BREAKING NEWS

നടക്കില്ല മക്കളേ… ക്യാപ്റ്റൻ ഹർമനും പിള്ളേരും ത്രിബിൾ സ്ട്രോങ്ങാ… ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 തൂത്തുവാരി ഇന്ത്യൻ പെൺപുലികൾ, ജയം 15 റൺസിന്

· · 1 min read
Share: Copied!

തിരുവനന്തപുരം: അങ്ങ് തലസ്ഥാന ന​ഗരിയിൽ കാലു കുത്തുമ്പോൾ ഒരു ജയം ചമരി അട്ടപ്പട്ടുവും സംഘവും ആ​ഗ്രഹിച്ചിരിക്കാം. പക്ഷെ ഇത് ഇന്ത്യയാണ്, കളിക്കളത്തിലെ വാശിക്ക് ആൺ- പെൺ വ്യത്യാസമില്ല… ശ്രീലങ്കയ്ക്കെതിരായ ട്വന്റി20യിൽ ടീം ഇന്ത്യയുടെ സമ്പൂർണ ആധിപത്യം. തിരുവനന്തപുരത്ത് നടന്ന അഞ്ചാം ട്വന്റി20യിൽ 15 റൺസിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.

ഇന്ത്യയ്ക്കുമുന്നിൽ എല്ലാം മത്സരങ്ങളും തോറ്റെന്ന നാണക്കേടൊഴിവാക്കാൻ ചമരി അട്ടപ്പട്ടുവും സംഘവും പൊരുതി നോക്കിയെങ്കിലും ഇന്ത്യയുയർത്തിയ 176 റൺസിന് 15 വാരെ അകലെ ആ ദൗത്യം അവസാനിച്ചു. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 160 റൺസാണു മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കൻ വനിതകൾ നേടിയത്.

ഓപ്പണർ ഹാസിനി പെരേരയും (42 പന്തിൽ 65), വൺഡൗണായിറങ്ങിയ ഇമേഷ ദുലനിയും (39 പന്തിൽ 50) അർധ സെഞ്ചുറി നേടി തിളങ്ങിയെങ്കിലും ശ്രീലങ്കയ്ക്ക് വിജയത്തിലെത്താൻ സാധിച്ചില്ല. മധ്യനിരയിൽ ആരും തിളങ്ങാനാകാതെ പോയതാണ് ലങ്കയ്ക്ക് തിരിച്ചടിയായത്.

അതേസമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. അർ‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ രക്ഷാപ്രവർത്തനമാണു ഇന്ത്യയെ സുരക്ഷിതമായ സ്കോറിലെത്തിച്ചത്. 43 പന്തുകൾ നേരിട്ട ഹർമൻ ഒരു സിക്സും ഒൻപതു ഫോറുകളും ഉൾപ്പടെ 68 റൺസടിച്ചു.

64 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയ്ക്ക് ക്യാപ്റ്റൻ ഹർമൻപ്രീതിന്റെ ബാറ്റിങ് ആത്മവിശ്വാസം പകർന്നു. മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അട്ടപ്പട്ടു ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഷെഫാലിയെ പേസർ നിമാഷ മീപേജ് ഇമേഷ ദുലാനിയുടെ കൈകളിലെത്തിച്ചു. ബാറ്റിങ് പവർപ്ലേ തീരും മുൻപ് അഞ്ചാം ഓവറിൽ ഗുനാലൻ കമാലിനിയെ കവിഷ ദിൽ‍ഹരി എൽബിഡബ്ല്യുവിലൂടെ പുറത്താക്കി. പിന്നാലെ ഹർലീൻ ഡിയോളും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി.

ഇതോടെ രക്ഷാദൗത്യം ക്യാപ്റ്റൻ തന്നെ ഏറ്റെടുത്തി. മധ്യനിരയിൽ റിച്ച ഘോഷും (അഞ്ച്), ദീപ്തി ശർമയും (ഏഴ്) നിരാശപ്പെടുത്തിയപ്പോൾ, അമൻജ്യോത് കൗറിന്റെ ഇന്നിങ്സ് ഇന്ത്യയ്ക്കു കരുത്തായി. 18 പന്തുകൾ നേരിട്ട അമൻജ്യോത് 21 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച അരുന്ധതി റെഡ്ഡി 11 പന്തിൽ 27 റൺസുമായി പുറത്താകാതെനിന്നു.

 

BREAKING NEWS
’ വിവാഹം ഉടനുണ്ടാകും; എന്റെ സന്തോഷവും സങ്കടവും ദേഷ്യവും വാശിയും അഹങ്കാരവും ഒപ്പം ​ഗുണവശങ്ങളും മനസിലാക്കിയ ഒരാളെ കണ്ടെത്തി; പണവും പ്രശസ്തിയുമല്ല, സമാധാനമാണ് പ്രധാനം; ’; വ്യക്തി ജീവിതത്തിലെ പ്രധാന വിശേഷം പങ്കുവച്ച് ​ഗായിക റിമി ടോമി
01 Nov 2026
BREAKING NEWS
2026-ലെ എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്, സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത അംഗീകാരം
01 Nov 2026
BREAKING NEWS
’10 ലക്ഷത്തോളം പേർ അണിനിരക്കും’; ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന്; ഡൽഹിയിൽ കനത്ത സുരക്ഷ, ഗതാഗത നിയന്ത്രണം
01 Nov 2026
BREAKING NEWS
വയനാട് പഠനയാത്ര വിവാദം: സര്‍ക്കാര്‍ നിര്‍ദേശം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചു, മൂന്നുദിവസം നടത്തേണ്ട യാത്ര അഞ്ച് ദിവസം വരെ നീട്ടി, മീനങ്ങാടി ജിഎച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി
01 Nov 2026