തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച തലസ്ഥാനത്ത് എത്തും. വൻ റോഡ് ഷോ ഒരുക്കി പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു.
രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി കേരളത്തിനനുവദിച്ച പുതിയ നാല് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും.11 മണിയോടെ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും.അതിനുശേഷമാകും റോഡ് ഷോ. തുടർന്ന് പ്രധാനമന്ത്രി ബിജെപി സമ്മേളത്തിൽ എത്തും. 2030 വരെയുള്ള തിരുവനന്തപുരത്തിന്റെ വികസനത്തിന്റെ ബ്ലൂപ്രിന്റ് മേയർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൈമാറും.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ ഉറപ്പ് ബിജെപി പാലിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ എസ് സുരേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമ്മേളനത്തിൽ വികസിത കേരളം സുരക്ഷിത കേരളം, വിശ്വാസ സംരക്ഷണം എന്ന മുദ്രാവാക്യം ബിജെപി മുന്നോട്ട് വയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.മെസി പറ്റിച്ചാശാനെ, മാർച്ചിൽ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ മേളയിൽ കളിക്കാൻ പോയി!! കേരളത്തിലേക്കില്ല, റിപ്പോർട്ടർ മുതലാളിയും കായിക മന്ത്രിയും തലയിൽ മുണ്ടിട്ടു മുങ്ങി, മത്സരത്തിന്റെ പേരിൽ വലിയ തോതിൽ പണം വിദേശത്തേക്ക് കടത്താനോ മറ്റോ ഉള്ള ശ്രമമോ ആ പ്രഖ്യാപനം?














































