്കുകയാണ്. നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങൾക്കായി സർക്കാർ ഒത്തിരി കാര്യങ്ങൾ ചെയ്യുന്നുണ്ട്. കേരളത്തിലെ നഗരങ്ങളിലെ ദരിദ്ര കുടുംബങ്ങൾക്കും ആവാസ് യോജന വഴി വീട് കിട്ടിയെന്നും മോദി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്ത് സംസാരിക്കുകയായിരുന്നു മോദി.

വേദിയിൽ നിരവധി പദ്ധതികൾക്ക് തറക്കല്ലിട്ടുകൊണ്ടാണ് പ്രസം​ഗം തുടങ്ങിയത്. ശ്രീ ചിത്രയിൽ റേഡിയോ ചികിത്സാ സെന്ററിന് തറക്കല്ലിട്ടു. അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിൽ മൂന്ന് അമൃത് ഭാരത് ട്രെയിനുകളാണ് ഫ്ലാ​ഗ് ഓഫ് ചെയ്തത്.

പിഎം സ്വാനിധി പദ്ധതിയിലേക്ക് കേരളത്തേയും ഉൾപ്പെടുത്തും. ഇത് തൃശൂർ – ഗുരുവായൂർ പാസഞ്ചർ തീർഥാടകർക്ക് സഹായകരമാകും. കേന്ദ്രസർക്കാർ കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. ജനങ്ങൾ ബിജെപി യോഗത്തിലെ പ്രസംഗത്തിനായി തന്നെ കാത്തിരിക്കുകയാണെന്നും മോദി പറഞ്ഞു. അതുപോലെ മുമ്പ് ധനികരുടെ കൈകളിൽ മാത്രമായിരുന്നു ക്രെഡിറ്റ് കാർഡ്. ഇപ്പോൾ തെരുവ് കച്ചവടക്കാരുടെ കൈകളിലും ക്രെഡിറ്റ് കാർഡ് എത്തി. കേരളത്തിൽ ഗുണഭോക്താക്കളായി 10,000 പേരുണ്ടെന്നും തിരുവനന്തപുരത്ത് 600 ൽ അധികം പേരുണ്ടെന്നും മോദി പറഞ്ഞു. അതേസമയം, ബിജെപി വേദിയിൽ വിശദമായി സംസാരിക്കാമെന്ന് പറഞ്ഞു കൊണ്ടാണ് മോദി പ്രസം​ഗം അവസാനിപ്പിച്ചത്.

അതുപോലെ തന്റെ പഴയ സുഹൃത്താണ് വിവി രാജേഷ് എന്ന് മോദി പ്രസം​ഗത്തിനിടെ പറഞ്ഞു. അതേസമയം, കേരളത്തിനുള്ള കൂടുതൽ പദ്ധതികൾ ബിജെപി വേദിയിൽ പ്രഖ്യാപിക്കുമെന്നാണ് ഉറ്റുനോക്കുന്നത്.

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026