BREAKING NEWS

സ്വയം പൊങ്ങച്ചം പറയുന്നത് നല്ലതല്ല, സൈന്യത്തിന് പൂർണ അധികാരം നൽകിയിട്ടുണ്ടെങ്കിൽ പിന്നെ എന്തിനാണ് ഓപ്പറേഷൻ സിന്ദൂറിൽ പ്രധാനമന്ത്രി അവകാശവാദം ഉന്നയിക്കുന്നത്, ഞങ്ങളുടെ പൂർണ പിന്തുണ സൈന്യത്തിനൊപ്പമുണ്ട്- മല്ലികാർജുൻ ഖർഗെ

· · 1 min read
Share: Copied!

ബെംഗളൂരു: ശത്രുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തൽക്കാലം തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഓപ്പറേഷൻ സിന്ദൂറിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പൊതു പ്രസംഗങ്ങളെ കുറിച്ച് പരാമർശിച്ചായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ വാക്കുകൾ.

‘‘സാഹചര്യം സാധാരണമല്ലാത്തതിനാൽ ഞങ്ങൾ ഒന്നും പറയുന്നില്ല. സൈന്യം ഉള്ളിടത്തോളം കാലം നാമെല്ലാം സുരക്ഷിതരാണ്. അതുകൊണ്ട് ഞങ്ങൾ സൈന്യത്തെ പിന്തുണയ്ക്കുന്നു. അതുപോലം സൈന്യത്തിന് പൂർണ അധികാരം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. പിന്നെ എന്തിനാണ് ഓപ്പറേഷൻ സിന്ദൂറിൽ അദ്ദേഹം അവകാശവാദം ഉന്നയിക്കുന്നത്. സ്വയം പൊങ്ങച്ചം പറയുന്നത് നല്ലതല്ല’’ – ഖർഗെ പറഞ്ഞു.

‘‘പ്രധാനമന്ത്രിയുടെ എല്ലാ പ്രസ്താവനകളോടും പ്രതികരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. പ്രധാനമന്ത്രി മോദി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് താൽക്കാലികമായി പിന്മാറണം. രാജ്യത്ത് എന്താണ് സംഭവിച്ചതെന്ന് മനസിലാക്കി അദ്ദേഹം സംസാരിക്കണം. സ്വയം പുകഴ്ത്തുന്നതിനു പകരം ശത്രുവിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.’’ – ഖർഗെ പറഞ്ഞു.

 

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026