BREAKING NEWS

തലസ്ഥാനത്ത് എൽഡ‍ിഎഫും എൻഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ, നേമം തിരിച്ച് പിടിച്ച് എൻഡിഎ!! കോഴിക്കോട് യുഡിഎഫിന് കുതിപ്പ്, തൃശൂരിൽ 15 ഇടത്ത് യുഡിഎഫ് മുന്നേറ്റം!! തളർത്താൻ നോക്കിയിട്ടും തളരാതെ മുട്ടടയിൽ വൈഷ്ണ

· · 1 min read
Share: Copied!

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിലും പഞ്ചായത്തുകളിലും വൻ എൽഡിഎഫിന് മുന്നേറ്റം. 3 കോർപറേഷനുകളിൽ എൽഡിഎഫും ഒരു കോർപറേഷനിൽ യുഡിഎഫും ഒരു കോർപറേഷനിൽ എൻഡിഎയും ലീഡ് ചെയ്യുന്നു.

തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ 9 സീറ്റുകളിൽ മുന്നേറുകയാണ്. തലസ്ഥാനത്ത് എൽഡിഎഫും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് ആദ്യമണിക്കൂറുകളിൽ കാണാൻ സാധിക്കുന്നത്. എൽഡിഎഫ് 6. യുഡിഎഫ് 2.

കൊല്ലം കോർപറേഷനിൽ 4 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 1.
എറണാകുളം കോർപറേഷനിൽ എൽഡിഎഫ് 15, യുഡിഎഫ് 6, എൻഡിഎ 3.
തൃശൂർ കോർപറേഷനിൽ
യുഡിഎഫ് 15, എൽഡിഎഫ് 7, എൻഡിഎ 4.
കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 7, യുഡിഎഫ് 5, എൻഡിഎ 5

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026