CINEMA

“പറ്റുമെങ്കിൽ തൊടടാ” ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസിയുടെ ആക്ഷൻ പാക്ക്ഡ് ട്രയ്ലർ പ്രേക്ഷകരിലേക്ക്

· · 1 min read
Share: Copied!

അവന്റെ ശരീരത്തിനല്ല കുഴപ്പം, അവൻ എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞാൽ അത് തീർത്തുകിട്ടാൻ ഏതു എക്സ്ട്രീം വരെയും പോകാൻ തയാറാകുന്ന രഘു എന്ന കഥാപാത്രമായി ശിവ കാർത്തികേയൻ മദ്രാസിയിൽ എത്തുമ്പോൾ ട്രെയ്ലറിൽ നിന്ന് തന്നെ തിയേറ്ററിൽ മദ്രാസി തീപ്പൊരിപാരിക്കുമെന്നുറപ്പാണ്.

നായികയായി രുക്മിണി വസന്തും പോലീസ് ഓഫീസർ വേഷത്തിൽ മലയാളത്തിന്റെ പ്രിയതാരം ബിജു മേനോനും വില്ലനായി വിദ്യുത് ജമാലും ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയ്ലറിൽ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ സെപ്റ്റംബർ 5, തിരുവോണനാളിൽ ലോകവ്യാപകമായി റിലീസാകുന്ന മദ്രാസി പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുമെന്നുറപ്പാണ്. ‘ഗജിനി പോലത്തെ തിരക്കഥയും തുപ്പാക്കിയിലെ പോലത്തെ ആക്ഷൻ സീനുകളുമാണ് മദ്രാസിക്കായി ഞാൻ ഒരുക്കിയിരിക്കുന്നത്. അതായിരുന്നു എന്റെ വിഷൻ. അത് കൃത്യമായി ഫൈനൽ ഔട്ട്പുട്ടിൽ വന്നിട്ടുമുണ്ട്’, മുരുഗദോസ് നേരത്തെ അഭിപ്രായപ്പെട്ടതുപോലെ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസായത്.

ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി വസന്ത് , വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് പ്രധാന റോളുകളിൽ എത്തുന്നത്. മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ, സിനിമാട്ടോഗ്രാഫി: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ എന്നിവരാണ്.

BREAKING NEWS
എന്തോ ഭാഗ്യം കൊണ്ട് മാത്രം സിനിമകള്‍ കിട്ടുന്ന നടന്‍, അഭിനയിച്ച സിനിമകളെല്ലാം പരാജയം... എന്തിനാണ് ഇങ്ങനൊരു റീല്‍ ഇട്ടതെന്ന് എനിക്ക് അറിയില്ല, വിമര്‍ശനത്തിനെതിരെ അര്‍ജുന്‍ അശോകന്‍
14 Nov 2026
BREAKING NEWS
പാലാരിവട്ടത്ത് സം​ഗീത സംവിധായകന്റെ വാടകവീട്ടിലേയ്ക്ക് പതിവായി കുട്ടികൾ വന്നുപോകുന്നു; രഹസ്യ വിവരത്തെ തുടർന്ന് പരിശോധന; വലയിൽ വീണത് ​ഗായകൻ, 12 എൽഎസ്ഡി സ്റ്റാംപുകളുമായി ഡാൻസാഫിന്റെ പിടിയിൽ
14 Nov 2026
BREAKING NEWS
'ശത്രുക്കളെ ഇല്ലാതാക്കാൻ ബോംബിട്ടുകൊല്ലുകയോ, ആളെവിട്ട് തല്ലിക്കുകയോ, വെടിവച്ചുകൊല്ലുകയോ അല്ല വേണ്ടത്, അവരെ നശിപ്പിക്കാൻ ഞാൻ ചെറിയ വിദ്യ പ്രയോഗിക്കാറുണ്ട്'...
13 Nov 2026
BREAKING NEWS
'പപ്പടം കൊടുത്തില്ല, പിന്നെയാണ് ജഡായു ,തൂവൽ പോലും തരത്തില്ല', ജഡായുവിനെ വിട്ടുകൊടുക്കാതെ കൊല്ലംകാർ; അവകാശവാദവുമായി ആന്ധ്രയും തമിഴ്‌നാടും
13 Nov 2026