BREAKING NEWS

കേസുകൾ വര്‍ധിക്കുന്നു; രക്തദാന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് കേരളാ പോലീസ്

· · 1 min read
Share: Copied!

തിരുവനന്തപുരം: രക്തദാന രംഗത്ത് വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകി. രക്തം ദാനം ചെയ്യാൻ ആളുകളെ എത്തിക്കാമെന്ന് വ്യാജ വാഗ്ദാനം നൽകി, രക്തം ആവശ്യമുള്ളവരിൽ നിന്ന് വലിയ തുക മുൻകൂറായി വാങ്ങി കബളിപ്പിക്കുന്നതാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രധാന രീതിയെന്ന് പൊലീസ് അറിയിച്ചു.

രക്തം ആവശ്യമുള്ളവർ സാമൂഹിക മാധ്യമങ്ങളിൽ തങ്ങളുടെ വിവരങ്ങൾ പങ്കുവെക്കുന്നത് തട്ടിപ്പുകാർക്ക് സഹായകരമാകുന്നുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. രക്തദാനത്തിനായുള്ള കേരള പോലീസിന്റെ ‘പോൽ-ബ്ലഡ്’ പദ്ധതിയിലേക്ക് ഇത് സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചിട്ടുള്ളത്. പ്രതിഫലം വാങ്ങി രക്തം ദാനം ചെയ്യുന്നത് 1998 ജനുവരി മുതൽ രാജ്യത്ത് നിരോധിച്ചിട്ടുള്ള കാര്യമാണ്.

രക്തം ആവശ്യമുള്ളവരും ദാതാക്കളും കേരള പൊലീസിന്റെ പോൽ-ബ്ലഡ് ആപ്പിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. നിയമാനുസൃതവും സുരക്ഷിതവുമായ രക്തദാനം പ്രോത്സാഹിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും പോലീസ് ഊന്നിപ്പറയുന്നു. രക്തദാന രംഗത്ത് നടക്കുന്ന ഇത്തരം തട്ടിപ്പുകളെക്കുറിച്ച് [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ പരാതികൾ അറിയിക്കാവുന്നതാണ്.

BREAKING NEWS
പുതിയ വീ‌ട് നിർമിക്കുന്നതിനായി പില്ലറിന് കുഴിയെടുത്തു, വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കുഴിയിലെ വെള്ളക്കെട്ടിൽ വീണ് 5 വയസുകാരിക്ക് ദാരുണാന്ത്യം
07 Nov 2026
BREAKING NEWS
നാലുവർഷത്തെ പ്രണയം, ഇടയ്ക്കിടെ വഴക്ക്... വിവാഹത്തിനു മുൻപ് ഭാവി കാര്യങ്ങൾ സംസാരിക്കാനെന്നു പറഞ്ഞ് ഗോകാക് വെള്ളച്ചാട്ടത്തിലെത്തിച്ചു, തർക്കത്തിനൊടുവിൽ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞു, എസ്എസ്ബി കോൺസ്റ്റബിൾ അറസ്റ്റിൽ
07 Nov 2026
BREAKING NEWS
അയൽവാസി വെടിയുതിർത്തത് 15 തവണ, ഒൻപതോളം വെടിയുണ്ടകൾ ശരീരത്തിൽ തറച്ച നിലയിൽ!! പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം, ടെക് മഹീന്ദ്ര മുൻ ഉന്നത ഉദ്യോഗസ്ഥന് ദാരുണാന്ത്യം, കൊലയ്ക്കു പിന്നിൽ അയൽവാസിയുടെ നായ പാർക്കിങ്ങ് ഏരിയയിൽ മലമൂത്ര വിസർജനം നടത്തിയതിലുള്ള തർക്കവും... മരണം സിംഗപ്പൂരിൽനിന്ന് അനന്തിരവന്റെ വിവ...
07 Nov 2026
BREAKING NEWS
ബസ് പരിശോധിക്കാൻ എക്സൈസ് എത്തി; അതിനിടെ ഒരു യുവാവ് വണ്ടിയിൽ നിന്നിറങ്ങി പുഴയിലേയ്ക്ക് ചാടി, നീന്തി രക്ഷപ്പെടാൻ ശ്രമം; പോലീസ് മറുകരയിലെത്തിയതോടെ പുഴയുടെ നടുവിലുള്ള പാറക്കല്ലിൽ കയറി, തലയിടിച്ച് മരിക്കുമെന്ന് ഭീഷണി; സാഹസീകമായി പിടികൂടി; 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു
07 Nov 2026