BREAKING NEWS

നിർത്തിയിട്ട കാറിനുള്ളിൽ ദുർ​ഗന്ധം, പരിശോധിച്ചപ്പോൾ കണ്ടത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയിൽ ഏഴുമക്കൾ, പലരും സ്കൂൾ യൂണഫോമിൽ!! ഒരു കുട്ടി കൊല്ലപ്പെട്ടത് പീഡനത്തിനിരയായ ശേഷം… പിതാവ് മക്കളെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി, മരിച്ചത് 5 നും 13 നും ഇടയിൽ പ്രായമുള്ള കുരുന്നുകൾ

· · 1 min read
Share: Copied!

ലിബിയ: പിതാവ് ഏഴ് മക്കളെ വെടിവെച്ച് കൊന്നശേഷം സ്വയം ജീവനൊടുക്കി. ലിബിയയിലെ ബെൻഗാസിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അൽ- ഹവാരി സ്വദേശിയായ ഹസൻ അൽ-സവി ആണ് തന്റെ മക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്​തത്. പിതാവിന്റെ ആക്രമണത്തിൽ അഞ്ച് മുതൽ 13 വയസുവരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ഇവരെ ബെൻഗാസിയിലെ അൽ-ഹവാരി പ്രദേശത്ത് ഒരു കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അതേസമയം വഴിയരികിൽ നിർത്തിയിട്ട കാറിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് നാട്ടുകാർ കാർ തുറന്നുനോക്കിയത്. വെടിയേറ്റ നിലയിൽ ഏഴു കുട്ടികൾ. തലയിൽ വെടിയേറ്റാണ് കുട്ടികൾ മരിച്ചത്. ഭൂരിഭാഗം കുട്ടികൾക്കും ഓരോ വെടിയേറ്റതായി കണ്ടെത്തി. എന്നാൽ ഒരു കുട്ടി പീഡനത്തിനിരയായ ശേഷമാണ് കൊല്ലപ്പെട്ടതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

ചില കുട്ടികൾ സ്കൂൾ യൂണിഫോമിലായിരുന്നു. യാർ, ഖൈറല്ല, ലമാർ, മുഹമ്മദ്, അബ്ദുറഹ്മാൻ, അബ്ദുറഹീം, അഹ്മദ് എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം മാനസികാസ്വാസ്ഥ്യം നേരിട്ടതിനാലാകാം പിതാവ് ഈ കൃത്യം ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ അടുത്തിടെ ഭാര്യയിൽ നിന്ന് അകന്ന് ഒറ്റപ്പെട്ട ജീവിതം നയിക്കുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്​ത് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
റാസൽഖൈമയിൽ പ്രവാസികൾ സഞ്ചരിച്ച ബസിലേക്ക് ട്രക്ക് ഇടിച്ചുകയറി; 13 മരണം, 11 ഇന്ത്യക്കാർ; മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന
24 Nov 2026
BREAKING NEWS
'കൂട്ടുകാരെ കാണിക്കാനാണ് തോക്ക് സ്കൂളിൽ കൊണ്ടുവന്നത്'; കുട്ടി അബദ്ധത്തിൽ ട്രിഗർ വലിച്ചപ്പോൾ സഹപാഠിക്ക് വെടിയേറ്റതെന്ന് പൊലീസ്; ലൈസൻസില്ല, വീട്ടുകാർക്കെതിരെ കേസെടുക്കും; കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും; അടിയന്തിര റിപ്പോർട്ട് തേടി മന്ത്രി
24 Nov 2026
BREAKING NEWS
മുൻ അമ്മായിയച്ഛന്റെ അസഭ്യ കമന്റ്; ' അയാൾ അയാളുടെ സംസ്കാരം കാണിച്ചു, വിദ്യാഭ്യാസമില്ലായ്മ ഒരു കുറ്റമൊന്നുമല്ല ആ വൃത്തികെട്ട കുടുംബത്തിൽനിന്ന് രക്ഷപ്പെട്ടത് ഭാഗ്യം' എന്ന് ഗായിക മാളവിക
24 Nov 2026
BREAKING NEWS
മൂന്ന് ജീവനെടുത്ത അപകടം; അഞ്ചിരട്ടി മദ്യം ശരീരത്തിൽ; 162 കിലോമീറ്റർ വേഗം; സുഹൈലിനെ എക്സൈസ് അറസ്റ്റ് ചെയ്തു, പിന്നാലെ ജാമ്യം
24 Nov 2026