BREAKING NEWS

ഒരുകൂട്ടം കുരങ്ങന്മാർക്കൊപ്പം യോഗി ഇരുന്നാൽ, കുരങ്ങേത്, യോ​ഗിയേത് എന്ന് ആർക്കും തിരിച്ചറിയാനാകില്ല!! യോഗി ആദിത്യാനാഥിന്റെ ‘അപ്പു, പപ്പു, ടപ്പു’ പരിഹാസ പരാമർശത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി അഖിലേഷ് യാദവ്

· · 1 min read
Share: Copied!

ലഖ്‌നൗ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യാനാഥിന്റെ ‘അപ്പു, പപ്പു, ടപ്പു’ പരിഹാസ പരാമർശത്തിന് ചുട്ട മറുപടിയുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ഒരുകൂട്ടം കുരങ്ങന്മാർക്കൊപ്പം യോഗി ഇരുന്നാൽ, കുരങ്ങേത്, യോ​ഗിയേത് എന്ന് ആർക്കും തിരിച്ചറിയാനാകില്ലെന്ന് അഖിലേഷ് പരിഹസിച്ചു. നേരത്തെ, ബിഹാർ തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ മുസാഫർപുരിൽ നടത്തിയ റാലിയിലായിരുന്നു അഖിലേഷ് യാദവിനെയും തേജസ്വി യാദവിനെയും രാഹുൽ ഗാന്ധിയെയും ലക്ഷ്യംവെച്ച് ആദിത്യനാഥ് ‘അപ്പു, പപ്പു, ടപ്പു’ പരാമർശം നടത്തിയത്.

യോഗിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു- നിങ്ങൾക്കറിയാമായിരിക്കും, തിന്മ സംസാരിക്കുകയും കേൾക്കുകയും ചെയ്യാത്ത ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരേക്കുറിച്ച്. എന്നാൽ, ഇവിടെയുള്ള മൂന്ന് കുരങ്ങന്മാർ അപ്പു, പപ്പു, ടപ്പു (അഖിലേഷ്, രാഹുൽ, തേജസ്വി എന്നിവരെ ലക്ഷ്യമാക്കി നടത്തിയ പരാമർശം) എന്നിവർ ബിഹാറിലെ ജനങ്ങളോട് കള്ളംപറയാനും ഇവിടെ ജംഗിൾരാജ് തിരിച്ചുകൊണ്ടുവരാനുമാണ് ശ്രമിക്കുന്നത്.

ഇതിന് പിന്നാലെയാണ് അഖിലേഷ് മറുപടിയുമായെത്തിയത്. ഗാന്ധിജിയുടെ മൂന്ന് കുരങ്ങന്മാരെ ബിജെപി ഓർമിക്കുന്നതെന്ന് പ്രധാനപ്പെട്ട വിഷയങ്ങളിൽനിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ്. ഒരുകൂട്ടം കുരങ്ങന്മാർക്കൊപ്പം അദ്ദേഹത്തെ ഇരുത്തിയാൽ നിങ്ങൾക്കോ എനിക്കോ അദ്ദേഹത്തെ തിരിച്ചറിയാനാകില്ല എന്നതാണ് സത്യം, അഖിലേഷ് പറഞ്ഞു. ബിഹാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓപ്പറേഷൻ സർക്കാർ ചോരി.. ബ്രസീൽ മോഡൽ ഹരിയാനയിൽ വോട്ട് ചെയ്തത് 22 തവണ!! ഹരിയാനയിൽ ന‌ടന്നത് 25 ലക്ഷത്തിലധികം വോട്ട് തട്ടിപ്പുകൾ, 5,21,619 ഡ്യൂപ്ലിക്കേറ്റ് വോട്ടർ, കൃത്യമായ അഡ്രസ് ഇല്ലാത്ത വോട്ടർമാർ- 93,174, ബൾക്ക് വോട്ടർമാർ- 19,26351

BREAKING NEWS
അഭിരാമിനെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോയത് ഒന്നാം പ്രതിയായ 17 കാരൻ തന്നെ, അഭിരാമും ഒന്നാം പ്രതിയും സംഭവത്തിന് മുൻപ് ഒരുമിച്ച് സംസാരിച്ചുകൊണ്ട് നടന്നു പോകുന്നതിന്റെ നിർണായക ദൃശ്യങ്ങൾ പുറത്ത്...ഉമർ സ്ഥലത്തെത്തിയത് സിസിടിവിയുടെ കണ്ണുമറച്ച്
10 Nov 2026
BREAKING NEWS
‘പൊതുസ്ഥലങ്ങളിൽ പോകരുത്, ആരാധകരെ കാണരുത്’; ബോളിവുഡ് താരങ്ങൾക്ക് മുംബൈ പൊലീസിന്റെ മുന്നറിയിപ്പ്, താരങ്ങളുടെ വീടുകൾ അക്രമികളുടെ നിരീക്ഷണത്തിലെന്ന് കണ്ടെത്തൽ
10 Nov 2026
BREAKING NEWS
‘ആത്മഹത്യയല്ല, അവളെ കൊന്നതാണ്‘; കൊല്ലത്ത് ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 26 കാരിയുടെ മരണം കൊലപാതകമെന്നാരോപിച്ച് ബന്ധുക്കൾ; കൂടുതൽ അന്വേഷണത്തിലേയ്ക്ക്
10 Nov 2026
BREAKING NEWS
‘‘അയാൾ എന്നെ വലിച്ചു പുറത്തേക്ക് ഇട്ടേനെ; മറ്റൊരു സൗമ്യയായി ഞാൻ മാറിയേനെ; പിന്നിൽനിന്ന് ആരോ തള്ളുന്നതുപോലെ തോന്നി, തിരക്കിനിടയിൽ സംഭവിച്ചതാകാമെന്നാണ് ആദ്യം കരുതി; നോക്കിയപ്പോൾ ഇയാൾ മോശംആംഗ്യങ്ങൾ കാണിക്കുന്നു‘‘- മലബാർ എക്സ്പ്രസിൽ അതിക്രമത്തിനിരയായ യുവതി
10 Nov 2026