BREAKING NEWS

ഇൻഡിഗോ വിമാനയാത്രയ്ക്കിടയിലെ ഭീകര സംഭവം; വിമാനത്തിനുള്ളിൽ കത്തികരിഞ്ഞ ഗന്ധം, പരിഭ്രാന്തരായി യാത്രക്കാർ; അനുഭവം വിവരിച്ച് യാത്രക്കാരൻ

· · 1 min read
Share: Copied!

ന്യൂഡൽഹി: ഇൻഡിഗോ വിമാന യാത്രയ്ക്കിടയിൽ ഭീതികരമായ സംഭവം നടന്നതായി വെളിപ്പെടുത്തി യാത്രക്കാരൻ. വിമാനത്തിനുള്ളിൽ നിന്നും എന്തോ കത്തികരിഞ്ഞതിന്റെ രൂക്ഷ ഗന്ധം ഉയർന്നതായും വിമാനത്തിലെ ജീവനക്കാരടക്കം പരിഭ്രാന്തരായതായും യാത്രക്കാരൻ അവകാശപ്പെടുന്നു. കൃഷ്ണ ഗൗർ എന്ന ഇൻസ്റ്റഗ്രാം ഉപഭോക്താവാണ് സംഭവം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്.

‘ഈ വർഷം സാഹസികമായ അനുഭവങ്ങൾ വേണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ ഇങ്ങനെയായിരുന്നില്ല വേണ്ടത് ബ്രോ’ എന്ന കുറിപ്പോടെയാണ് വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ കൃഷ്ണ പങ്കുവെച്ചത്. ‘വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. എന്നാൽ തുടക്കത്തിൽ അനുഭവപ്പെട്ട രൂക്ഷഗന്ധവും ജീവനക്കാർ കൈകാര്യം ചെയ്ത രീതിയും കാരണം ഞങ്ങൾ എല്ലാവരും ഭയന്നുപോയിരുന്നു. കൃത്യമായ വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമായിരുന്നില്ല. രൂക്ഷമായ കത്തികരിഞ്ഞ ഗന്ധമാണ് അനുഭവപ്പെട്ടതെന്നും ജീവനക്കാർ എന്തിനാണ് ഇത്രയധികം ഭയപ്പെട്ടതെന്ന് പറയൂ’ എന്നും അദ്ദേഹം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. ഇൻഡിഗോ വിമാനത്തിലെ സുരക്ഷാ ചട്ടങ്ങളെക്കുറിച്ചും സേവനത്തെ കുറിച്ചും നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തിട്ടുള്ളത്. ഇൻഡിഗോ വിഷയത്തിൽ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. സംഭവം നടന്നത് എന്നാണെന്നോ എവിടേക്കുള്ള വിമാനത്തിലാണെന്നോ യാത്രക്കാരൻ പങ്കുവെച്ചിട്ടില്ല.
BREAKING NEWS
"അവർ ചെറിയൊരു വ്യോമവിരുദ്ധ പ്രതിരോധ സംവിധാനം നിർമിച്ചിരുന്നു, ഞങ്ങൾ അത് ഏകദേശം 15 മിനിറ്റിനുള്ളിൽ തകർത്തു"- ട്രംപ്!! ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് 20 ദശലക്ഷം ഡോളർ വരെ പ്രതിഫലം, കൂടെ സുരക്ഷയും വാ​ഗ്ദാനം ചെയ്ത് യുഎഎസ് സെൻട്രൽ കമാൻഡ്
07 Nov 2026
BREAKING NEWS
ആ നേട്ടത്തിൽ അഭിമാനത്തോടെ തല ഉയർത്തി മടങ്ങാനായില്ല... എനിക്ക് കിട്ടിയത് ജീവനുള്ള പുഴുവിനെയാണെന്ന് ആരാണ് പറഞ്ഞത്? ഞാൻ അങ്ങനെ പറഞ്ഞതിന്റെ ഒരു തെളിവും ആർക്കും കാണിക്കാൻ പറ്റില്ല, ഞാൻ അന്ന് പ്രതികരിച്ചത് ശരിയോ തെറ്റോ എന്ന് കോടതി തീരുമാനിക്കട്ടെ, ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്, ആരാണ് ഗൂഢാലോചന നടത്ത...
07 Nov 2026
BREAKING NEWS
എന്റെ ഫോൺ ഓൾറെഡി ഫോറൻസിക്കിന്റെ കയ്യിലുണ്ട്, ശാസ്ത്രീയമായി തന്നെ അന്വേഷിച്ചോട്ടെ, ഏത് അന്വേഷണവും നേരിടാന്‍ മാനസികമായി തയ്യാറെടുത്തു കഴിഞ്ഞു, ഞാനാണോ വേറെ ആരെങ്കിലുമാണോ ഗൂഢാലോചന നടത്തിയിരിക്കുന്നത് കണ്ടെത്തട്ടെ, കായികമേളയിലെ പുഴു വിവാദത്തിൽ പ്രതിയായ അധ്യാപകൻ
07 Nov 2026
BREAKING NEWS
ഇറാനെ 'പൂർ‍ണമായി നശിപ്പിക്കും' ട്രംപിന്റെ ഭീഷണി, ഓ പിന്നെ... ഏഴ് ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ചയാകാം!! അമേരിക്കയ്ക്ക് ഖത്തർ വഴി ആണവ നിർദേശം കൈമാറി ഇറാൻ... ഏഴു നിർദേശങ്ങൾ ഇവയൊക്കെ
07 Nov 2026