BREAKING NEWS

പാക്കിസ്ഥാന്റെ പോയിന്റ് കുറയുമോ? വാർത്താ സമ്മേളനം ബഹിഷ്കരിച്ച് പാക്കിസ്ഥാന്റെ പ്രതിഷേധം, പുറത്തുനിന്നുള്ള വിവാദങ്ങളും വിമർശനങ്ങളും ഒഴിവാക്കാൻ റൂം പൂട്ടി ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സുഖമായി ഉറങ്ങുക- മാധ്യമ പ്രവർത്തകർക്ക് ഇന്ത്യൻ നായകന്റെ ഉപദേശം,

· · 1 min read
Share: Copied!

ദുബായ്: ഇന്ത്യാ- പാക് സൂപ്പർ ഫോർ മത്സരത്തിനു മുന്നേ വിവാദങ്ങൾക്ക് തുടക്കമിട്ട് പാക്കിസ്ഥാൻ. ഇത്തവണ കളിക്കു മുൻപുള്ള വാർത്താ സമ്മേളനം ബഹിഷ്കരിച്ചാണ് പാക്കിസ്ഥാൻ പ്രതിഷേധിച്ചത്. ഇതോടെ പാക്കിസ്ഥാന്റെ നിലവിലെ പോയിന്റിൽ നിന്ന് ഒന്ന് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് സൂചന നൽകി സുനിൽ ഗാവസ്കർ.

വാർത്താസമ്മേളനം ഉപേക്ഷിച്ച പാക്കിസ്ഥാൻ ടീമിനെതിരെയുള്ള സുനിൽ ഗാവസ്കറിന്റെ വാക്കുകൾ ഇങ്ങനെ. ‘‘വാർത്താ സമ്മേളനം ഉപേക്ഷിച്ചതിനു പിന്നിലെ ചിന്ത എന്താണെന്ന് എനിക്കറിയില്ല, പക്ഷേ എനിക്കറിയാവുന്നിടത്തോളം, വാർത്താസമ്മേളനങ്ങൾ നിർബന്ധമാണ്. ടീമുകൾ അവ നടത്തിയില്ലെങ്കിൽ, ശിക്ഷകൾ എന്താണെന്ന് എനിക്കറിയില്ല. എന്നാൽ ഇക്കാലത്ത് മാധ്യമങ്ങളെ ഭാഗമാക്കേണ്ടതും വിവരങ്ങൾ അറിയിക്കേണ്ടതും പ്രധാനമാണ്. മാധ്യമങ്ങളുമായി തുറന്ന ആശയവിനിമയം നിലനിർത്തേണ്ടത് എപ്പോഴും അത്യാവശ്യമാണ്. ഉറവിടങ്ങളെയോ ഊഹാപോഹങ്ങളെയോ ആശ്രയിക്കുന്നതിനുപകരം, ടീമുകൾ അവരുടെ കാഴ്ചപ്പാട് നേരിട്ട് അറിയിക്കുന്നതാണ് എപ്പോഴും നല്ലത്. ഒരുപക്ഷേ, തങ്ങൾക്ക് പങ്കിടാൻ ഒന്നുമില്ലെന്ന് പാക്കിസ്ഥാൻ കരുതുന്നുണ്ടാകാം, അത് അതിശയിക്കാനില്ല.’’

അതേസമയം ഇത്തരത്തിൽ പ്രതിഷേധിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനു പിഴ ചുമത്തണമെന്നും ഗാവസ്കർ നിർദേശിച്ചു. ‘‘വാർത്താസമ്മേളനങ്ങളിൽ പങ്കെടുക്കുന്നത് നിർബന്ധമാണെന്ന് നിയമത്തിൽ എന്തെങ്കിലും ഉണ്ടെങ്കിൽ, ഒരു ടീം അത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, അവരുടെ ഒരു പോയിന്റ് കുറയ്ക്കാൻ സാധ്യതയുണ്ട്. അത് മുന്നോട്ടുള്ള ഒരു പ്രായോഗിക മാർഗമാണ്.’– ഗവാസ്‌കർ പറഞ്ഞു

ഇതിനിടെ പാക്കിസ്ഥാനെതിരായ സൂപ്പർ ഫോർ മത്സരത്തിനു മുൻപ് സഹതാരങ്ങളോട് എന്താണു പറയാനുള്ളതെന്നു ചോദിച്ചവർക്ക് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വാക്കുകൾ ഇങ്ങനെ– ‘നിങ്ങളുടെ റൂം പൂട്ടി അകത്തിരിക്കുക. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് സുഖമായി ഉറങ്ങുക. പറയാൻ എളുപ്പമാണ്. പക്ഷേ, ഫോണും സ്വിച്ച് ഓഫ് ചെയ്ത് റൂമിന് അകത്തിരിക്കാൻ അത്ര എളുപ്പമല്ലെന്ന് എനിക്കറിയാം. എന്നാൽ പുറത്തുനിന്നുള്ള വിവാദങ്ങളും വിമർശനങ്ങളും ഒഴിവാക്കാൻ അതാണ് നല്ലത്. മത്സരത്തിനായി തയാറെടുക്കുമ്പോൾ മറ്റൊന്നും നിങ്ങളെ അലട്ടരുത്. ജയം മാത്രമായിരിക്കണം ലക്ഷ്യം’– സൂര്യ പറഞ്ഞു.

അതേസമയം ഏഷ്യാകപ്പ് ഗ്രൂപ്പ് സ്റ്റേജിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നിയന്ത്രിച്ച ‘വിവാദ’ മാച്ച് റഫറി ആൻഡി പൈക്റോഫ്റ്റ് തന്നെയാകും സൂപ്പർ ഫോർ റൗണ്ടിലും ഇന്ത്യ– പാക്ക് മത്സരം നിയന്ത്രിക്കുകയെന്നാണ് സൂചന. മാച്ച് റഫറിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൈക്റോഫ്റ്റ് തന്നെയാകും ഇന്ത്യ– പാക്ക് മത്സരത്തിന്റെ മേൽനോട്ടക്കാരൻ എന്നാണ് റിപ്പോർട്ടുകൾ.

30,000 പോരാ, 50,000 തന്നെ വേണം!! പുരയിടം നിരപ്പാക്കാൻ മണ്ണുലോബിയോട് അരലക്ഷം രൂപ കൈക്കൂലി ചോദിക്കുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീഡിയോ പുറത്ത്, നേതാവ് മാല പിടിച്ചുപറി കേസിലും പ്രതി

BREAKING NEWS
കേരളത്തിലെ സ്വർണവ്യാപാരത്തിന്റെ ഭാവിയ്ക്ക് പുതിയ ദിശ; KGSMA വിഷൻ 2030 ആക്ഷൻ സമ്മിറ്റ് കോഴിക്കോട്ട്
11 Nov 2026
BREAKING NEWS
പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോൾ മുടി പിടിച്ചുവലിച്ചു, അടിച്ചു, മുക്കൂപൊത്തിപ്പിടിച്ച് വായിലൂടെ പുക വലിപ്പിച്ചു, ഒരാൾ ഫോണിൽ വിഡിയോ എടുക്കുന്നുണ്ടെന്ന് ചെറിയ ബോധത്തില്‍ മനസിലായി, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടുത്തല്‍ സഹിക്കാനാകുന്നില്ല, വാടക വീടു പോലും തരുന്നില്ല- കളമശേരി സ്പാ പീഡനക്കേസിലെ അതിജീവിത.
11 Nov 2026
BREAKING NEWS
'സൗദിക്ക് സൈനിക സഹായം നൽകരുത്, സഹായിച്ചാൽ വിവരമറിയും, നിങ്ങളെ കാത്തിരിക്കുന്നത് ​ഗുരുതര പ്രത്യാഘാതങ്ങൾ'; പാകിസ്താന് ഹൂതികളുടെ മുന്നറിയിപ്പ്
11 Nov 2026
BREAKING NEWS
'മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുണ്ടാകുന്ന വെപ്രാളവും താണ്ഡവവുമാണ് രാഹുൽ ഗാന്ധി കാട്ടിക്കൂട്ടുന്നത്'; അധിക്ഷേപ പരാമർശം, ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്; നേരിട്ട് ഹാജരാകാൻ നിർദേശം
11 Nov 2026