ടെൽഅവീവ്: ഏറ്റവും രൂക്ഷമായ ഒരു സംഘർഷമാണ് ഇറാനും ഇസ്രയേലും തമ്മിൽ നടക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ അതിർത്തികൾ പങ്കിടുന്നില്ലെങ്കിലും മിസൈലാക്രമണം ശക്തമാണ്. അതിനിടെ കൂടുതൽ യുദ്ധസംവിധാനങ്ങൾ മേഖലയിലേക്ക് വിന്യസിക്കുകയാണ് യുഎസ്. സഖ്യകക്ഷികളുടെ ഇടപെടൽ എങ്ങനെയായിരിക്കുമെന്ന ആശങ്കയിലാണ് ലോകം. ദശാബ്ദങ്ങളായി ഒരു “പ്രോക്സി കോൺഫ്ലിക്റ്റ്” അഥവാ നിഴൽ യുദ്ധമായി കണക്കാക്കിയിരുന്ന ഈ ശീതസമരം, സമീപകാല സംഭവങ്ങളോടെ ഒരു നേരിട്ടുള്ള ഏറ്റുമുട്ടലിലെത്തിയിരിക്കുകയാണ്. ഇത് പശ്ചിമേഷ്യയിൽ മാത്രമല്ല, രാജ്യാന്തര തലത്തിൽത്തന്നെ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നാണ് പല വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നത്.
ഇറാനും ഇസ്രയേലും ദീർഘകാലമായി പരസ്പരം ആക്രമിച്ചിരുന്നത് തങ്ങളുടെ സഖ്യകക്ഷികളിലൂടെയായിരുന്നു. സിറിയ, ലെബനൻ, യെമൻ എന്നിവിടങ്ങളിൽ ഇസ്രയേൽ ഇറാന്റെ പിന്തുണയുള്ള ഗ്രൂപ്പുകളെ ലക്ഷ്യം വെച്ചപ്പോൾ, ഇറാൻ ഹമാസ്, ഹിസ്ബുല്ല പോലുള്ള സായുധ ഗ്രൂപ്പുകളെ ഉപയോഗിച്ച് ഇസ്രയേലിനെതിരെ ആക്രമണങ്ങൾ നടത്തിയിരുന്നു. എന്നാൽ, സമീപകാലത്ത് ഈ പതിവ് തെറ്റിച്ച് ഇരുരാജ്യങ്ങളും പരസ്പരം നേരിട്ട് ആക്രമണം നടത്താൻ തുടങ്ങിയതാണ് സ്ഥിതിഗതികൾ വഷളാക്കിയത്.
റഷ്യയും ചൈനയും ഇറാന്റെ പക്ഷത്ത്?
ഈ സംഘർഷത്തിൽ റഷ്യയുടെയും ചൈനയുടെയും നിലപാട് നിർണ്ണായകമാണ്. റഷ്യയുമായി ഇറാനു മികച്ച ബന്ധമാണുള്ളത്. യുക്രൈയ്നുമായുള്ള യുദ്ധത്തിൽ റഷ്യക്ക് ഡ്രോണുകളും മറ്റ് സൈനിക സഹായങ്ങളും ഇറാൻ നൽകിയിട്ടുണ്ട്. അതിനു പകരമായി റഷ്യയിൽ നിന്ന് സൈനിക സാങ്കേതിക വിദ്യകളും സഹായങ്ങളും ഇറാൻ പ്രതീക്ഷിക്കുന്നു. ചൈനയും ഈ സാഹചര്യത്തിൽ ഒരു സംഘർഷമുണ്ടായാൽ ഇറാന് പ്രത്യക്ഷമായോ പരോക്ഷമായോ പിന്തുണ നൽകാൻ സാധ്യതയുണ്ട്.
ഇറാനുമായുള്ള സംഘർഷത്തിൽ ഇസ്രയേലിന് അമേരിക്കയുടെ സൈനികവും നയതന്ത്രപരവുമായ പിന്തുണ ലഭിക്കുമെന്നത് ഉറപ്പാണ്. ട്രംപിന്റെ പല പ്രസ്താവനകളും കാര്യങ്ങൾ പിന്തുണയും കടന്ന് മുന്നോട്ട് പോകുകയാണെന്ന് ഉറപ്പിക്കുകയാണ്. ഒരു പൂർണ യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെങ്കിൽ, അമേരിക്ക ഇസ്രയേൽ പക്ഷത്ത് ശക്തമായി നിലയുറപ്പിക്കും. ഇത് റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ ഇറാൻ പക്ഷത്തേക്ക് കൂടുതൽ അടുപ്പിക്കുകയും ഒരു വലിയ സംഘർഷത്തിന് വഴിതുറക്കുകയും ചെയ്യും.
ഇറാൻ-ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യയിൽ അസ്ഥിരത വർദ്ധിപ്പിക്കുകയും ആഗോള എണ്ണവിലയെയും വ്യാപാരത്തെയും ബാധിക്കുകയും ചെയ്യും.
Iran Israel conflict, Benjamin Netanyahu, Ebrahim Raisi, Ayatollah Ali Khamenei, Joe Biden, US involvement, Middle East tensions, IDF operations, IRGC, Iran retaliation, Israeli airstrikes, Hezbollah leader Hassan Nasrallah, regional conflict, nuclear tensions, proxy war, Syrian front, Hamas connection, Gaza updates, global diplomacy, UN Security Council, regional leaders, Gulf response, Tehran, Jerusalem
#IranIsraelConflict #Netanyahu #EbrahimRaisi #Khamenei #JoeBiden #MiddleEastCrisis #IDF #IRGC #Hezbollah #HassanNasrallah #IsraelStrike #IranRetaliation #USInvolvement #NuclearTensions #ProxyWar #GazaCrisis #UNSecurityCouncil #Jerusalem #Tehran #BreakingNews #GlobalTensions #MiddleEastLeaders