BREAKING NEWS

ഞാൻ ആത്മഹത്യ ചെയ്യും ഇനി നമ്മൾ കാണില്ല കേട്ടോടാ… അർജുനുമായുള്ള അവസാന കൂടിക്കാഴ്ച ഓർത്തെടുത്ത് സഹപാഠി, വീട്ടുകാർ തല്ലിയതിനാൽ കുട്ടി ആത്മഹത്യ ചെയ്തെന്നു പറയാൻ വിദ്യാർഥികളെ നിർബന്ധിച്ചു!! ക്ലാസ് ടീച്ചർക്കും പ്രധാനാധ്യാപികയ്ക്കും സസ്പെൻഷൻ

· · 1 min read
Share: Copied!

പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ നടപടിയെടുത്ത് സ്‌കൂൾ മാനേജ്‌മെന്റ. ആരോപണവിധേയയായ ക്ലാസ് ടീച്ചർ ആശയെയും പ്രധാനാധ്യാപിക ലിസിയെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇക്കാര്യത്തിൽ വ്യക്തത വരുന്നതുവരെ മാറ്റി നിർത്താനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. തുടർ നടപടികൾ സർക്കാർ വകുപ്പുതല നിർദ്ദേശങ്ങൾക്ക് വിധേയമായി സ്വീകരിക്കുന്നതാണെന്ന് മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ പത്ത് ദിവസത്തേക്കാണ് സസ്‌പെൻഷൻ.

അതേസമയം വിദ്യാർഥിയുടെ മരണത്തിൽ ക്ലാസ് ടീച്ചർക്കും പ്രധാനാധ്യാപികയ്ക്കും വിദ്യാർഥിയുടെ വീട്ടുകാർക്കുമെതിരെ ആരോപണവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. ആശ ടീച്ചർ ക്ലാസ് മുറിയിൽവെച്ച് സൈബർ സെല്ലിലേക്ക് വിളിച്ചിരുന്നുവെന്നും ഒരു വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും പിഴ നൽകേണ്ടിവരുമെന്നും അർജുനെ ഭീഷണിപ്പെടുത്തിയെന്നുമാണ് സഹപാഠി പറയുന്നത്. അതിനുശേഷം അർജുൻ അസ്വസ്ഥനായിരുന്നുവെന്നും സ്‌കൂൾ വിട്ട് പോകുമ്പോൾ മരിക്കുമെന്ന് പറഞ്ഞ് തന്നെ കെട്ടിപ്പിടിച്ച് കരഞ്ഞെന്നും ഇനി നമ്മൾ കാണില്ലെന്നു പറഞ്ഞാണു അർജുൻ പോയതെന്നു സഹപാഠി പറഞ്ഞു.

ഇതിനിടെ അധ്യാപികയുടെ മാനസിക പീഡനത്തെ തുടർന്നാണ് മകൻ ജീവനൊടുക്കിയതെന്ന രക്ഷിതാക്കളും രം​ഗത്തെത്തിയിരുന്നു. എന്നാൽ അർജുൻ പറഞ്ഞതു അവന്റെ വീട്ടുകാർ കേട്ടില്ലെന്നും തല്ലിയെന്നും സഹപാഠികളും പറയുന്നു. അവന് സ്കൂളിൽ നിന്നും വീട്ടിൽ നിന്നും തല്ലു കിട്ടി. പ്രധാനാധ്യാപികയുടെ റൂമിലേക്ക് അവനെ വിളിച്ചുകൊണ്ടുപോയിയെന്നും സഹപാഠികൾ പറയുന്നു. അതേസമയം, താൻ തെറ്റ് ചെയ്തിട്ടില്ലെന്നും അമ്മാവൻ തല്ലിയതുകൊണ്ടാണ് അർജുൻ മരിച്ചതെന്ന് പറയണമെന്നും ആശ ടീച്ചർ വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് പറഞ്ഞതായി മറ്റൊരു വിദ്യാർത്ഥിയും വെളിപ്പെടുത്തി.

വെള്ളിയാഴ്ച വൈകിട്ടാണ് അർജുന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിക്കുന്ന സംഭവം നടന്നത്. അർജുൻ ഉൾപ്പെടെയുള്ള നാല് വിദ്യാർത്ഥികൾ ഇൻസ്റ്റഗ്രാമിൽ സന്ദേശം അയച്ചത് ഒരു രക്ഷിതാവ് അറിയുകയും ഇത് സ്‌കൂളിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് മുഴുവൻ രക്ഷിതാക്കളെയും സ്‌കൂളിലേക്ക് വിളിപ്പിക്കുകയും കുട്ടികളെ ശാസിച്ച് വിടുകയുമായിരുന്നു. പിന്നീട് ക്ലാസ് അധ്യാപിക സമാന വിഷയത്തിൽ ഇടപെടുകയും ഭീഷണിപ്പെടുത്തിയെന്നുമാണ് വിദ്യാർത്ഥികളുടെ ആരോപണം. ക്ലാസിലെ അധ്യാപിക അർജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് അർജുന്റെ കുടുംബവും ആരോപിച്ചിരുന്നു. ‘അർജുന് നീതി കിട്ടണം. ക്രൂരമായാണ് അർജുനെ കൊന്നത്. അർജുൻ മരിച്ചതല്ല, കൊന്നതാണ്’, വിദ്യാർത്ഥികൾ ആരോപിച്ചു. അധ്യാപികക്കെതിരെ കേസെടുക്കണമെന്നും അധ്യാപിക അടിച്ചതിന്റെ പാട് അവന്റെ കയ്യിൽ ഉണ്ടായിരുന്നുവെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

കുട്ടി ആത്മഹത്യ ചെയ്തത് സ്കൂളിൽ നിന്ന് വന്ന് യൂണിഫോം പോലും മാറാതെ!! ഒമ്പതാം ക്ലാസുകാരനെ അധ്യാപിക നിരന്തരം മാനസീകമായി പീഡിപ്പിക്കും, ഇൻസ്റ്റയിൽ കുട്ടികൾ പരസ്പരം മെസേജ് അയച്ചതിന് ജയിലിടീക്കുമെന്ന് ഭീഷണി- 14 കാരന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ക്ലാസ് അധ്യാപികയെന്ന് കുടുംബം

BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026
BREAKING NEWS
ഫുക്കറ്റിൽ വൻ തീപിടിത്തം; 11 പേർ വെന്തുമരിച്ചു, 16 പേർക്ക് പരുക്ക്; നൂറോളം ബൈക്കുകൾ കത്തിയമർന്നു, പെട്രോൾ, എൻജിൻ ഓയിൽ, പ്ലാസ്റ്റിക് വസ്തുക്കൾ, ടയറുകൾ എന്നിവ സൂക്ഷിച്ചിരുന്നിടം ചാമ്പലായി; സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടർന്നു
16 Nov 2026
BREAKING NEWS
’97 കോടി പൗരന്മാർ വോട്ട് രേഖപ്പെടുത്തുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ; അവിടെ പോയി ജനാധിപത്യത്തെക്കുറിച്ച് ക്ലാസെടുത്തുകൊടുക്കേണ്ട ആവശ്യമില്ല’; ഫിലിബെക്കിന്റെ വിമർശനത്തിന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ പാർട്ടി നേതാവ്
16 Nov 2026