അഹമ്മദാബാദ്: ഇന്നലെ നടന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിൽ ഇന്ത്യൻ താരങ്ങളുടെ ബാറ്റിങ് ചൂടറിഞ്ഞത് അംപയറും മത്സരം കവറുചെയ്യാനെത്തിയ ക്യാമറാമാനുമാണ്. ഡോണോവൻ ഫെരേര എറിഞ്ഞ ഒമ്പതാം ഓവറിലെ നാലാം പന്തിൽ സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് അംപയറായ രോഹൻ പണ്ഡിറ്റിന്റെ കാലിൽ തട്ടുകയായിരുന്നു. താരത്തിന്റെ തകർപ്പനടിയിൽ അംപയർക്ക് അടിതെറ്റി, അദ്ദേഹം വേദനകൊണ്ട് നിലത്തേക്കിരിക്കുകയായിരുന്നു, വേദനകൊണ്ട് പുളഞ്ഞ അംപയർക്ക് ഗ്രൗണ്ടിൽ ഒരു സെക്കന്റുപോലും നിൽക്കാൻ പോലും സാധിച്ചില്ല. ഗ്രൗണ്ടിൽ കിടന്ന അദ്ദേഹത്തിന് മെഡിക്കൽ സഹായം വേണ്ടിവന്നു. ഇന്ത്യയുടേയും ദക്ഷിണാഫ്രിക്കയുടേയും ഫിസിയോ ഗ്രൗണ്ടിലേക്ക് ഓടിയെത്തി. എന്നാൽ ആദ്യം ഓടിയെത്തിയത് സഞ്ജുതന്നെയായിരുന്നു…
വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് പരുക്കേറ്റത് കൊണ്ട് മാത്രം ഇലവനിൽ അവസരം കിട്ടിയ മലയാളി താരം സഞ്ജു സാംസൺ 22 പന്തിൽ രണ്ട് സിക്‌സറും നാല് ഫോറുകളും അടക്കം 37 റൺസ് സ്വന്തമാക്കുകയും ചെയ്തു. ഒപ്പം മത്സരത്തിൽ ടി 20 യിൽ ഇന്ത്യയ്ക്ക് വേണ്ടി 1000 റൺസ് എന്ന നായിക കല്ലും സഞ്ജു പിന്നിട്ടു.
അതേസമയം മറ്റൊരു പരുക്കും ഇന്നലത്തെ മത്സരത്തിലുണ്ടായി. അത് ഹാർദിക് പാണ്ഡ്യയുടെ വകയായിരുന്നു, അടികൊണ്ടതോ ക്യാമറാമാനും. ഇന്ത്യയ്ക്കായി അഞ്ചാമനായി ബാറ്റു ചെയ്യാനിറങ്ങി ആദ്യ പന്തു തന്നെ സിക്സർ തൂക്കിയപ്പോഴായിരുന്നു സംഭവം. ക്രീസ് വിട്ടിറങ്ങിയ പാണ്ഡ്യ, കോർബിൻ ബോഷിനെ മിഡ് ഓഫിനു മുകളിലൂടെ ബൗണ്ടറി കടത്തുകയായിരുന്നു. ബൗണ്ടറിക്കപ്പുറം ടീമുകളുടെ ഡഗ് ഔട്ടിന് സമീപത്ത് നിലയുറപ്പിച്ച ക്യാമറാമാന്റെ ദേഹത്താണു പന്തു ചെന്നു വീണത്. മത്സരം കുറച്ചു നേരം നിർത്തിവച്ച് പരുക്കേറ്റയാൾക്ക് ചികിത്സ ഉറപ്പാക്കിയിരുന്നു. എന്നാൽ കാര്യമായ പരുക്കില്ലെന്നതിനാൽ ക്യാമറാമാൻ ഉടൻ തന്റെ ജോലി തുടർന്നു.
എന്നാൽ മത്സരം അവസാനിച്ച ശേഷം ഹാർദിക് പാണ്ഡ്യ ക്യാമറാമാന്റെ അരികിലേക്ക് ഓടിയെത്തി. അയാളെ കെട്ടിപ്പിടിച്ച ശേഷം, തന്റെ കയ്യിലുണ്ടായിരുന്ന ഐസ് ബാഗ് പാണ്ഡ്യ ക്യാമറാമാന്റെ മുതുകിൽ വച്ചു നൽകി. ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അഞ്ചാം ട്വന്റി20യിൽ ദക്ഷിണാഫ്രിക്കയെ 30 റൺസിനു തോൽപിച്ച ഇന്ത്യ പരമ്പര 3–1ന് സ്വന്തമാക്കിയിരുന്നു.
Sanju Samson ಬಾರಿಸಿದ ಹೊಡೆತಕ್ಕೆ Umpire ಫೆಲ್ ಡೌನ್!👀
📺 ವೀಕ್ಷಿಸಿ | #INDvSA 👉 5th T20I | LIVE NOW | ನಿಮ್ಮ Star Sports ಕನ್ನಡ & JioHotstar ನಲ್ಲಿ.#TeamIndia pic.twitter.com/lDjr7gtuhD
— Star Sports Kannada (@StarSportsKan) December 19, 2025
– Hardik Pandya smashed the six
– Ball hit the hard to cameraman
– After the innings, Hardik instantly came to meet him
– Hardik hugged the cameramanJust look at the cameraman’s reaction at the end; it’s so priceless. This small gesture from cricketers can make someone’s day… pic.twitter.com/stV156Og6K
— Tejash (@Tejashyyyyy) December 19, 2025

















































