BREAKING NEWS

സ്വരാജിനോട് വ്യക്തിപമായി ഇഷ്ടം, ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ നാടകം, തനിക്ക് കൂടുതൽ പറയാനുണ്ട്, ഇപ്പോൾ പ്രതികരിച്ച് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നില്ല- വേടൻ

· · 1 min read
Share: Copied!

തൃശൂർ: നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനോട് തനിക്ക് വ്യക്തിപരമായി ഇഷ്ടമാണെന്ന് ഹിരൺദാസ് മുരളി എന്ന റാപ്പർ വേടൻ. ഇന്ന ആളുകൾ ജയിക്കണം എന്ന അഭിപ്രായമില്ല. തിരഞ്ഞെടുപ്പ് നല്ല രീതിയിൽ നടക്കണം. തനിക്ക് കൂടുതൽ പറയാനുണ്ടെന്നും എന്നാൽ ഇപ്പോൾ അക്കാര്യങ്ങൾ പറഞ്ഞ് കൂടുതൽ പ്രശ്‌നത്തിലാകുന്നില്ലെന്നും വേടൻ നിലമ്പൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോൾ നടക്കുന്നത് വലിയ രാഷ്ട്രീയ നാടകമാണെന്നും അതിനോട് പ്രതികരിക്കാനില്ലെന്നും വേടൻ പറഞ്ഞു. താൻ സ്വതന്ത്ര സംഗീതജ്ഞനാണ്. സ്വതന്ത്രമായി പാട്ടെഴുതുകയും ആളുകൾക്ക് വേണ്ടി സംസാരിക്കുകയുമാണ് ലക്ഷ്യം. അത് തുടരാനാണ് തീരുമാനം. ഒരു കാലത്ത് താനും പിണറായി വിജയനെ പോലെയായാലോ എന്നും രാഷ്ട്രീയ പാർട്ടി തുടങ്ങി മുഖ്യമന്ത്രിയായാലോ എന്നും വേടൻ ചോദിച്ചു.

അതേസമയം നേരത്തെതന്നെ തനിക്കു ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക അനുഭാവമില്ലെന്ന് വ്യക്തമാക്കി വേടൻ രംഗത്തെത്തിയിട്ടുണ്ട്. തന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് മണ്ടത്തരമാണെന്നായിരുന്നു വേടൻ പ്രതികരിച്ചത്. വേടൻ സ്വതന്ത്ര കലാകാരനാണെന്നും കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി ചെയ്യുകയാണെങ്കിൽ സ്വാതന്ത്ര്യം പോകുമെന്നാണ് കരുതുന്നതെന്നും വേടൻ പറഞ്ഞിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ അധിക്ഷേപ പരാമർശത്തിന് മറുപടി നൽകുന്നതിനിടെയായിരുന്നു വേടൻ അന്ന് ഇക്കാര്യം വ്യക്തമാക്കിയത്.

വിദ്യാർഥിനിയെ ചേംബറിലും ലോഡ്ജ് മുറിയിലും എത്തിച്ച് പീഡിപ്പിച്ചു, കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് വിഭാഗം മേധാവി അറസ്റ്റിൽ

 

BREAKING NEWS
കൂട്ടുകാരന്റെ കെട്ടുനിറ ചടങ്ങിനെത്തി; പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങി; രണ്ട് ഒൻപതാം ക്ലാസ് വിദ്യാർഥികളെ കാണാതായി
28 Nov 2026
BREAKING NEWS
'എസ്എംഎ ചികിത്സാ ഫണ്ട് സമാഹരണത്തെ സ്വാഗതംചെയ്യുന്നു'; നേരത്തെയുള്ള പ്രസ്താവന തിരുത്തി മന്ത്രി കെ. മുരളീധരൻ; 'കുട്ടികൾക്ക് ആവശ്യമുള്ളത് ജീൻ തെറാപ്പിയാണെന്ന് പിന്നീടാണ് ബോധ്യപ്പെട്ടത്'
28 Nov 2026
BREAKING NEWS
ഭാര്യയുടെ മുൻഭർത്താവിന്റെ വിരോധം; 13-കാരിയെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി, 53 ദിവസം ജയിൽവാസം; രണ്ടുവർഷത്തിനുശേഷം നിരപരാധിയെന്ന് കോടതി. 'എന്റെ അവസ്ഥ മറ്റൊരാൾക്കും ഉണ്ടാകരുത്' - ഗോപകുമാർ
28 Nov 2026
BREAKING NEWS
'മോന്തായംതന്നെ വളഞ്ഞിരിക്കുന്നു; പിന്നെ മറ്റുള്ള കാര്യങ്ങൾ പറയേണ്ടതില്ല, എല്ലാവരുടെയും സർക്കാരായി പ്രവർത്തിക്കുകയാണ് വേണ്ടത്; അർപ്പിതമായ ഉത്തരവാദിത്വത്തിൽനിന്നുള്ള വ്യതിയാനം'; മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയൻ
28 Nov 2026