BREAKING NEWS

അക്രമ രാഷ്ട്രീയത്തിന്റെ അതിജീവിത, ഡോ. അസ്ന വിവാഹിതയായി

· · 1 min read
Share: Copied!

കണ്ണൂർ : രാഷ്ട്രീയ സംഘർഷത്തിനിടെയുണ്ടായ ബോംബാക്രമണത്തിൽ വലതുകാൽ നഷ്ടപ്പെട്ട കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി ഡോ. അസ്ന വിവാഹിതയായി. ആലക്കോട് സ്വദേശിയും ഷാർജയിലെ എൻജിനീയറുമായ നിഖിലാണ് വരൻ.രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്ത് നടന്ന വിവാഹ ചടങ്ങിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എംപിമാരായ എം.കെ. രാഘവൻ, ഷാഫി പറമ്പിൽ, സിപിഎം നേതാവ് പി ജയരാജൻ അടക്കമുളള രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.

കലുഷിതമായ കണ്ണൂർ രാഷ്ട്രീയത്തിലെ മുറിവുണങ്ങാത്ത ഓർമ്മയാണ് അസ്നയെന്ന പെൺകുട്ടി. 24 വർഷം കഴിഞ്ഞിട്ടും അസ്‌നയുടെ വേദനിക്കുന്ന കുഞ്ഞു മുഖം ആരും മറക്കില്ല. 2000 സെപ്റ്റംബർ 27-ന് തദ്ദേശ തെരഞ്ഞെടുപ്പിനിടെ നടന്ന രാഷ്ട്രീയ സംഘർഷമായിരുന്നു ബോംബേറിൽ കലാശിച്ചത്. ആറ് വയസുകാരി അസ്നയുടെ കാൽ ബോംബാക്രമണത്തിൽ തകർന്നു. കൃത്രിമ കാൽ വച്ച് ജീവിതത്തോട് പഠനത്തിലൂടെ പൊരുതിയ അസ്ന കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് 2013ൽ എംബിബിഎസ് പൂർത്തിയാക്കി. നിലവിൽ വടകരയിലെ സ്വകാര്യ ഹോസ്പിറ്റലിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ് അസ്ന.

BREAKING NEWS
പുതിയ വീ‌ട് നിർമിക്കുന്നതിനായി പില്ലറിന് കുഴിയെടുത്തു, വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അബദ്ധത്തിൽ കുഴിയിലെ വെള്ളക്കെട്ടിൽ വീണ് 5 വയസുകാരിക്ക് ദാരുണാന്ത്യം
07 Nov 2026
BREAKING NEWS
നാലുവർഷത്തെ പ്രണയം, ഇടയ്ക്കിടെ വഴക്ക്... വിവാഹത്തിനു മുൻപ് ഭാവി കാര്യങ്ങൾ സംസാരിക്കാനെന്നു പറഞ്ഞ് ഗോകാക് വെള്ളച്ചാട്ടത്തിലെത്തിച്ചു, തർക്കത്തിനൊടുവിൽ കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞു, എസ്എസ്ബി കോൺസ്റ്റബിൾ അറസ്റ്റിൽ
07 Nov 2026
BREAKING NEWS
അയൽവാസി വെടിയുതിർത്തത് 15 തവണ, ഒൻപതോളം വെടിയുണ്ടകൾ ശരീരത്തിൽ തറച്ച നിലയിൽ!! പാർക്കിങ്ങിനെച്ചൊല്ലിയുള്ള തർക്കം, ടെക് മഹീന്ദ്ര മുൻ ഉന്നത ഉദ്യോഗസ്ഥന് ദാരുണാന്ത്യം, കൊലയ്ക്കു പിന്നിൽ അയൽവാസിയുടെ നായ പാർക്കിങ്ങ് ഏരിയയിൽ മലമൂത്ര വിസർജനം നടത്തിയതിലുള്ള തർക്കവും... മരണം സിംഗപ്പൂരിൽനിന്ന് അനന്തിരവന്റെ വിവ...
07 Nov 2026
BREAKING NEWS
ബസ് പരിശോധിക്കാൻ എക്സൈസ് എത്തി; അതിനിടെ ഒരു യുവാവ് വണ്ടിയിൽ നിന്നിറങ്ങി പുഴയിലേയ്ക്ക് ചാടി, നീന്തി രക്ഷപ്പെടാൻ ശ്രമം; പോലീസ് മറുകരയിലെത്തിയതോടെ പുഴയുടെ നടുവിലുള്ള പാറക്കല്ലിൽ കയറി, തലയിടിച്ച് മരിക്കുമെന്ന് ഭീഷണി; സാഹസീകമായി പിടികൂടി; 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു
07 Nov 2026