BREAKING NEWS

പിഎസ്‌സി പരീക്ഷ എഴുതാനെന്ന പേരിൽ അവധിയെടുത്തു, പിന്നീട് വ്യാജ ഹാൾ ടിക്കറ്റ് നിർമ്മിച്ച് പൊലീസ് മേധാവിക്ക് സമർപ്പിച്ചു, പൊലീസ് ട്രെയിനിക്കെതിരെ വകുപ്പുതല അന്വേഷണം

· · 1 min read
Share: Copied!

ഇരിട്ടി: അവധി ലഭിക്കാനായി പിഎസ്‌സിയുടെ വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കിയെന്ന പരാതിയിൽ പോലീസ് കോൺസ്റ്റബിൾ ട്രെയിനിക്കെതിരേ വകുപ്പുതല അന്വേഷണം. കെഎപി നാലാം ബറ്റാലിയൻ റിക്രൂട്ട് പോലീസ് കോൺസ്റ്റബിൾ കെ.വി. ജിഷ്ണുവിനെതിരേയാണ് നടപടി. ജിഷ്ണുവിന്റെ പേരിൽ പിഎസ്‌സി കണ്ണൂർ ജില്ലാ ഓഫീസർ ടൗൺ പോലീസിൽ പരാതിയും നൽകി.

ജിഷ്ണുവിനെ പരിശീലനത്തിൽനിന്ന് മാറ്റിനിർത്തി. ഒക്ടോബർ 16-ന് നടന്ന പിഎസ്‌സിയുടെ സ്റ്റോർ കീപ്പർ പരീക്ഷ എഴുതാനാണ് ജിഷ്ണുവിന് ഒരുദിവസത്തെ അവധി അനുവദിച്ചത്. അവധി കഴിഞ്ഞ് എത്തിയ ജിഷ്ണുവിനോട് പരീക്ഷാ സെന്ററിലെ ഇൻവിജിലേറ്ററുടെ ഒപ്പും ഓഫീസ് സീലും പതിപ്പിച്ച ഹാൾടിക്കറ്റ് ഹാജരാക്കാൻ കെഎപി ബറ്റാലിയൻ പരിശീലനകേന്ദ്രം മേധാവി ആവശ്യപ്പെട്ടു. ഹാൾടിക്കറ്റ് ഹാജരാക്കാഞ്ഞതിനാൽ രേഖാമൂലം വിശദീകരണം തേടി. ഇതേ തുടർന്ന് സുഹൃത്തായ ഉദ്യോഗാർഥിയുടെ ഹാൾടിക്കറ്റ് സംഘടിപ്പിച്ച് അത് തിരുത്തി സ്വന്തം പേരിലാക്കി.

പരീക്ഷ നടന്ന ചൊവ്വ ഹയർസെക്കൻഡറി സ്കൂളിലെ പിഎസ്‌സി പരീക്ഷാ ചീഫ് സൂപ്രണ്ടായ പ്രഥമാധ്യാപകന്റെ ഒപ്പും സീലും ഇതിൽ വാങ്ങാൻ ശ്രമിച്ചപ്പോഴാണ് ഹാൾടിക്കറ്റ് വ്യാജമാണെന്ന് മനസ്സിലാക്കിയത്. ഇക്കാര്യം പരീക്ഷാ ചീഫ് സൂപ്രണ്ട് പിഎസ്‌സി ജില്ലാ ഓഫീസറെ അറിയിച്ചു. പിഎസ്‌സി വിശദീകരണം തേടിയപ്പോൾ ജിഷ്ണു ഹാജരായി നടന്ന കാര്യങ്ങൾ എഴുതിനല്കി. പിഎസ്‌സി ജില്ലാ ഓഫീസർ ഇത് കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റിന് കൈമാറി. ഇതോടെയാണ് പരിശീലനത്തിൽനിന്ന് മാറ്റിനിർത്തിയത്.

BREAKING NEWS
കുഞ്ഞ് കരഞ്ഞത് ഇഷ്ടപ്പെട്ടില്ല, കുട്ടിയെ പിടിച്ചുവലിച്ച് മുഖം തറയില്‍ അടിച്ചു, രണ്ടാമത്തെ അടിയോടെ അനക്കം ഇല്ലാതായി, തടയാന്‍ ശ്രമിച്ച മൂത്തമകളെയും മര്‍ദിച്ചു, ഒന്നരവയസുകാരിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
16 Nov 2026
BREAKING NEWS
താന്‍മാത്രം മന്ത്രിയായി ഇരുന്നാല്‍ മതിയോയെന്ന് സഖാക്കള്‍ ചോദിക്കുന്ന അവസ്ഥയുണ്ടാക്കരുത്, കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ അടിയന്തരമായി നടത്തണം, യുഡിഎഫിന്റെ ഭാഗത്തുനിന്ന് മാന്യതയുണ്ടാകുമെന്നാണ് കരുതുന്നത്- ഷിബു ബേബി ജോണ്‍
16 Nov 2026
BREAKING NEWS
മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ ഇന്ന് പുറത്തിറങ്ങും, കോടതി ആവശ്യപ്പെട്ട 10 ദിവസത്തെ ജയിൽവാസം പൂർത്തിയായി
16 Nov 2026
BREAKING NEWS
മാർക്കറ്റ് ഗേറ്റ് ചാടിക്കടന്ന് അടക്ക മോഷണം; 3.64 ലക്ഷം രൂപയുടെ 16 ചാക്ക് കവർന്ന പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം അഞ്ചംഗ സംഘം പിടിയിൽ
16 Nov 2026