BREAKING NEWS

ബിജെപിയുടെ ‘ഓപ്പറേഷൻ കമൽ’!!! എൽഡിഎഫിനെ പരാജയപ്പെടുത്താൽ ഇരുട്ടി വെളുക്കുന്നതിനുള്ളിൽ എട്ട് കോൺ​ഗ്രസ് അം​ഗങ്ങൾ ബിജെപിയിൽ, പറച്ചിൽ കോൺ​ഗ്രസ് വിമതരെ തിരിച്ചെടുത്തതിലുള്ള അതൃപ്തി, മറ്റത്തൂരിൽ നടന്നത് അപൂർവ രാഷ്ട്രീയ കുതന്ത്രങ്ങൾ

· · 1 min read
Share: Copied!

തൃശൂർ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി ഇറക്കുന്ന ഓപ്പറേഷൻ കമൽ മോഡൽ മറ്റത്തൂരിലും. അതല്ലെങ്കിൽ പഴയ കർണാടക മോഡലിന്റെ മറ്റൊരു മുഖം എന്നുവേണമെങ്കിലും പറയാം. ഇന്നു നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്രസിഡന്റ് തോരഞ്ഞെടുപ്പിൽ തൃശൂർ ജില്ലയിലെ മറ്റത്തൂരിലാണ് ബിജെപി ഭരണം പിടിക്കാൻ കുതന്ത്രം പ്രയോ​ഗിച്ചത്. അതിൽ കൃത്യമായി യുഡിഎഫ് അം​ഗങ്ങൾ വീഴുകയും ചെയ്തു. പ്രസിഡന്റ് തോരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8 കോൺഗ്രസ് അംഗങ്ങളും കൂട്ടമായി പാർട്ടിയിൽനിന്നും രാജി പ്രഖ്യാപിക്കുകയായിരുന്നു. രാജിവയ്ക്കുന്നു എന്നു കാട്ടി ഡിസിസി അധ്യക്ഷന് കത്തുനൽകിയ ഇവർ ശേഷം ബിജെപിക്കൊപ്പം ചേർന്നു സ്വതന്ത്ര അംഗത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിപ്പിച്ചു.

24 അംഗങ്ങളുള്ള മറ്റത്തൂരിൽ ഏറ്റവും വലിയ ഒറ്റകക്ഷി എൽഡിഎഫായിരുന്നു. പത്തു സീറ്റാണ് എൽഡിഎഫിനുണ്ടായിരുന്നത്. കോൺഗ്രസിനു എട്ട് അംഗങ്ങളും ബിജെപിക്ക് നാല് അംഗങ്ങളും ഉണ്ടായിരുന്നു. രണ്ട് സ്വതന്ത്രരും വിജയിച്ചു. ഇവർ രണ്ടുപേരും കോൺഗ്രസ് വിമതരായിരുന്നു. ഇന്നു രാവിലെയുണ്ടായ നാടകീയ സംഭവങ്ങൾക്കിടെ 8 കോൺഗ്രസ് അംഗങ്ങളും രാജിവച്ച് സ്വതന്ത്രയായി ജയിച്ച ടെസി ജോസിനു പിന്തുണ പ്രഖ്യാപിച്ചതോടെ അരങ്ങേറിയത് നാടകീയ രം​ഗങ്ങൾ. ഒപ്പം ബിജെപിയും ടെസിയെ പിന്തുണച്ചതോടെ ഭൂരിപക്ഷം നേടി പ്രസിഡന്റ് സ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി.

അതേസമയം കോൺഗ്രസ് വിമതരെ പാർട്ടിയിൽ തിരിച്ചെടുക്കുന്നതിലുള്ള അതൃപ്തി ചൂണ്ടിക്കാട്ടിയാണ് രാവിലെ കോൺഗ്രസ് അംഗങ്ങൾ രാജിവച്ചതെന്നാണ് പറയുന്നത്. ശേഷം ബിജെപിയുമായി ചേർന്ന് ടെസി ജോസിനെ പിന്തുണയ്ക്കുകയായിരുന്നു. എൽഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ അവിശുദ്ധ കൂട്ടുകെട്ടുണ്ടായതെന്നും വിലയിരുത്തപ്പെടുന്നു.

നേരത്തെ കോൺഗ്രസ് വിമതനായി മത്സരിച്ചു ജയിച്ച ഔസേപ്പിനെ എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയാക്കിയിരുന്നു. അം​ഗങ്ങൾ ബിജെപിയുമായി കൂട്ടുചേർന്നതിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ മറ്റത്തൂരിൽ പ്രകടനം നടത്തി.

വാഹനം വേ​ഗത കുറച്ച് നിർത്താൻ ശ്രമിക്കുന്നതിനിടെ സിപിഒ സുഹൃത്തിന്റെ കൈയ്ക്കുപിടിച്ച് വലിച്ച് താഴെയിടാൻ നോക്കി, മൂന്നുപേരും താഴെവീണു- രാഹുൽ!! പരുക്കു പറ്റിയ അവരോടും കൂടെ വരാൻ പറഞ്ഞു, അതു വേണ്ട, ഞാൻ കൊണ്ടു വന്നുകൊള്ളാം എന്നു പറഞ്ഞു- വെളുപ്പിക്കാൻ ശ്രമിച്ച് ഡിസിപി

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026