BREAKING NEWS

അതിതീവ്ര മഴ; കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി, മുൻകൂട്ടി തീരുമാനിച്ച പരീക്ഷകളിൽ മാറ്റമില്ല

· · 1 min read
Share: Copied!

കാസർകോട്: അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർമാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. മൂന്നു ജില്ലകളിലും വെള്ളിയാഴ്ച റെഡ് അലർട്ടാണ്.

കാസർകോട്

ജില്ലയിലെ സ്കൂളുകൾ, കോളജുകൾ, പ്രഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻ പ്രഖ്യാപിച്ച എല്ലാ പരീക്ഷകളും (പ്രഫഷനൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതാണ്. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ല. കാസർഗോഡ് ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജൂലൈ 18ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. .

കണ്ണൂർ

ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് ജൂലൈ 18ന് അവധി പ്രഖ്യാപിക്കുന്നതായി കലക്ടർ അറിയിച്ചു.

വയനാട്

വയനാട് ജില്ലയിൽ വെള്ളിയാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളേജുകൾ, മതപഠന സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു- യുവതി!! അയാൾ വിളിച്ചപ്പോഴെല്ലാം എന്തിനാണ് നിങ്ങൾ ആവർത്തിച്ച് ഹോട്ടലുകളിലേക്ക് പോയത്? വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമല്ലേ നിങ്ങൾ? നിങ്ങളും കുറ്റം ചെയ്തിട്ടുണ്ടെന്ന് നന്നായി അറിയാമല്ലോ- സുപ്രിം കോടതി

BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026
BREAKING NEWS
'മരണമെത്തുന്ന നേരത്ത് നീയെന്റ അരികിൽ ഇത്തിരി നേരമിരിക്കണേ... '; റഫീഖ് അഹമ്മദ് കാണാനെത്തിയപ്പോൾ കവിതയുടെ വരികൾ ഓർമയിൽനിന്ന് ചൊല്ലി ലീലാവതി ടീച്ചർ; സമുദ്രവും പർവതവും കാണിച്ചുതരുന്നത് അവയുടെ വലിപ്പമല്ല, നമ്മുടെ നിസ്സാരതയാണെന്ന് ​ഗാനരചയിതാവ്
31 Oct 2026