BREAKING NEWS

കോന്നി പാറമട അപകടം: ‘ഒരു മൃതദേഹം കണ്ടെത്തി, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം’, തിരുവല്ലയിൽ നിന്ന് എൻഡിആർഎഫ് സംഘം എത്തും

· · 1 min read
Share: Copied!

പത്തനംതിട്ട: കോന്നി പയനാമണ്ണിൽ പാറമടയിൽ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞു വീണുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘം എത്തും. 27 എൻഡിആർഎഫ് സംഘം തിരുവല്ല‌യിൽ നിന്ന് തിരിച്ചതായാണ് വിവരം. ഒരു മൃതദേഹം കണ്ടെത്തി ഫയർഫോഴ്സിന്റെ കൂടുതൽ സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് കെയു ജനീഷ് കുമാർ എംഎൽഎ അറിയിച്ചു.

ഹിറ്റാച്ചിക്കുള്ളിൽ രണ്ട് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ട്. പാറയിടിഞ്ഞ് വീണ സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനാകാത്ത സ്ഥിതിയാണുള്ളത്. കൊല്ലം, കോട്ടയം ജില്ലകളിലെ കൂടുതൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെക്ക് എത്തും. കുടുങ്ങിക്കിടക്കുന്ന രണ്ട് പേരിൽ ഒരാളുടെ കാല് കണ്ടതായി ഫയർഫോഴ്സ് സംഘം അറിയിച്ചു.

റോപ്പ് റെസ്ക്യൂ ആണ് ലക്ഷ്യ‌മെന്നും അതീവ ദുഷ്‌കരമാണ് രക്ഷാപ്രവർത്തനമെന്നും ഫയർ ഫോഴ്സ് അറിയിച്ചു. ഫയർ ഫോഴ്സ് ന് അടുത്തേക്ക് എത്താൻ കഴിയുന്നില്ല. പാറമടയിൽ മുകളിൽ നിന്ന് കല്ലുകൾ അടർന്നു വീഴുന്നുവെന്ന് ജില്ലാ ഫയർ ഓഫീസർ പ്രതാപചന്ദ്രൻ പറഞ്ഞു.ഫയർ ഫോഴ്സ് സ്പെഷൽ ടാസ്ക് ഫോഴ്സിനോട് തയ്യാറാകൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മാൻ പവർ കൊണ്ട് രക്ഷപ്രവർത്തനം സാധ്യമല്ല. കൂടുതൽ യന്ത്രങ്ങൾ എത്തിക്കണം. നിലവിൽ പാറ അടർന്നു വീഴുന്ന ഭാഗം മുഴുവൻ പൊട്ടിച്ചു മാറ്റണമെന്നും ഓഫീസർ അറിയിച്ചു.

BREAKING NEWS
പുതിയ വീ‌ട് നിർമിക്കുന്നതിനായി പില്ലറിന് കുഴിയെടുത്തു, വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കുഴിയിലെ വെള്ളക്കെട്ടിൽ വീണ് 5 വയസുകാരിക്ക് ദാരുണാന്ത്യം
07 Nov 2026
BREAKING NEWS
നാലുവർഷത്തെ പ്രണയം, ഇടയ്ക്കിടെ വഴക്ക്... വിവാഹത്തിനു മുൻപ് ഭാവി കാര്യങ്ങൾ സംസാരിക്കാനെന്നു പറഞ്ഞ് ഗോകാക് വെള്ളച്ചാട്ടത്തിലെത്തിച്ചു, തർക്കത്തിനൊടുവിൽ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞു, എസ്എസ്ബി കോൺസ്റ്റബിൾ അറസ്റ്റിൽ
07 Nov 2026
BREAKING NEWS
അയൽവാസി വെടിയുതിർത്തത് 15 തവണ, ഒൻപതോളം വെടിയുണ്ടകൾ ശരീരത്തിൽ തറച്ച നിലയിൽ!! പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം, ടെക് മഹീന്ദ്ര മുൻ ഉന്നത ഉദ്യോഗസ്ഥന് ദാരുണാന്ത്യം, കൊലയ്ക്കു പിന്നിൽ അയൽവാസിയുടെ നായ പാർക്കിങ്ങ് ഏരിയയിൽ മലമൂത്ര വിസർജനം നടത്തിയതിലുള്ള തർക്കവും... മരണം സിംഗപ്പൂരിൽനിന്ന് അനന്തിരവന്റെ വിവ...
07 Nov 2026
BREAKING NEWS
ബസ് പരിശോധിക്കാൻ എക്സൈസ് എത്തി; അതിനിടെ ഒരു യുവാവ് വണ്ടിയിൽ നിന്നിറങ്ങി പുഴയിലേയ്ക്ക് ചാടി, നീന്തി രക്ഷപ്പെടാൻ ശ്രമം; പോലീസ് മറുകരയിലെത്തിയതോടെ പുഴയുടെ നടുവിലുള്ള പാറക്കല്ലിൽ കയറി, തലയിടിച്ച് മരിക്കുമെന്ന് ഭീഷണി; സാഹസീകമായി പിടികൂടി; 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു
07 Nov 2026