ഇന്ത്യാന: ഒരു വയസ്സുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ 37 വയസ്സുകാരിയായ യുവതി അറസ്റ്റിൽ. അമേരിക്കയിലെ ഇന്ത്യാനയിലാണ് സംഭവം. ഇന്ത്യാനാപൊളിസ് സ്വദേശിയായ കേന്ദ്ര ലീ പ്രോക്ടർ ആണ് ഈ അതിക്രൂരമായ കുറ്റകൃത്യത്തിന് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കുഞ്ഞിനെ ബലി നൽകാൻ വേണ്ടിയാണ് താൻ ഇത് ചെയ്തതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
കുഞ്ഞിന്റെ മുഖത്ത് അമർന്നിരുന്ന് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതായും ഇതിന് പിന്നിൽ ലൈംഗിക താൽപര്യങ്ങളും സാമ്പത്തിക നേട്ടവും പ്രതീക്ഷിച്ചിരുന്നതായും പ്രതി സമ്മതിച്ചു. വീട്ടിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയാണ് ക്രൂരകൃത്യം നേരിട്ട് കണ്ടതിനെ തുടർന്ന് പൊലീസിനെ വിവരമറിയിച്ചത്. സിനിമ കണ്ടുകൊണ്ടിരുന്ന ഇവർ, കേന്ദ്രയുടെ പെരുമാറ്റത്തിൽ സംശയം തോന്നി മുറിയിൽ പരിശോധിച്ചപ്പോഴാണ് നടുക്കുന്ന കാഴ്ച കണ്ടത്.
പ്രതി കുഞ്ഞിന്റെ മുഖത്തിരുന്ന് ശ്വാസം മുട്ടിക്കുകയായിരുന്നു. ഉടൻ തന്നെ സാക്ഷി കേന്ദ്രയെ പിടിച്ചുമാറ്റുകയും മർദ്ദിക്കുകയും ചെയ്തു.വീട്ടിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെയും പ്രതി ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിക്ക് സ്കീസോഫ്രീനിയ എന്ന മാനസിക രോഗമുണ്ടെന്ന് സംശയിക്കുന്നു. ചോദ്യം ചെയ്യലിൽ ഇവർ പരസ്പരവിരുദ്ധമായാണ് സംസാരിച്ചത്.















































