BREAKING NEWS

അഹമ്മദാബാദ് വിമാന ദുരന്തം വാക്കുകൾക്ക് അതീതവും ഹൃദയഭേദകവും, എന്റെ ചിന്തകൾ മുഴുവൻ ദുരന്തബാധിതർക്കൊപ്പം- മോദി

· · 1 min read
Share: Copied!

ന്യൂഡൽഹി: അഹമ്മദാബാദിലെ വിമാനദുരന്തം അതീവ ദുഃഖകരവും ഹൃദയ ഭേദകവുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തം ഞങ്ങളെ ഞെട്ടിക്കുകയും സങ്കടപ്പെടുത്തുകയും ചെയ്തു. വാക്കുകൾക്ക് അതീതമായി ഹൃദയഭേദകമാണിത്. ഈ ഘട്ടത്തിൽ എന്റെ ചിന്തകൾ മുഴുവൻ ദുരന്തബാധിതർക്കൊപ്പമാണ്. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്ന മന്ത്രിമാരുമായും അധികൃതരുമായും ബന്ധപ്പെടുന്നുണ്ടെന്നും സ്ഥിതിഗതികൾ വിലയിരുത്തുന്നതായും പ്രധാനമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.

അതേസമയം വ്യോമയാനമന്ത്രി കെ. റാംമോഹൻ നായിഡുവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. പ്രധാനമന്ത്രി നേരിട്ട് വ്യോമയാന മന്ത്രിയോട് സംസാരിച്ചെന്നും സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ അഹമ്മദാബാദിലേക്ക് ഉടൻ എത്തുമെന്ന് പ്രധാനമന്ത്രിയെ വ്യോമയാനമന്ത്രി അറിയിച്ചു.

കൂടാതെ ദുരന്ത ഭൂമിയിൽ ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രിയോട് പ്രധാനമന്ത്രി നിർദേശിച്ചു. മാത്രമല്ല സ്ഥിതിഗതികൾ മുടക്കമില്ലാതെ അറിയിക്കാനും ആവശ്യപ്പെട്ടുവെന്ന് മന്ത്രാലയം വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും മോദി സംസാരിച്ചു. അമിത് ഷായോടും അഹമ്മദാബാദിലേക്കു പോകാൻ നിർദേശം നൽകി.

ഇന്നു ഉച്ചയോടെ 242 യാത്രക്കാരുമായി അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ എയർ ഇന്ത്യ വിമാനമാണ് മേഘാനിനഗർ പ്രദേശത്ത് തകർന്നുവീണത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രികരും മരിച്ചതായാണ് വിവരം.

BREAKING NEWS
പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് 16കാരിയെ പീഡിപ്പിച്ച കേസ്; സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നതിൽ അന്വേഷണം; നിയാസ് ജൗഹരിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം
02 Nov 2026
BREAKING NEWS
ശ്വാസംമുട്ടി ഡൽഹി; എക്യുഐ 349, മലിനീകരണം അതീവ മോശം നിലയിലേക്കെന്ന് മുന്നറിയിപ്പ്, ദീപാവലിക്ക് മുമ്പേ വിഷയം രൂക്ഷം; വാഹനങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം
02 Nov 2026
BREAKING NEWS
അവര്‍ക്കെന്ത് ഇസ്ലാം..............കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നത് പോലെ, പോക്‌സോ കേസിൽ അറസ്റ്റിലായ മുസ്ലിം പ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരിൽ നസ്രിയയെ വിമര്‍ശിച്ചയാൾ
02 Nov 2026
BREAKING NEWS
‘ഒരു ഭീഷണിക്ക് മുന്നിലും കൂഞ്ഞില്ല‘; പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്ന് ഇറാൻ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
02 Nov 2026