BREAKING NEWS

ശരിക്കും സർപ്രൈസായി!!! യുവതിക്ക് പിറന്നാൾ സർപ്രൈസ് കൊടുക്കാൻ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഹെഡ്ക്വാര്‍ട്ടേഴ്‌സിൽ അതിക്രമിച്ചു കയറി, പൊലീസ് വാഹനത്തിന് മുമ്പിൽ വച്ച് ഫോട്ടോയെടുപ്പം കേക്ക് മുറിക്കലും, യുവാക്കൾക്കെതിരെ കേസ്

· · 1 min read
Share: Copied!

കണ്ണൂര്‍: പൊലീസ് ആസ്ഥാനത്ത് അതിക്രമിച്ച് കയറി പിറന്നാളാഘോഷം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് യുവാക്കള്‍ കണ്ണൂര്‍ സിറ്റി ജില്ലാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ക്യാംപ് പരിസരത്ത് അതിക്രമിച്ച് കയറി യുവതിയുടെ പിറന്നാളാഘോഷം നടത്തിയത്.

പിറന്നാളഘോഷം സാമൂഹ്യ മാധ്യമം വഴി റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണെന്ന വ്യാജേന ഫോണില്‍ യുവതിയെ വിളിച്ചു വരുത്തിയായിരുന്നു സുഹൃത്തുക്കള്‍ അതിരുവിട്ട പിറന്നാളാഘോഷം സംഘടിപ്പിച്ചത്. യുവതിയുടെ വാഹനം ഇടിച്ച് ഒരാള്‍ക്ക് മരണം സംഭവിച്ചെന്നും അത് സെറ്റില്‍മെന്റ് ചെയ്യാനായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടുമായിരുന്നു ഫോണ്‍ വിളി. സുഹൃത്തുക്കള്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ മുന്‍വശം വഴി വാഹനത്തില്‍ എത്തുന്നതും പിറന്നാളാഘോഷിക്കുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് പൊലീസ് ആസ്ഥാനത്തേക്ക് കയറി അവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനോട് സംസാരിച്ചാണ് അകത്തേക്ക് കയറിയത്.

പൊലീസ് കാന്റീന് മുന്‍ വശത്തായിരുന്നു ആഘോഷങ്ങളുടെ തുടക്കം. നിര്‍ത്തിയിട്ട പൊലീസ് വാഹനത്തിന്റെ മുന്നില്‍ നിന്ന് ഫോട്ടോയെടുത്തു, തുടര്‍ന്ന് സംഘത്തിലെ രണ്ടു പേര്‍ പൊലീസ് വാഹനത്തിന്റെ മറവില്‍ ഒളിച്ചിരുന്ന ശേഷം അ അതുവഴി മറ്റ് സുഹൃത്തു ക്കള്‍ക്കൊപ്പം നടന്നു വരികയായിരുന്ന യുവതിക്ക് പിറന്നാള്‍ ദിന സര്‍പ്രൈസ് നല്‍കിയത്. തുടര്‍ന്ന് അവിടെ നിന്നു തന്നെ കേക്ക് മുറിച്ചും ആഘോഷം നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്.

BREAKING NEWS
വിനോദയാത്ര തീരാവേദനയിലവസാനിച്ചു, അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം
13 Oct 2026
BREAKING NEWS
സ്‌കാഫ് അണിഞ്ഞ ഭീരുക്കളെ ഇന്ന് കണ്ടില്ല, പ്രധാനമന്ത്രിയെ പോലെ കാര്യം നേടുന്നവരാണ് ഇത്തരക്കാർ, ഇവർക്ക് നേരെ നിന്ന് മുട്ടാൻ കഴിയില്ല...ആർഎസ്എസിനെ ഉന്നമിട്ട് രാഹുൽ ​ഗാന്ധി
13 Oct 2026
BREAKING NEWS
'ഓനെ ഇങ്ങോട്ടു വിട് സാറേ. ഞങ്ങൾ നോക്കിക്കോളാം'... കണ്ണൂരിൽ കട കേന്ദ്രീകരിച്ച് ഒരു കോടി രൂപയുടെ ലഹരിമരുന്നുവേട്ട, എംഡിഎംഎ സൂക്ഷിച്ചത് കാറിലും കടയിലുമായി, പ്രതിയെ കൈകാര്യം ചെയ്ത് നാട്ടുകാർ!! പോലീസ് സ്റ്റേഷനിൽ ഫോട്ടോയ്ക്ക് മുന്നിൽ മൂന്ന് വിരലുകൾ ഉയർത്തിക്കാട്ടി പ്രതിയുടെ പരിഹാസം
13 Oct 2026
BREAKING NEWS
മകളെ തട്ടിക്കൊണ്ടു കൂട്ടബലാത്സംഗം ചെയ്ത കേസ് പിൻവലിക്കാൻ വിസമ്മതിച്ചു; പിതാവിനെ കൊലപ്പെടുത്തി ഫാനിൽ കെട്ടിത്തൂക്കി, പിന്നാലെ ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ ശ്രമം, പരാതിയുമായി 58കാരന്റെ ഭാര്യ
13 Oct 2026