( 21-09 മുതല്‍ 28-09 വരെ, ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി- 9995373305)
അശ്വതി: സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, ദമ്പതികള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടാകും, സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍ മികവ് പ്രകടിപ്പിക്കും.
ഭരണി: ആവിഷ്‌കാര സ്വാതന്ത്ര്യം, വ്യാപാര കാര്യങ്ങളില്‍ സൂക്ഷ്മത, സുഖലോലുപത, സന്താനങ്ങളുടെ കാര്യത്തില്‍ നേട്ടം, ബന്ധുഗുണം എന്നിവയുണ്ടാകും.
കാര്‍ത്തിക: വ്യാപാര സ്ഥാപനങ്ങള്‍ നിലമെച്ചപ്പെടുത്തും, ഭാഗ്യാനുഭവങ്ങളുണ്ടാകും, സഹോദരങ്ങളുടെ സഹപ്രവര്‍ത്തകരുടെയും സഹായമുണ്ടാകും.
രോഹിണി: മത്സരങ്ങളല്‍ വിജയം, കലാകാരന്മാര്‍ക്ക് മികച്ച അവസരങ്ങളുണ്ടാകും, സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിക്കാതെ വരും.
മകയിര്യം: വാഹന ഉപയോഗത്തില്‍ ശ്രദ്ധവേണം, സന്താനങ്ങളുടെ സാമ്പത്തികചെലവുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും, ക്ഷേത്രസംബന്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഗുണാനുഭവം.
തിരുവാതിര: പഠനകാര്യങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ ശ്രദ്ധവേണ്ടി വരും, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം, തൊഴില്‍ സംബന്ധമായി മാറ്റങ്ങളുണ്ടാകും.
പുണര്‍തം: വ്യക്തിപരമായ നേട്ടങ്ങളുണ്ടാകും, വാസഗൃഹം മോടിപിടിപ്പിക്കും, സന്താനങ്ങളാല്‍ ഗുണാനുഭവങ്ങളുണ്ടാകും, സഹോദരങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും.
പൂയം: ആസൂത്രണ മികവിനാല്‍ ആദരമേറ്റുവാങ്ങും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടം, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം, കുടുംബാന്തരീക്ഷം കലുഷിതമായിരിക്കും.
ആയില്യം: സഹോദരഗുണമുണ്ടാകും, പാരമ്പര്യസ്വത്ത് ഭാഗംവയ്ക്കുന്നതില്‍ തീരുമാനമാകും, വിവിധങ്ങളായ കാര്യങ്ങള്‍ ഒരേസമയം ചെയ്തു തീര്‍ക്കും.
മകം: വാക്കുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കണം, ചെലവുകള്‍ വര്‍ധിക്കും, കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും, പുതിയ പദ്ധതികള്‍ ഏറ്റെടുക്കും.
പൂരം: വിവാഹകാര്യങ്ങളില്‍ തീരുമാനം, ദൂരയാത്രകളുണ്ടാകം, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും.
ഉത്രം: എടുത്തുച്ചാടി കാര്യങ്ങള്‍ ചെയ്യരുത്, സാമ്പത്തികകാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, പുതിയ കാര്യങ്ങള്‍ പഠിക്കാനാകും, അലച്ചിലുണ്ടാകും.
അത്തം: ഗൃഹനിര്‍മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കും, സമൂഹമാധ്യമങ്ങളിലെ നിലപാടുകള്‍വിമര്‍ശനങ്ങള്‍ക്കിടയാക്കും, ചെലവുകള്‍ അധികരിക്കും.
ചിത്തിര: പുതിയ പദ്ധതികളില്‍ നേട്ടങ്ങളുണ്ടാകും, ആലോചനക്കുറവുണ്ടാകും, വ്യക്തിബന്ധങ്ങളില്‍ വിള്ളലുകളുണ്ടാകും, വാക്കുകള്‍ യാഥാര്‍ഥ്യമാകും.
ചോതി: തൊഴില്‍മേഖലയില്‍ ഗുണപരമായ മാറ്റങ്ങള്‍,സാങ്കേതിക കാര്യങ്ങളില്‍ അറിവ് വര്‍ധിക്കും, ബന്ധുക്കളുമായി കലഹിക്കേണ്ടതായി വരും.
വിശാഖം: രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങളുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ ഗുണാനുഭവം, തൊഴില്‍മേഖലയില്‍ പുരോഗതി എന്നിവയുണ്ടാകും.
അനിഴം: ഗര്‍ഭിണികള്‍ക്ക് പൂര്‍ണവിശ്രമം വേണ്ടിവരുന്ന സമയം, ദേഹാരിഷ്ടതകളുണ്ടാകും, സുഹൃത്തുക്കളുടെ പിന്തുണ ആശ്വാസങ്ങള്‍ക്ക് ഇടയാക്കും.
തൃക്കേട്ട: പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, ആലോചിച്ചുറപ്പിച്ച കാര്യങ്ങളില്‍നിന്ന് അവസാന നിമിഷം പിന്മാറേണ്ടതായി വരും, ബന്ധുഗുണമുണ്ടാകും.
മൂലം: ഏറ്റെടുത്ത കാര്യങ്ങളില്‍ സമയബന്ധിതമായി ചെയ്തു തീര്‍ക്കും, വ്യവഹാരങ്ങളില്‍ വിജയം, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും.
പൂരാടം: ജീവിതപങ്കാളിയുടെ നേട്ടങ്ങളില്‍ അഭിമാനം, സാമ്പത്തിക ക്രയവിക്രയങ്ങളില്‍ ശ്രദ്ധിക്കണം, സമൂഹമാധ്യമങ്ങളില്‍ നേട്ടങ്ങളുണ്ടാകും.
ഉത്രാടം: വിദേശത്തുള്ളവര്‍ ജന്മനാട്ടിലേക്കെത്തുന്നതിനും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും സാഹചര്യമുണ്ടാകും, ബന്ധുഗുണം, സാമ്പത്തികനേട്ടം.
തിരുവോണം: പ്രതിബന്ധങ്ങളെ തരണം ചെയ്യും, നൂതനപദ്ധതികളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, വിവാഹക്കാര്യങ്ങളില്‍ തീരുമാനം, സഹായം ചെയ്തവരില്‍നിന്നും തിക്താനുഭവം.
അവിട്ടം: സങ്കല്പങ്ങളനുസരിച്ചു പ്രവര്‍ത്തിക്കുന്നതിനു സാധിക്കും, വിവാദ വിഷയങ്ങളില്‍നിന്നു വിട്ടുനില്‍ക്കണം, സമയബന്ധിതമായി പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കും.
ചതയം: വിവാഹക്കാര്യങ്ങളില്‍ തീരുമാനം, വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്നു വരില്ല. വാഹനം മാറ്റിവാങ്ങുന്നതിനിടയുണ്ട്.
പുരുരുട്ടാതി: വാസഗൃഹം മോടിപിടിപ്പിക്കും, ബന്ധുജനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും, വിവാഹാദി മംഗളകര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കും.
ഉത്രട്ടാതി: സന്തോഷാനുഭവങ്ങളുണ്ടാകും, സഹോദരങ്ങളാല്‍ ഗുണാനുഭവം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള സമയമല്ല.
രേവതി: ആരോഗ്യം വീണ്ടെടുക്കും, ഗൃഹാന്തരീക്ഷണം സന്തോഷ പ്രദമാകും, സന്താനങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനമുണ്ടാകും, വാക്കുകള്‍ യാഥാര്‍ഥ്യമാകും